• HOME
  • »
  • NEWS
  • »
  • film
  • »
  • Udal Movie | ഇന്ദ്രന്‍സ് ചിത്രം 'ഉടല്‍' ഹിന്ദിയില്‍ റീമേക്ക് ചെയ്യുമെന്ന് ശ്രീഗോകുലം മൂവീസ്

Udal Movie | ഇന്ദ്രന്‍സ് ചിത്രം 'ഉടല്‍' ഹിന്ദിയില്‍ റീമേക്ക് ചെയ്യുമെന്ന് ശ്രീഗോകുലം മൂവീസ്

ശ്രീഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രതീഷ് രഘുനന്ദനാണ്, മെയ് 20ന് ചിത്രം റിലീസ് ചെയ്യും

ടീസറിലെ ദൃശ്യം

ടീസറിലെ ദൃശ്യം

  • Share this:
നടന്‍ ഇന്ദ്രന്‍സ് (actor Indrans) പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രം 'ഉടല്‍' (Udal Moviegokulam  ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ശ്രീഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രതീഷ് രഘുനന്ദനാണ്. മെയ് 20 ന് ചിത്രം റിലീസ് ചെയ്യും. ഹിന്ദിക്ക് പുറമെ തെലുങ്കിലും സിനിമ നിര്‍മിക്കും,

മലയാളത്തില്‍ കായംകുളം കൊച്ചുണ്ണി, കമ്മാര സംഭവം, കേരള വര്‍മ്മ പഴശ്ശിരാജ തുടങ്ങിയ വമ്പന്‍ സിനിമകള്‍ ഒരുക്കിയ ശ്രീഗോകുലം മൂവിസിന്‍റെ ബോളിവുഡ് അരേങ്ങേറ്റമാണ് ഉടലിന്‍റെ റീമേക്കിലൂടെ നടക്കാന്‍ പോകുന്നത്.  രതീഷ് രഘുനന്ദന്‍ തന്നെയാകും ഹിന്ദി പതിപ്പിന്‍റെയും സംവിധാനം.  . ഇന്ദ്രൻസ്,ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധായകൻ രതീഷ് രഘുനന്ദൻ ആണ്.

Also Read-ഇന്ദ്രൻസിന്റെ ഭാവതീവ്രത നിറഞ്ഞ രംഗങ്ങളുമായി 'ഉടൽ'; ടീസർ ചർച്ചയാവുന്നു

" ഉടൽ എന്ന സിനിമ കണ്ടതിന് ശേഷം നിരവധി അന്യഭാഷാ നിർമ്മാതാക്കൾ റീമേക്ക് അവകാശം ചോദിച്ചു വിളിച്ചിരുന്നു. എന്നാൽ ഈ ചിത്രം ഗോകുലം മൂവീസ് തന്നെ ഹിന്ദി, തെലുങ്ക് ഭാഷകളിൽ നിർമ്മിക്കുകയാണ്. റീമേക്കിനായി ഞങ്ങളെ സമീപിച്ചവരോട് ഏറെ നന്ദിയുണ്ട്"; ഗോകുലം ഗോപാലൻ പറഞ്ഞു.

ചിത്രത്തിൽ ബോളിവുഡിലെ പ്രമുഖ താരങ്ങൾ അണിനിരക്കും. അവരുമായുള്ള ചർച്ചകൾ പൂർത്തിയായി കഴിഞ്ഞു. ഉടൽ മലയാളം റിലീസിന് ശേഷം ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പ്രഖ്യാപിക്കുമെന്നും ഗോകുലം ഗോപാലൻ അറിയിച്ചു.

റിലീസിന് മുന്നേ വലിയ സ്വീകാര്യത കിട്ടിയ ചിത്രമാണ് ഉടൽ. ചിത്രത്തിന്റെ ടീസർ യൂട്യുബിൽ ട്രെൻഡിങ് ആയിരുന്നു. സോഷ്യൽ മാധ്യമങ്ങളിൽ ഇപ്പോഴും തരംഗമാണ് ടീസർ. ഇന്ദ്രൻസിന്റെ ഏറെ വ്യത്യസ്തമായ വേഷമാണ് ഉടലിലേത്. മെയ് 20നാണ് ചിത്രം റിലീസ് ആകുന്നത്.

മനോജ് പിള്ള ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫ് ആണ്. വില്യം ഫ്രാൻസിസ് ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സഹനിർമ്മാതാക്കൾ ആയി പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവർ എത്തിയിരിക്കുന്ന ഈ ചിത്രത്തിന്റെ എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി ആണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ. . പി.ആർ.ഒ. - ആതിര ദിൽജിത്ത്.

 നിവിൻ പോളിയുടെ 'തുറമുഖം' ജൂൺ മാസത്തിൽ; റിലീസ് തിയതി പുറത്തുവിട്ടു


നിവിന്‍ പോളി (Nivin Pauly), ജോജു ജോർജ് (Joju George), ഇന്ദ്രജിത് സുകുമാരൻ (Indrajith Sukumaran), നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, ശെന്തിൽ കൃഷ്‌ണ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയ വലിയ താരനിരയെ അണിനിരത്തി രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിച്ച 'തുറമുഖം' (Thuramukham) ജൂൺ മൂന്നിന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

ഗോപന്‍ ചിദംബരമാണു തുറമുഖത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. എഡിറ്റര്‍- ബി. അജിത്കുമാര്‍, കലാസംവിധാനം - ഗോകുല്‍ ദാസ്, സംഗീതം- കെ & ഷഹബാസ് അമൻ, മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പരമേശ്വരൻ. തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീൻ മേരി മൂവീസിന്റെയും ബാനറിൽ സുകുമാർ തെക്കേപ്പാട്ട് കോ പ്രൊഡ്യൂസർമാരായ ജോസ് തോമസ്, അനൂപ് ജോസഫ് എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പി.ആർ.ഒ. - എ.എസ്. ദിനേശ്, ആതിര ദിൽജിത്

2021ലെ റോട്ടർഡാം ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച ചിത്രം, ഗോപൻ ചിദംബരം രചിച്ചിരിക്കുന്നു. അതേ പേരിലുള്ള നാടകത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം
Published by:Arun krishna
First published: