കൊച്ചി: ചികിത്സാ സഹായമായി ലഭിച്ച പണത്തിന്റെ പങ്ക് ആവശ്യപ്പെട്ടെന്ന് സന്നദ്ധപ്രവർത്തകർ ഭീഷണിപ്പെടുത്തുന്നെന്ന യുവതിയുടെ പരാതിയിൽ ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരേ കേസെടുത്തു. അമ്മയുടെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി സമൂഹമാധ്യമങ്ങളിലൂടെ സഹായം തേടിയ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനി വര്‍ഷയുടെ പരാതിയിലാണ് ചേരാനല്ലൂര്‍ പൊലീസ് കേസെടുത്തത്.
ഫിറോസ് കുന്നംപറമ്പിലിനം കൂടാതെ സാജന്‍ കേച്ചേരി, സലാം, ഷാഹിദ് എന്നിവരെയാണ് പ്രതി ചേർത്തിരിക്കുന്നത്. ഭീഷണിപ്പെടുത്തിയതിനും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് കേസെടുത്തത്.
ജൂണ്‍ 24-നാണ് വര്‍ഷ ഫെയ്സ്ബുക്കില്‍ ലൈവിലെത്തയത്. തുടർന്ന് വര്‍ഷയെ സഹായിക്കണമെന്ന അഭ്യർഥനയുമായി സാജന്‍ കേച്ചേരിയും രംഗത്തെത്തി. ഇതോടെ നിരവധി പേർ അക്കൗണ്ടിലേക്ക് പണം അയച്ചു. ഇതിനിടെ ജോയിന്റ് അക്കൗണ്ട് വേണമെന്ന് സന്നദ്ധ പ്രവർത്തകർ ആവശ്യപ്പെട്ടെന്നാണ് വര്‍ഷ പറയുന്നത്. ഇതിന‌് തയാറാകാതെ വന്നതോടെ ഭീഷണിപ്പെടുത്താനും അപമാനിക്കാനും തുടങ്ങി. ഭീഷണിപ്പെടുത്തിയെന്ന ആരോപണം വന്നതിന് പിന്നാലെ വര്‍ഷയ്ക്ക് പിന്തുണയുമായി ഫിറോസ് കുന്നംപറമ്പില്‍ രംഗത്തെത്തിയിരുന്നു. വര്‍ഷയെ ഇനി കുറ്റപ്പെടുത്തരുത്, അവളും നമ്മുടെ കുഞ്ഞുപെങ്ങളല്ലേയെന്ന കുറിപ്പോടെയുള്ള വീഡിയോയും ഫിറോസ് പങ്കുവച്ചിരുന്നു.
അമ്മയുടെ ചികിത്സയ്ക്കായി ലഭിച്ച പണം അവര്‍ പറയുന്നവര്‍ക്ക് നല്‍കണമെന്നാണ് ചിലരുടെ ഭീഷണിയെന്ന് വര്‍ഷ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് എറണാകുളം ഡിസിപി ജി പൂങ്കുഴലി വര്‍ഷയുടെ മൊഴിയെടുത്തിരുന്നു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.