HOME » NEWS » Film » GOVIND PADMASOORYA TAKES A STROLL THROUGH ANU SITHARA HOME MM

നടി അനു സിതാരയുടെ വീടും ഗസ്റ്റ് ഹൗസും സന്ദർശിച്ച് ജി.പി; വീഡിയോ ശ്രദ്ധേയമാവുന്നു

Govind Padmasoorya takes a stroll through Anu Sithara's home | അനു സിതാരയുടെ വീടിനുള്ളിലെ മനോഹര കാഴ്ചയുമായി ജി.പി.

News18 Malayalam | news18-malayalam
Updated: December 1, 2020, 3:46 PM IST
നടി അനു സിതാരയുടെ വീടും ഗസ്റ്റ് ഹൗസും സന്ദർശിച്ച് ജി.പി; വീഡിയോ ശ്രദ്ധേയമാവുന്നു
ഗോവിന്ദ് പത്മസൂര്യ, അനു സിതാര
  • Share this:
നടി അനു സിതാരയുടെ വീട് സന്ദർശിക്കുന്ന വീഡിയോയുമായി ഗോവിന്ദ് പത്മസൂര്യ. അനുവിന്റെ വീടും ഗസ്റ്റ് ഹൗസും ആണ് ഈ വീഡിയോയിൽ ജി.പി. പരിചയപ്പെടുത്തുന്നത്. പ്രകൃതിദത്തമായി കാറ്റും വെളിച്ചവും കയറുന്ന വിധമാണ് അനുവിന്റെ വീട് അണിയിച്ചൊരുക്കിയിരിക്കുന്നത്. ചുമരുകളിൽ കണ്ണാടിപ്പാളിയിലൂടെ ധാരാളം സൂര്യ പ്രകാശം ഉള്ളിലേക്ക് കടക്കുംവിധമാണ് നിർമ്മിതി.

വീടിനു പുറത്തായി തീർത്തും പ്രകൃതി രമണീയമായ ഇടത്താണ് ഗസ്റ്റ് ഹൗസ് തീർത്തിരിക്കുന്നത്. ഇതിനുള്ളിൽ വരുന്ന അതിഥികൾക്കായി വേണ്ട സൗകര്യങ്ങൾ എല്ലാം ഒരുക്കിയിട്ടുണ്ട്. (വീഡിയോ ചുവടെ)



അനുവിന്റെ ഭർത്താവ് വിഷ്ണു ഫോട്ടോഗ്രാഫറാണ്. അതുകൊണ്ടു തന്നെ കണ്ണിന് ഇമ്പമുള്ള നിറങ്ങൾ വീടിനുള്ളിൽ ഒരുക്കാൻ പ്രത്യേകം ശ്രദ്ധ നൽകിയിരിക്കുന്നതായി മനസ്സിലാക്കാം എന്ന് ജി.പി. പറയുന്നു. കൂടാതെ പുറത്തു നിന്നുമുള്ള പ്രാണികളുടെ ആക്രമണം തടയാൻ വേണ്ടിയുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ചെറിയ ഒരു വീടാണ് കോട്ടജ് മാതൃകയിൽ ഗസ്റ്റ് ഹൗസായി പരിണമിച്ചിരിക്കുന്നത്.

ശേഷം വീട്ടുകാരായ അനുവും, ഭർത്താവും അമ്മയും നൽകിയ ആതിഥേയം സ്വീകരിച്ച ശേഷമാണ് ജി.പി. മടങ്ങിയത്. ജി.പി.യുടെ യൂട്യൂബ് ചാനലിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Published by: user_57
First published: December 1, 2020, 3:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading