അടുത്തിടെയായി മലയാള സിനിമയുടെ ഇഷ്‌ട കഥാപാത്ര സൃഷ്‌ടി ഏതെന്ന് ചോദിച്ചാൽ നൽകാവുന്ന ഉത്തരമാണ് 'സൈക്കോ കില്ലർ'. അനുഭവത്തിന്റെ തീച്ചൂളയിൽ വെന്തുരുകിയതിന്റെ തിക്തഫലമെന്നോണം, മറ്റുള്ളവരുടെ ജീവൻ പിടയുന്നതിൽ ആഹ്‌ളാദം കണ്ടെത്തുന്നവർ. കൃത്യസമയത്ത് കണ്ടുപിടിച്ച് ചികിത്സ നൽകിയാൽ ഒരുപക്ഷെ ഈ മാനസിക വൈകല്യത്തിൽ നിന്നും ഇവരെ രക്ഷിച്ചെടുക്കാൻ സാധിച്ചേക്കും.
ഈ വർഷം പുറത്തിറങ്ങിയ മലയാള സിനിമകളായ 'അഞ്ചാം പാതിരാ', 'ഫോറൻസിക്' എന്നിവയിലൂടെ പ്രേക്ഷകർ കണ്ടത് അഭ്യസ്തവിദ്യരായ രണ്ടു സൈക്കോ കില്ലർമാരെയാണ്. അതും മനുഷ്യ ശരീരത്തെയും മനസ്സിനെയും അവലോകനം ചെയ്യാൻ ശാസ്ത്രീയമായി പഠിച്ച ഡോക്‌ടർമാർ. 'അഞ്ചാം പാതിരയിൽ' അതിഥി വേഷത്തിൽ റിപ്പർ സൈക്കോക്കില്ലറും അവതരിപ്പിക്കപ്പെട്ടു.
എന്നാൽ തികച്ചും പുതുമയേറിയ, വ്യത്യസ്ത 'സൈക്കോകില്ലർ' പാത്രസൃഷ്‌ടിയുമായി മലയാളത്തിൽ ഒരു ഹൃസ്വചിത്രം പുറത്തിറങ്ങിയിരുന്നു; ഏക. അപൂർവ സഹോദരബന്ധത്തിൽ നിന്നുകൊണ്ട് ഒരു സൈക്കോ കില്ലർ സൃഷ്‌ടിക്കപ്പെടുന്നതെങ്ങനെയെന്ന് പറയുക. ഒടുവിൽ അഞ്ചു മിനിറ്റാക്കി ആറ്റിക്കുറുക്കിയ കഥയ്ക്കുള്ളിൽ നിന്നുകൊണ്ട് ക്ളൈമാക്സിൽ അപ്രതീക്ഷിത ട്വിസ്റ്റ് കൊണ്ടുവരിക. റിലീസായി ദിവസങ്ങൾക്കുള്ളിൽ തന്നെ ചർച്ചചെയ്യപ്പെട്ട 'ഏക' നൽകുന്ന സിനിമാറ്റിക് അനുഭവമാണിത്. സിനിമയാണോ ഹ്രസ്വചിത്രമാണോ എന്ന സംശയം പ്രേക്ഷകർക്കും തോന്നിയേക്കാം.
അനുജ് രാമചന്ദ്രൻ സംവിധാനം നിർവഹിച്ച ചിത്രമാണ് 'ഏക'.
ജയകൃഷ്ണൻ, മീനു, സന്തോഷ് വെഞ്ഞാറമൂട്, ശിവാനി, അപ്പു, കണ്ണൻ നായർ, ആനന്ദ് മന്മഥൻ, സുരാജ് ആറ്റിങ്ങൽ, സനൽ കുമാർ ചന്ദ്രൻ, ഡി.ഡി., ശ്രുതി സേതുമാധവൻ, പൊടിയൻ എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങൾ. ക്യാമറ: ആർ.ആർ.വിഷ്ണു
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.