'മേജർ മുകുന്ദ് ആകാൻ എളുപ്പമല്ല '; മൂന്ന് കാലഘട്ടങ്ങളിൽ മൂന്ന് ശരീരഭാരം ,അമരനിലെ ശിവകാർത്തികേയന്റെ ട്രാൻഫോർമേഷൻ
- Published by:Sarika N
- news18-malayalam
Last Updated:
മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമ നടന്റെ കരിയറിലെ തന്നെ ഏറ്റവും ഹൈപ്പുള്ള പ്രോജക്ട് കൂടിയാണ്
സിനിമ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അമരൻ. ശിവകാർത്തികേയൻ നായകനായി എത്തുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമ നടന്റെ കരിയറിലെ തന്നെ ഏറ്റവും ഹൈപ്പുള്ള പ്രോജക്ട് കൂടിയാണ്. ചിത്രത്തിനായി നടൻ നടത്തിയ ട്രാൻഫോർമേഷൻ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയുമായിരുന്നു. ഇപ്പോൾ കഥാപാത്രത്തിന്റെ വിവിധ കാലഘട്ടങ്ങൾ കാണിക്കുന്നതിനായി നടൻ നടത്തിയ ശാരീരിക പരിവർത്തനങ്ങളെക്കുറിച്ചുള്ള അപ്ഡേറ്റാണ് ശ്രദ്ധ നേടുന്നത്.
മുകുന്ദ് വരദരാജൻ സൈന്യത്തിൽ മേജർ റാങ്കിലുള്ള കാലഘട്ടം കാണിക്കുന്നതിനായി ശിവകാർത്തികേയൻ ശരീരഭാരം 80 കിലോയായി വർധിപ്പിച്ചു. പിന്നീട് ക്യാപ്റ്റൻ റാങ്കിലുള്ള കാലഘട്ടത്തിനായി 75 കിലോയായും ട്രെയിനിങ് കാലഘട്ടം കാണിക്കുന്നതിനായി 72 കിലോയായും നടൻ തന്റെ ശരീരഭാരം കുറച്ചു. കുറഞ്ഞ സമയത്തിനുള്ളിലാണ് ഇത്തരത്തില്‍ ശാരീരികമാറ്റങ്ങള്‍ നടന്‍ വരുത്തിയത്. ശിവകാർത്തികേയൻ തന്നെയാണ് ഇക്കാര്യം ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
ദീപാവലിയോടനുബന്ധിച്ച് ഒക്ടോബർ 31നാണ് 'അമരൻ' തിയേറ്ററുകളിലെത്തുക. 'രംഗൂൺ' എന്ന ചിത്രത്തിന് ശേഷം രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന ഹൈ ആക്ഷൻ സിനിമയാണ് ഇത്. കമൽഹാസന്റെ രാജ്കമൽ ഫിലിംസും സോണി പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. ഇന്ദു റെബേക്ക വർഗീസ് എന്ന കഥാപാത്രത്തെയാണ് സായ് പല്ലവി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഭുവൻ അറോറ, രാഹുൽ ബോസ് തുടങ്ങിയവർക്കൊപ്പം ശ്രീകുമാർ, വികാസ് ബംഗർ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു. മലയാളി താരം ശ്യാം മോഹനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം സി എച്ച് സായ്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്‍റെ സംഗീതം.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Chennai,Tamil Nadu
First Published :
October 30, 2024 8:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'മേജർ മുകുന്ദ് ആകാൻ എളുപ്പമല്ല '; മൂന്ന് കാലഘട്ടങ്ങളിൽ മൂന്ന് ശരീരഭാരം ,അമരനിലെ ശിവകാർത്തികേയന്റെ ട്രാൻഫോർമേഷൻ