ഒരു മധുരക്കിനാവിൻ ലഹരിയിൽ... ഇന്ന് ഇന്ദ്രജിത്തും പൂർണ്ണിമയും, അന്ന് പൃഥ്വിരാജ്
- Published by:user_57
- news18-malayalam
Last Updated:
Indrajith and Poornima dance to the tunes of Oru Madhurakkinavin | റഹ്മാനും ശോഭനയും ആടിത്തകർത്ത ഗാനവുമായി ഇന്ദ്രജിത്തും പൂർണിമയും. 'തേജാഭായ് ആൻഡ് ഫാമിലി' എന്ന സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് ഈ ഗാനത്തിന്റെ റീ-മിക്സ് അവതരിപ്പിച്ചിട്ടുണ്ട്
കഴിഞ്ഞ ദിവസം ഇന്ദ്രജിത്തും പൂർണ്ണിമയും വിവാഹ ജീവിതത്തിന്റെ 18 വർഷങ്ങൾ പൂർത്തിയാക്കിയിരുന്നു. ഇതിന്റെ ആഘോഷ ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കിടുകയും ചെയ്തു. പൂർണ്ണിമയുടെ പിറന്നാളും വിവാഹ വാർഷികവും ഒരേ ദിവസമാണ്.
ഒട്ടേറെ സഹപ്രവർത്തകർ ഇവർക്ക് ആശംസയുമായി എത്തിയിരുന്നു. പ്രാർത്ഥനയും നക്ഷത്രയുമാണ് താര ദമ്പതികളുടെ മക്കൾ.
ഇപ്പോൾ മറ്റൊരു വീഡിയോയിൽ ഇരുവരും ചേർന്ന് 'ഒരു മധുരക്കിനാവിൻ ലഹരിയിൽ...' എന്ന ഗാനത്തിന് ചുവടുവയ്ക്കുന്നത് കാണാം. (വീഡിയോ ചുവടെ)
advertisement
കഴിഞ്ഞ ദിവസം പൂർണ്ണിമയുടെ ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഈ വീഡിയോയ്ക്ക് സഹപ്രവർത്തകരായ സിനിമാ സുഹൃത്തുക്കളും കമന്റ് ചെയ്തിട്ടുണ്ട്.
'കാണാമറയത്ത്' എന്ന സിനിമയിൽ റഹ്മാൻ, ശോഭന എന്നിവർ ചേർന്ന് രസകരമായ നൃത്ത ചുവടുകളുമായി അവതരിപ്പിച്ച ഗാനമാണിത്. വർഷങ്ങൾക്ക് ശേഷം പഴയ ഡിസ്കോ സ്റ്റൈലിൽ 'തേജാഭായ് ആൻഡ് ഫാമിലി' എന്ന സിനിമയ്ക്കായി ഈ ഗാനം പൃഥ്വിരാജ് അവതരിപ്പിച്ചിരുന്നു.
ഇന്ദ്രജിത്തും പൂർണ്ണിമയും ആ പഴയകാലഘട്ടത്തിലെ ഡിസ്കോ വേഷവിധാനങ്ങളുമായിട്ടാണ് ഈ ഗാനവും നൃത്തവുമായി എത്തുന്നത്. ഇതേ ലുക്കിലെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 14, 2020 9:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഒരു മധുരക്കിനാവിൻ ലഹരിയിൽ... ഇന്ന് ഇന്ദ്രജിത്തും പൂർണ്ണിമയും, അന്ന് പൃഥ്വിരാജ്


