പൈങ്കിളിയുടെ ഹാര്‍ട്ടറ്റാക്കിന് ജസ്റ്റിന്‍ വര്‍ഗ്ഗീസിന്‍റെ ആഞ്ജിയോപ്ലാസ്റ്റി! കലക്കൻ പാട്ടുമായി അംബാനും ടീമും

Last Updated:

വിനായക് ശശികുമാർ - ഫെജോ കോംബോയുടെ 'പൈങ്കിളി'യിലെ കിടിലൻ ഫസ്റ്റ് സിംഗിൾ 'ഹാർട്ട് അറ്റാക്ക്' പുറത്ത്

പൈങ്കിളി
പൈങ്കിളി
പ്രേക്ഷകരിൽ ഫ്രഷ്നെസ് നിറച്ചുകൊണ്ട് രസകരമായ കളർഫുൾ പോസ്റ്ററുകളുമായി ഇതിനകം തരംഗമായി മാറിയ സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 'പൈങ്കിളി' (Painkili movie) സിനിമയുടെ ആദ്യ സിംഗിൾ പുറത്ത്. വിനായക് ശശികുമാർ എഴുതി ജസ്റ്റിൻ വർഗ്ഗീസ് ഈണമിട്ട് റാപ്പർ ഫെജോ പാടിയ 'ഹാർട്ട് അറ്റാക്ക്' എന്ന ഗാനം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ഇതാദ്യമായാണ് ജസ്റ്റിൻ വർഗ്ഗീസ് - വിനായക് ശശികുമാർ കൂട്ടുകെട്ട് ഒന്നിക്കുന്ന ഗാനമെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. 'എ ജസ്റ്റിൻ വർഗ്ഗീസ് ആഞ്ജിയോപ്ലാസ്റ്റി' എന്ന ടാഗ്‍ലൈനോടെയാണ് ഗാനമെത്തിയിരിക്കുന്നത്.
നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 'ആവേശം' സിനിമയിലൂടെ ശ്രദ്ധേയനായ റോഷൻ ഷാനവാസ് ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ഒരുമിക്കുന്നുണ്ട്. വാലന്‍റൈൻസ് ദിനമായ ഫെബ്രുവരി 14നാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്.
ഫഹദ് ഫാസിൽ ആന്‍റ് ഫ്രണ്ട്സിന്‍റേയും അർബൻ ആനിമലിന്‍റേയും ബാനറിൽ ഫഹദ് ഫാസിൽ, ജിത്തു മാധവൻ എന്നിവർ ചേർന്നാണ് നിർമ്മാണം. സൂപ്പർഹിറ്റ് ചിത്രങ്ങളായ 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിത്തു മാധവൻ രചന നിർവഹിക്കുന്നതാണ് ചിത്രമെന്ന പ്രത്യേകതയും ഉണ്ട്. 'ആവേശം' സിനിമയിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച രംഗൻ ചേട്ടനൊപ്പം അമ്പാൻ എന്ന കഥാപാത്രമായി ശ്രദ്ധേയനായ സജിൻ ഗോപു ചുരുളി, ജാൻ എ. മൻ, രോമാഞ്ചം, നെയ്മർ, ചാവേർ തുടങ്ങിയ ഒട്ടേറെ സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ എത്തിയിട്ടുണ്ട്. ഇതാദ്യമായാണ് സജിൻ ഗോപു നായകനായെത്തുന്ന ചിത്രമെത്തുന്നത്.
advertisement
ചന്തു സലിംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി., അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, സുനിത ജോയ്, ജൂഡ്സൺ, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടൻ, അരവിന്ദ്, പുരുഷോത്തമൻ, നിഖിൽ, സുകുമാരൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
advertisement
ആഷിഖ് അബു, ദിലീഷ് പോത്തൻ, ജോൺപോൾ ജോർജ്ജ്, വിഷ്ണു നാരായണൻ എന്നിവരുടെ ശിഷ്യനായി പ്രവർത്തിച്ച ശ്രീജിത്ത് ബാബു 'രോമാഞ്ചം', 'ആർ.ഡി.എക്സ്', 'ആവേശം' തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. അർ‍ജുൻ സേതു ഛായാഗ്രഹണം നിർവഹിക്കുന്നു.
എഡിറ്റർ: കിരൺ ദാസ്, സംഗീത സംവിധാനം: ജസ്റ്റിൻ വർഗ്ഗീസ്, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, ആർട്ട്: കൃപേഷ് അയ്യപ്പൻകുട്ടി, കോസ്റ്റ്യും: മസ്ഹർ ഹംസ, മേക്കപ്പ്: ആർജി വയനാടൻ, എക്സി.പ്രൊഡ്യൂസർ: മൊഹ്സിൻ ഖായീസ്, പ്രൊഡക്ഷൻ കൺട്രോളർ: വിമൽ വിജയ്, ഫിനാൻസ് കൺട്രോളർ: ശ്രീരാജ് എസ്.വി., ഗാനരചന: വിനായക് ശശികുമാർ, വിതരണം: ഭാവന റിലീസ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അരുൺ അപ്പുക്കുട്ടൻ, സ്റ്റണ്ട്: കലൈ കിങ്സൺ, സ്റ്റിൽസ്: രോഹിത് കെ. സുരേഷ്, ഡി.ഐ.: പോയറ്റിക്, കളറിസ്റ്റ്: ശ്രീക്ക് വാര്യർ, ടൈറ്റിൽ ഡിസൈൻ: അഭിലാഷ് ചാക്കോ, പോസ്റ്റർ: ഡിസൈൻ യെല്ലോ ടൂത്ത്, അസോ.ഡയറക്ടർമാർ: അഭി ഈശ്വർ, ഫൈസൽ മുഹമ്മദ്, വിഎഫ്എക്സ്: ടീം വിഎഫ്എക്സ് സ്റ്റുഡിയോ, കോറിയോഗ്രാഫർ: വേദ, പി.ആർ.ഒ.: ആതിര ദിൽജിത്ത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
പൈങ്കിളിയുടെ ഹാര്‍ട്ടറ്റാക്കിന് ജസ്റ്റിന്‍ വര്‍ഗ്ഗീസിന്‍റെ ആഞ്ജിയോപ്ലാസ്റ്റി! കലക്കൻ പാട്ടുമായി അംബാനും ടീമും
Next Article
advertisement
മെസിയും അര്‍ജന്‍റീന ടീമും നവംബറിൽ വരില്ല; കേരള സന്ദര്‍ശനം റദ്ദാക്കിയതായി റിപ്പോര്‍ട്ട്
മെസിയും അര്‍ജന്‍റീന ടീമും നവംബറിൽ വരില്ല; കേരള സന്ദര്‍ശനം റദ്ദാക്കിയതായി റിപ്പോര്‍ട്ട്
  • ലയണൽ മെസിയും അർജന്‍റീന ടീമും നവംബറിൽ കേരളം സന്ദർശിക്കില്ലെന്ന് ലാ നാസിയോണിന്‍റെ റിപ്പോർട്ട്.

  • കേരള സന്ദർശനം റദ്ദാക്കിയത് ആവർത്തിച്ചുള്ള ലംഘനങ്ങൾ കാരണം കരാർ പരാജയപ്പെട്ടതുകൊണ്ടാണെന്ന് പറയുന്നു.

  • പുതിയ തീയതി കണ്ടെത്താൻ കരാർ പുനഃക്രമീകരിച്ച് അടുത്ത വർഷം മാർച്ചിൽ മത്സരം നടത്താൻ സാധ്യത.

View All
advertisement