Kaanta ദുൽഖർ സൽമാന്റെ കാന്ത നിയമക്കുരുക്കിൽ; അപകീർത്തിപരമായതിനാൽ റിലീസ് തടയണമെന്ന് ഹർജി

Last Updated:

ചിത്രം നവംബര്‍ 14 ന് ആഗോള റിലീസായി എത്താന്‍ ഇരിക്കെയാണ് ഈ കേസ് തടസമായി വന്നിരിക്കുന്നത്

News18
News18
നടൻ ദുൽഖർ സൽമാന്റെ വരാനിരിക്കുന്ന പീരിയഡ് ഡ്രാമ ചിത്രം 'കാന്ത' നിയമപ്രശ്നങ്ങളിൽ കുടുങ്ങി. ഈ മാസം 14-ന് റിലീസ് നിശ്ചയിച്ചിരുന്ന സാഹചര്യത്തിലാണ് സിനിമയ്ക്കെതിരെ മദ്രാസ് കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടത്. തമിഴ് നടനും സംഗീതജ്ഞനുമായ ത്യാഗരാജ ഭാഗവതരെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ചിത്രീകരിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ പേരക്കുട്ടിയാണ് കോടതിയെ സമീപിച്ചത്.
ബി. ത്യാഗരാജൻ എന്നയാളാണ് ഹർജി നൽകിയിരിക്കുന്നത്. ചിത്രത്തിൽ തന്റെ മുത്തച്ഛനും പ്രശസ്ത നടനുമായ എം.കെ.ടി ത്യാഗരാജ ഭാഗവതരെ "തെറ്റായ സ്വഭാവമുള്ളവനായും" ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ ദാരിദ്ര്യത്തിലും അന്ധതയിലുമായി കഴിഞ്ഞ വ്യക്തിയായും ചിത്രീകരിച്ചിരിക്കുന്നുവെന്ന് ഹർജിക്കാരൻ ആരോപിച്ചു. ഈ ചിത്രീകരണം വസ്തുതാപരമായി തെറ്റാണെന്നും അദ്ദേഹത്തിന്റെ യശസ്സിന് കോട്ടം വരുത്തുന്നതാണെന്നും ബി.ത്യാഗരാജൻ വ്യക്തമാക്കി. 1959-ൽ മരിക്കുന്നതുവരെ ഭാഗവതർ ബഹുമാന്യനായ വ്യക്തിയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമയുടെ അണിയറ പ്രവർത്തകർ ഭാഗവതരുടെ നിയമപരമായ അവകാശികളിൽ നിന്ന് അനുമതി വാങ്ങിയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. ചിത്രത്തിന്റെ റിലീസ്, വിതരണം, ഭാവിയിലെ സ്ട്രീമിംഗ് അവകാശങ്ങൾ എന്നിവയ്ക്ക് സ്ഥിരം വിലക്ക് ഏർപ്പെടുത്തണമെന്നും അപകീർത്തിപ്പെടുത്തലിനും വ്യക്തിപരമായ അവകാശലംഘനത്തിനും നടപടി എടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
advertisement
'കാന്ത'യുടെ നിർമ്മാണ ടീം ഇതുവരെ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ, ചിത്രം പൂർണ്ണമായും സാങ്കൽപ്പികമാണെന്നും യഥാർത്ഥ ജീവിതത്തിലെ ഒരു വ്യക്തിയെയും അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ദുൽഖർ സൽമാൻ മുൻപ് അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. നവംബര്‍ 18 ന് ഈ വിഷയത്തില്‍ കോടതി വാദം കേള്‍ക്കും. ചിത്രം നവംബര്‍ 14 ന് ആഗോള റിലീസായി എത്താന്‍ ഇരിക്കെയാണ് ഈ കേസ് തടസ്സമായി വന്നത്.
സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന 'കാന്ത' ദുൽഖർ സൽമാൻ, റാണ ദഗ്ഗുബാട്ടി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിയമപരമായ പ്രശ്‌നങ്ങൾ നേരിടുന്നത് ദുൽഖർ സൽമാന് ഇത് ആദ്യത്തെ സംഭവമല്ല.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Kaanta ദുൽഖർ സൽമാന്റെ കാന്ത നിയമക്കുരുക്കിൽ; അപകീർത്തിപരമായതിനാൽ റിലീസ് തടയണമെന്ന് ഹർജി
Next Article
advertisement
നാലോവറിൽ വിട്ടുകൊടുത്തത് 7 റൺസ്, വീഴ്ത്തിയത് 8 വിക്കറ്റ്; ട്വന്റി20 ക്രിക്കറ്റിൽ ചരിത്രനേട്ടവുമായി 22കാരൻ
നാലോവറിൽ വിട്ടുകൊടുത്തത് 7 റൺസ്, വീഴ്ത്തിയത് 8 വിക്കറ്റ്; ട്വന്റി20 ക്രിക്കറ്റിൽ ചരിത്രനേട്ടവുമായി 22കാരൻ
  • ഭൂട്ടാന്റെ ഇടംകയ്യൻ സ്പിന്നർ സോനം യെഷെ ട്വന്റി20 ക്രിക്കറ്റിൽ ആദ്യമായി 8 വിക്കറ്റ് വീഴ്ത്തി

  • നാലോവറിൽ വെറും 7 റൺസ് മാത്രം വിട്ടുകൊടുത്ത് സോനം 8 വിക്കറ്റ് നേടിയതോടെ പുതിയ ലോക റെക്കോർഡ്

  • ഭൂട്ടാൻ ഉയർത്തിയ 128 റൺസ് വിജയലക്ഷ്യത്തിന് മറുപടിയായി മ്യാൻമർ 45 റൺസിന് ഓൾഔട്ട്, 82 റൺസിന്റെ വമ്പൻ ജയം

View All
advertisement