'പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരോട് അക്കാദമികൾക്ക് എന്നും വലിയ ബഹുമാനമാണ്': ചലച്ചിത്ര അവാർഡിൽ ഇന്ദു മേനോൻ
- Published by:Rajesh V
 - news18-malayalam
 
Last Updated:
'മയക്കോ വിസ്കിയെയും യഹൂദ അമിച്ചായിയെയും പഴയ റഷ്യൻ യൂറോപ്പ്യൻ വിപ്ലവ കവിതകളെയും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് വായിച്ച് നോക്കാത്ത ജൂറികളും അവരുടെ നിലപാടുകളും'
തിരുവനന്തപുരം: 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മികച്ച ബാലതാരങ്ങളില്ലെന്ന ജൂറിയുടെ കണ്ടെത്തലിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നുകഴിഞ്ഞു. അതേസമയം, മികച്ച ഗാനരചയിതാവായി റാപ്പർ വേടനെ തിരഞ്ഞെടുത്തതിനെതിരെ വിമർശനവുമായി എഴുത്തുകാരി ഇന്ദുമേനോനും രംഗത്തെത്തി.
പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരോട് അക്കാദമികൾക്ക് എന്നും വലിയ ബഹുമാനമാണെന്ന് ഇന്ദു മേനോൻ വിമർശിച്ചു. അക്കാദമികളുടെ സംസ്കാരം സ്ത്രീവിരുദ്ധമാണെന്ന് പറയാതെ വയ്യെന്നും അവർ ഫേസ്‌ബുക്കിൽ കുറിച്ചു.
ഇതും വായിക്കുക: 'നിങ്ങൾ കണ്ണടച്ചോളൂ, പക്ഷേ ഇവിടെ മുഴുവൻ ഇരുട്ടാണെന്ന് പറയരുത്'; പ്രകാശ് രാജിനെതിരെ ‘മാളികപ്പുറം’ താരം ദേവനന്ദ
ഇന്ദു മേനോന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരോട് അക്കാഡമികൾക്ക് എന്നും വലിയ ബഹുമാനമാണ്. അവരെ ലിറ്ററേച്ചർ ഫെസ്റ്റിവലുകളിൽ എഴുന്നള്ളിക്കുക, വിവിധ വിവിധ വേദികൾ കൊടുക്കുക ജഡ്ജിമാരായി / ജൂറി കമ്മിറ്റി അംഗങ്ങളായി നിയമിക്കുക, വെറൈറ്റിക്ക് ഒരു അവാർഡും കൊടുക്കുക. മയക്കോ വിസ്കിയെയും യഹൂദ അമിച്ചായിയെയും പഴയ റഷ്യൻ യൂറോപ്പ്യൻ വിപ്ലവ കവിതകളെയും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് വായിച്ച് നോക്കാത്ത ജൂറികളും അവരുടെ നിലപാടുകളും ആഹാ അക്കാദമികളുടെ സംസ്കാരം സ്ത്രീവിരുദ്ധമാണെന്ന് പറയാതെ വയ്യ.
advertisement
ഇതും വായിക്കുക: 'അങ്ങനെ, അർഹനായ ഒരു ബാലതാരമില്ലെന്ന് വിധികർത്താക്കൾ തീരുമാനിച്ചു'; 'സ്ഥാനാർത്തി ശ്രീക്കുട്ടൻ' ജൂറിയെ ഓർമിപ്പിച്ച് ആനന്ദ് മന്മഥൻ
വേടന് പുരസ്‌കാരം നൽകിയതിനെതിരെ കഴിഞ്ഞദിവസം സംവിധായകൻ കെ പി വ്യാസനും രംഗത്തെത്തിയിരുന്നു. വേടന്റെ സ്ഥാനത്ത് ദിലീപിനായിരുന്നു സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചിരുന്നെങ്കിൽ കേരളത്തിലെ സാംസ്‌കാരിക നായികാനായകന്മാർ എന്തുമാത്രം ബഹളം വച്ചേനെയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയാണെന്നെ പറയാനുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
November 04, 2025 12:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരോട് അക്കാദമികൾക്ക് എന്നും വലിയ ബഹുമാനമാണ്': ചലച്ചിത്ര അവാർഡിൽ ഇന്ദു മേനോൻ


