രജനികാന്തിന്റെ പ്രശസ്തമായ ഡയലോഗ് അനുകരിച്ച് ഫഹദ് ഫാസിൽ ; ശ്രദ്ധനേടി 'വേട്ടയനിലെ' ഡിലീറ്റഡ് വീഡിയോ
- Published by:Sarika N
- news18-malayalam
Last Updated:
രജനികാന്തിന്റെ ഹിറ്റ് സിനിമയായ മുത്തുവിലെ ഹിറ്റ് ഡയലോഗ് ഫഹദ് ഫാസിൽ അനുകരിക്കുന്ന രംഗമാണ് ഇപ്പോൾ വൈറലാവുന്നത്
തലൈവർ രജനികാന്തിനെ നായകനാക്കി ടി ജെ ജ്ഞാനവേൽ സംവിധാനം നിർവഹിച്ച ചിത്രമാണ് വേട്ടയൻ . ഒക്ടോബർ 10 ന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും തന്റെ വിജയകുതിപ്പ് തുടരുകയാണ്. ചിത്രം ഇതിനോടകം ഇരുന്നൂറ് കോടിയോളം രൂപ കളക്ഷൻ നേടിയിട്ടുണ്ട്. രചിത്രത്തിൽ രജിനികാന്തിനോടൊപ്പം തന്നെ കിടപിടിച്ച മറ്റ് താരങ്ങളാണ് മഞ്ജുവാര്യർ, ഫഹദ് ഫാസിൽ, റിതിക സിങ്, അമിതാഭ് ബച്ചൻ, റാണ ദഗ്ഗുബതി, ദുഷാര എന്നിവർ. സെൻസറിങ് വേളയിൽ ചിത്രത്തിന്റെ ദൈർഘ്യം മൂലം പല സീനുകളും ഡിലീറ്റ് ചെയ്തിരുന്നു.
Patrick’s fanboy moment hits differently in this VETTAIYAN 🕶️ unseen video, as he recreates Thalaivar’s legendary dialogue! 🤩#Vettaiyan 🕶️ #VettaiyanTheHunter 🕶️pic.twitter.com/wUJm6CNhNN
— Lyca Productions (@LycaProductions) October 17, 2024
ഇപ്പോൾ അത്തരത്തിൽ ഡിലീറ്റ് ചെയ്ത സീനുകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്കുകയാണ് അണിയറ പ്രവർത്തകർ . അത്തരമൊരു ഡിലീറ്റഡ് സീൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. രജനികാന്തിന്റെ ഹിറ്റ് സിനിമയായ മുത്തുവിലെ ഹിറ്റ് ഡയലോഗ് ഫഹദ് ഫാസിൽ അനുകരിക്കുന്ന രംഗമാണ് ഇപ്പോൾ വൈറലാവുന്നത്.
advertisement
സിനിമയിൽ പാട്രിക് എന്ന കഥാപാത്രത്തെയായിരുന്നു ഫഹദ് അവതരിപ്പിച്ചത്. വീഡിയോയിൽ, ഫഹദിന്റെ പാട്രിക്കും റിതിക സിംഗ് അവതരിപ്പിച്ച രൂപയും തമ്മിൽ സംസാരിക്കുന്ന രംഗമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. വീഡിയോ വൈറലായതിന് പിന്നാലെ എന്തിനാണ് ഈ രംഗം ഒഴിവാക്കിയതെന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ ചോദിക്കുന്നത്.
നേരത്തെ ഫഹദ് ഫാസിലും രജനികാന്തും ഒരുമിച്ചുള്ള മറ്റൊരു ഡിലീറ്റ് രംഗവും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. 1995ലാണ് മുത്തു റിലീസ് ചെയ്തത്. മലയാളത്തിലെ ഹിറ്റ് ചിത്രമായ തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിന്റെ അഡാപ്‌റ്റേഷനായിരുന്നു മുത്തു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
October 18, 2024 7:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
രജനികാന്തിന്റെ പ്രശസ്തമായ ഡയലോഗ് അനുകരിച്ച് ഫഹദ് ഫാസിൽ ; ശ്രദ്ധനേടി 'വേട്ടയനിലെ' ഡിലീറ്റഡ് വീഡിയോ


