തെലുങ്ക് മണ്ണില്‍ വിജയം ആവര്‍ത്തിക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍; വെങ്കി അറ്റ്ലൂരി ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്
- Published by:Arun krishna
- news18-malayalam
Last Updated:
സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്ന് സിത്താര എന്റർടെയ്ൻമെന്റ്‌സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറുകളിൽ ആണ് ചിത്രം നിര്‍മ്മിക്കുന്നത്
സീതാരാമം നേടിയ ഗംഭീര വിജയം ടോളിവുഡില്‍ ആവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ധനുഷ് നായകനായ ഹിറ്റ് ചിത്രം വാത്തിക്ക് ശേഷം വെങ്കി അറ്റ്ലൂരിക്കൊപ്പം ദുല്‍ഖര്‍ ഒന്നിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ‘ലക്കി ഭാസ്കര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം പാന്‍ ഇന്ത്യന്‍ ലെവലിലാണ് നിര്‍മ്മിക്കുന്നത്.
സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്ന് സിത്താര എന്റർടെയ്ൻമെന്റ്‌സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറുകളിൽ ആണ് ലക്കി ഭാസ്കറിന്റെ നിർമ്മാണം. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാന്റെ ബിഗ് ബഡ്ജറ്റ് ചിത്രം വെങ്കി അറ്റ്‌ലൂരി സംവിധാനത്തിലെത്തുമ്പോൾ പ്രേക്ഷകർക്ക് വൻ പ്രതീക്ഷയാണുള്ളത്.
നിർമ്മാതാക്കൾ സിനിമയേക്കുറിച്ചു പങ്കുവച്ച വാക്കുകൾ ഇപ്രകാരമാണ് “അവിശ്വസനീയമായ ഉയരങ്ങളിലേക്കുള്ള ഒരു സാധാരണ മനുഷ്യന്റെ കയറ്റം!”. ഈ ക്രിയാത്മക സഹകരണത്തിന്റെ പ്രേരണ പ്രധാനമായും സിനിമാ പ്രേമികൾക്ക് തിയേറ്ററുകളിൽ മികച്ച അനുഭവം സൃഷ്ടിക്കുന്നതിലാണ്, നിർമ്മാതാക്കൾ പറഞ്ഞു.
advertisement
ദേശീയ അവാർഡ് ജേതാവ് ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. മറ്റൊരു ദേശീയ അവാർഡ് ജേതാവായ നവീൻ നൂലി എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു. കൂടുതൽ വിശദാംശങ്ങൾ നിർമ്മാതാക്കൾ ഉടൻ പ്രഖ്യാപിക്കും.
ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്.രചനയും സംവിധാനവും: വെങ്കി അറ്റ്ലൂരി, സംഗീതം: ജി വി പ്രകാശ് കുമാർ
എഡിറ്റർ: നവീൻ നൂലി, കലാസംവിധാനം: വിനീഷ് ബംഗ്ലാൻ, പി ആർ ഓ പ്രതീഷ് ശേഖർ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
July 28, 2023 2:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
തെലുങ്ക് മണ്ണില്‍ വിജയം ആവര്‍ത്തിക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍; വെങ്കി അറ്റ്ലൂരി ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്