Vasara | തടവറയ്ക്കുള്ളിൽ പട്ടും വാളും; 'വാസര' ഫസ്റ്റ് ലുക്ക് പോസ്റ്റർ
- Published by:meera_57
- news18-malayalam
Last Updated:
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ബേസിൽ ജോസഫ്, ഡോ.ബിജു, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരുടെ പേജിലൂടെ പുതുവത്സര ദിനത്തിൽ റിലീസ് ചെയ്തു
ഡെസർട്ട് ലിങ്ക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ലക്ഷ്മി പുഷ്പ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'വാസര' (Vasara) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ബേസിൽ ജോസഫ്, ഡോ.ബിജു, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരുടെ പേജിലൂടെ പുതുവത്സര ദിനത്തിൽ റിലീസ് ചെയ്തു. തടവറയ്ക്കുള്ളിൽ പട്ടും വാളും വച്ചിട്ടുള്ള ദൃശ്യമാണ് കാണാൻ കഴിയുക.
ദർശൻ ശാസ്ത്രി നിർമ്മിക്കുന്ന ചിത്രത്തിൽ പ്രമോദ് വെളിയനാട്, അടാട്ട് ഗോപാലൻ, അരുൺ സോൾ, ബൈജു നെറ്റോ, അജിത്ത് സാഗർ, ഇഷ രേഷു, ഭാസകർ അരവിന്ദ്, രതീഷ് രോഹിണി, ജീവൻ, രാഖി, അരുൺ കുമാർ വി.എസ്., ജയ്പ്രസാദ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ കഥ രഘു കുന്നംകരയുടേയും ലക്ഷ്മി പുഷ്പയുടേതുമാണ്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശ്രീരാഗ് മങ്ങാത്തും എഡിറ്റിങ് ആശിഷ് ഗോപിയുമാണ്. കല സിബി ജോസഫും നിവേദ് മോഹൻ ദാസ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനും ടോണി വിൽസൻ പശ്ചാത്തല സംഗീതവും കൈകാര്യം ചെയ്തിരിയ്ക്കുന്നു. ചിത്രത്തിന്റെ സംവിധാന സഹായികളായി പ്രവർത്തിച്ചത് രാകേഷ് ജയകുമാർ, തമന്ന സോൾ, ശിവപ്രിയ. ദിലീപ് ദാസ് പോസ്റ്റർ ഡിസൈനും നിർവഹിച്ചിരിക്കുന്നു.
advertisement
കളറിസ്റ്റ് എബിൻ ഫിലിപ്പ്, കാസ്റ്റിംഗ് ഡയറക്ടർ - അരുൺ സോൾ, സ്റ്റിൽ - ശങ്കർ തങ്കരാമൻ, ക്യാമറാ & ലൈറ്റ് യൂണിറ്റ് - പ്രൈം പ്രൊഡക്ഷൻസ്, സ്റ്റുഡിയോ - സ്റ്റുഡിയോ ഹ്യൂ.
Summary: First look poster of the film 'Vasara', scripted and directed by Lakshmi Pushpa under the banner of Desert Link Movies Private Limited, was released on New Year's Day through the pages of Basil Joseph, Dr. Biju, and Lijo Jose Pellissery. A scene of a sword and 'pattu' inside a prison can be seen
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 03, 2026 2:09 PM IST










