Vendhu Thanindhathu Kaadu Teaser | ചിമ്പു, ഒപ്പം നീരജ് മാധവ്; 'വെന്ത് തനിന്തത് കാട്' ടീസര്‍ പുറത്ത്

Last Updated:

നീരജ് മാധവും  ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ചിമ്പുവിനെ(Silambarasan Simbu)നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വെന്ത് തനിന്തത് കാട് (Vendhu Thanindhathu Kaadu) .മലയാളി താരം നീരജ് മാധവും(Neeraj Madhav) ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. പതിവ്   രീതികളില്‍ നിന്ന് മാറി ഗൗതം മേനോന്‍ ചെയ്യുന്ന ചിത്രമാണ് വെന്ത് തനിന്തത് കാട്.
ഡീഗ്ലാമറൈസ്ഡ് ഗെറ്റപ്പിലാണ് ചിമ്പു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. വേല്‍സ് ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഡോ: ഇഷാരി കെ ഗണേഷ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.എ ആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന്റെ സംഗീതം നല്‍കിയിരിക്കുന്നത്.
advertisement
ജയമോഹന്റേതാണ് രചന. ഛായാഗ്രഹണം സിദ്ധാര്‍ഥ നൂനി, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജീവന്‍, എഡിറ്റിംഗ് ആന്റണി, നൃത്തസംവിധാനം ബൃന്ദ, ആക്ഷന്‍ ഡയറക്ടര്‍ ലീ വിറ്റാക്കര്‍ എന്നിവരാണ്.
Kaduva movie | പൃഥ്വിരാജിന്റെ 'കടുവ' റിലീസിന് വിലക്ക്; തിയേറ്ററിലും, ഒ.ടി.ടിയിലും ബാധകം
ഷാജി കൈലാസ് (Shaji Kailas) സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് (Prithviraj) ചിത്രം കടുവയുടെ (Kaduva) റിലീസ് കോടതി താത്ക്കാലികമായി തടഞ്ഞു. പാലാ സ്വദേശി ജോസ് കുരുവിനാക്കുന്നേൽ നൽകിയ ഹർജിയിലാണ് എറണാകുളം സബ് കോടതിയുടെ ഇടക്കാല ഉത്തരവ്. ചിത്രം തന്റെ ജീവിതത്തെ അസിസ്‌ഥാനമാക്കിയാണ്. തന്നെയും കുടുംബത്തെയും അവഹേളിക്കുന്ന തരത്തിലെ രംഗങ്ങൾ സിനിമയിലുണ്ടെന്നാണ് പരാതി.
advertisement
സിനിമയുടെ ട്രെയ്‌ലർ പുറത്തിറക്കുന്നതിനും റിലീസ് ചെയ്യുന്നതിനും താൽക്കാലിക വിലക്ക് ബാധകമാണ്. സിനിമയുടെ തിരക്കഥ പ്രസിദ്ധീകരിക്കുനന്തിനും ഇത് ബാധകമാണ്. കേസ് ഡിസംബർ 14ന് വീണ്ടും കേൾക്കും.
ഒട്ടേറെ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കുമൊടുവിലാണ് കടുവാക്കുന്നേൽ കുറുവച്ചനായി പൃഥ്വിരാജ് വെള്ളിത്തിരയിലെത്തുന്നു എന്ന വാർത്ത വന്നത്. സമാന കഥയെന്ന പേരിൽ സുരേഷ് ഗോപി ചിത്രവുമായുള്ള നിയമ യുദ്ധത്തിന് ശേഷം കഥാപാത്രത്തിന്റെ പേര് പ്രഖ്യാപിച്ചുകൊണ്ടുള്ള 'കടുവ' സിനിമയുടെ പോസ്റ്റർ പൃഥ്വിരാജ് പുറത്തുവിട്ടിരുന്നു.
രണ്ട് സിനിമകളും പ്രഖ്യാപിച്ച ശേഷവും ജീവിതത്തിലെ കുറുവച്ചൻ രംഗത്തെത്തിയിരുന്നു. തന്റെ അനുമതിയില്ലാതെ തന്റെ കഥ സിനിമയാക്കാൻ പറ്റില്ല എന്നായിരുന്നു അന്ന് അദ്ദേഹത്തിന്റെ ആവശ്യം. വർഷങ്ങൾക്ക് മുൻപ് രൺജി പണിക്കരുമായി വാക്കു പറഞ്ഞ കഥയാണ് തന്റേതെന്ന് കുറുവച്ചൻ അവകാശപ്പെടുകയും ചെയ്‌തു.
advertisement
സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാമാണ് കടുവയുടെ രചന നിർവഹിക്കുന്നത്. രണ്ടു ചിത്രങ്ങളുടെയും സമാനതകളുടെ പേരിൽ സുരേഷ്‌ഗോപി ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്ന ആവശ്യവുമായി ജിനു എറണാകുളം ജില്ലാ കോടതിയിൽ ഹർജി നൽകിയ ശേഷമാണ് രണ്ടു ചിത്രങ്ങളും വാർത്തകളിൽ ഇടം പിടിച്ചത്. 2020 ഓഗസ്റ്റിൽ സുരേഷ് ഗോപി നായകനാവാനിരുന്ന 250-ാമത് ചിത്രത്തിന് മേലുള്ള വിലക്ക് കോടതി സ്ഥിരപ്പെടുത്തിക്കയും ചെയ്‌തു.
ഷാജി കൈലാസ് നീണ്ട നാളത്തെ ഇടവേളയ്‌ക്കു ശേഷം സംവിധാനം ചെയ്യുന്ന സിനിമയുടെ കഥാപാത്രവും തിരക്കഥയും പകർപ്പവകാശം ലംഘിച്ച് പകർത്തി എന്നായിരുന്നു പരാതി. കോടതി ഇരുഭാഗങ്ങളുടെയും വാദം കേൾക്കുകയും തിരക്കഥ പരിശോധിക്കുകയും ചെയ്ത ശേഷമാണ് വിലക്ക് സ്ഥിരപ്പെടുത്തിയത്.
advertisement
ജിനു ഏബ്രഹാമിന്റെ സംവിധാനസഹായിയായിരുന്ന മാത്യൂസ് തോമസാണ് സുരേഷ് ഗോപി ചിത്രം സംവിധാനം ചെയ്യേണ്ടിയിരുന്നത്‌. പിന്നീട് 'ഒറ്റക്കൊമ്പൻ' എന്ന പേരിൽ സുരേഷ് ഗോപി ചിത്രം മുന്നോട്ടുപോയി.
എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യം പ്രഖ്യാപിച്ച ചിത്രം കടുവയായിരുന്നു. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ സമയത്ത് ചിത്രത്തിന് ഷെഡ്യൂള്‍ ബ്രേക്ക് വന്നു. ഇതിനിടെ മോഹന്‍ലാല്‍ നായകനാവുന്ന ആശിര്‍വാദ് ചിത്രം എലോണ്‍ അദ്ദേഹം പൂര്‍ത്തിയാക്കുകയും ചെയ്തു. 'ആദം ജോണി'ന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്‌സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന.
advertisement
സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിര്‍മിക്കുന്നത്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Vendhu Thanindhathu Kaadu Teaser | ചിമ്പു, ഒപ്പം നീരജ് മാധവ്; 'വെന്ത് തനിന്തത് കാട്' ടീസര്‍ പുറത്ത്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement