Unni Mukundan: എല്ലാം കോംപ്ലിമെൻസായി! ഉണ്ണി മുകുന്ദനും മുൻ മാനേജരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് ഫെഫ്ക

Last Updated:

വിപിനെതിരെ സിനിമാ സംഘടനകളിൽ പരാതിയുണ്ട് എന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞത് തെറ്റാണെന്നും വിപിൻ മാനേജർ ആയിരുന്നെന്നും സംഘടനകൾ വ്യക്തമാക്കി

Vipin, Unni Mukundan
Vipin, Unni Mukundan
ഉണ്ണി മുകുന്ദനും മുൻ മാനേജർ വിപിൻ കുമാറും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചെന്ന് സിനിമാ സംഘടനകൾ. അമ്മയും ഫെഫ്കയും ഇരുവരെയും ഒരുമിച്ചിരുത്തി നടത്തിയ ചർച്ചയിലാണ് പരിഹാരമായത്. എന്നാൽ വിപിനെതിരെ സിനിമാ സംഘടനകളിൽ പരാതിയുണ്ട് എന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞത് തെറ്റാണെന്നും വിപിൻ മാനേജർ ആയിരുന്നെന്നും സംഘടനകൾ വ്യക്തമാക്കി.
അമ്മയുടെ കൊച്ചിയിലെ ഓഫീസിൽ ഇരുവരെയും ഒരുമിച്ചിരുത്തി നടത്തിയ അനുരഞ്ജന ചർച്ചയിലാണ് പ്രശ്നങ്ങൾക്ക് പരിഹാരമായത്. അമ്മ അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങളും ഫെഫ്ക ഭാരവാഹികളും ചർച്ചയ്ക്ക് നേതൃത്വം നൽകി. നാലു മണിക്കൂറോളം നീണ്ട ചർച്ച രമ്യമായി അവസാനിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
എന്നാൽ ഉണ്ണി ഉന്നയിച്ച പല ആരോപണങ്ങളും തെറ്റാണെന്നും ചർച്ചയ്ക്കുശേഷം സംഘടനകൾ വ്യക്തമാക്കി. വിപിൻ ഉണ്ണിയുടെ മാനേജർ ആയിരുന്നെന്നും വിപിനെതിരെ സംഘടനയിൽ മറ്റു പരാതികൾ ഒന്നുമില്ല എന്നും ബി ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. അതേസമയം വിപിൻ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം തുടരുകയാണ്. അതിൽ ഇടപെടില്ല എന്നും സംഘടനകൾ വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Film/
Unni Mukundan: എല്ലാം കോംപ്ലിമെൻസായി! ഉണ്ണി മുകുന്ദനും മുൻ മാനേജരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് ഫെഫ്ക
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement