കാലനും ആത്മാവും ചേർന്നു നടത്തുന്ന ഇൻവസ്റ്റിഗേഷൻ; ഇന്ദ്രൻസിന്റെ 'കുട്ടന്റെ ഷിനിഗാമി' റിലീസ് ഡേറ്റ്

Last Updated:

ഒരു കാലനും ആത്മാവും ചേർന്നു നടത്തുന്ന ഇൻവസ്റ്റിഗേഷനാണ് ഈ ചിത്രം. ഷിനിഗാമി ഒരു ജാപ്പനീസ് വാക്കാണ്

കുട്ടൻ്റെ ഷിനിഗാമി
കുട്ടൻ്റെ ഷിനിഗാമി
ഹ്യൂമർ, ഫാന്റസി, ഇൻവസ്റ്റിഗേഷൻ ജോണറിൽ റഷീദ് പാറക്കൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുട്ടൻ്റെ ഷിനിഗാമി' (Kuttante Shinigami). വ്യത്യസ്ഥമായ പ്രമേയങ്ങൾ ചലച്ചിത്രമാക്കിയിട്ടുള്ള റഷീദ് ഈ ചിത്രത്തിലൂടെയും തികച്ചും വ്യത്യസ്ഥമായ ഒരു പ്രമേയത്തിനാണ് ചലച്ചിത്രാവിഷ്ക്കരണം നടത്തുന്നത്. ഒരു കാലനും ആത്മാവും ചേർന്നു നടത്തുന്ന ഇൻവസ്റ്റിഗേഷനാണ് ഈ ചിത്രം. ഷിനിഗാമി ഒരു ജാപ്പനീസ് വാക്കാണ്.
ഷിനിഗാമി എന്നാൽ ജപ്പാനിൽ കാലൻ എന്നാണർത്ഥം. ജപ്പാനിൽ നിന്നും ഷിനിഗാമി കോഴ്സ് പൂർത്തിയാക്കി ഡോക്ടറേറ്റ് നേടിയ ആളാണ് ഈ ചിത്രത്തിലെ ഷിനിഗാമി. വേണമെങ്കിൽ ഡോ. ഷിനിഗാമി എന്നും പറയാം. ഈ ഷിനിഗാമി ഇപ്പോഴെത്തിയിരിക്കുന്നത് ഒരു ആത്മാവിനെത്തേടിയാണ്. അതിന് ചില പ്രതിസന്ധികൾ ഉടലെടുക്കുന്നു. അതു തരണം ചെയ്ത് ഈ ആത്മാവിൻ്റെ മരണകാരണകാരണമന്വേഷിച്ചിറങ്ങുകയായി. ഈ സംഭവങ്ങളാണ് നർമ്മത്തിൻ്റേയും, ഫാൻ്റസിയുടേയും ഒപ്പം തികഞ്ഞ ത്രില്ലർ മൂഡിലും അവതരിപ്പിക്കുന്നത്.
കുട്ടൻ എന്ന ആത്മാവായി ജാഫർ ഇടുക്കിയും, ഷിനിഗാമിയായി ഇന്ദ്രൻസും വേഷമിടുന്നു. ഇരുവരുടേയും അഭിനയ ജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രങ്ങളായിരിക്കും ഷിനിഗാമിയും കുട്ടനും. ഇതിലെ കാലനും ആത്മാവും സാധാരണക്കാരെപ്പോലെയാണ് പ്രത്യക്ഷപ്പെടുന്നത്. നാം കേട്ടതും കണ്ടിട്ടുള്ളതുംപോലെയുള്ള രൂപങ്ങളല്ല ഒരു ഗിമിക്സും ഈ കഥാപാത്രങ്ങൾക്കില്ലായെന്ന് സംവിധായകനായ റഷീദ് പാറക്കൽ പറഞ്ഞു.
advertisement
അനീഷ് ജി. മേനോൻ, ശ്രീജിത്ത് രവി, മ്പുനിൽ സുഖദ, അഷറഫ് പിലായ്ക്കൽ, ഉണ്ണി രാജാ, മുൻഷി രഞ്ജിത്ത്, പ്രിയങ്ക അഖില സന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകൻ തന്നെയാണ് ഇതിലെ ഗാനങ്ങളും രചിച്ചിരിക്കുന്നത്.
സംഗീതം- അർജുൻ വി. അക്ഷയ, ഗായകർ - ജാഫർ ഇടുക്കി, അഭിജിത്ത്,
ഛായാഗ്രഹണം -ഷിനാബ് ഓങ്ങല്ലൂർ, എഡിറ്റിംഗ് - സിയാൻ ശ്രീകാന്ത്,
കലാസംവിധാനം - എം. കോയാസ്, മേക്കപ്പ് - ഷിജി താനൂർ, കോസ്റ്റ്യും ഡിസൈൻ - ഫെമിന ജബ്ബാർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ജയേന്ദ്ര ശർമ്മ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - രഞ്ജിത്ത് രാമനാട്ടുകര, ശ്രീജിത്ത് ബാലൻ, സഹ സംവിധാനം - രാഗേന്ദ്, ബിനു ഹുസൈൻ, നിർമ്മാണ നിർവഹണം- പി.സി. മുഹമ്മദ്, പ്രൊജക്റ്റ് ഡിസൈനർ- രജീഷ് പത്താംകുളം.
advertisement
മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലായ്ക്കൽ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ആഗസ്റ്റ് മുപ്പതിന് ചിത്രം പ്രദർശനത്തിനെത്തുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് - ഷംനാദ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
കാലനും ആത്മാവും ചേർന്നു നടത്തുന്ന ഇൻവസ്റ്റിഗേഷൻ; ഇന്ദ്രൻസിന്റെ 'കുട്ടന്റെ ഷിനിഗാമി' റിലീസ് ഡേറ്റ്
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement