ഗ്ലാമറിൽ പൊടിച്ചുവാരി ജാൻവി കപൂർ; ചാർട്ട്ബസ്റ്റർ ആവാൻ 'ദേവര'യിലെ 'ദാവൂദി' ഗാനം

Last Updated:

അനിരുദ്ധ് രവിചന്ദർ സം​ഗീതം പകർന്ന, കൊരട്ടല ശിവ-എൻടിആർ ചിത്രം 'ദേവര'യിലെ 'ദാവൂദി' ഗാനം പുറത്തിറങ്ങി

'ദാവൂദി' ഗാനം
'ദാവൂദി' ഗാനം
ഹിറ്റുകൾക്ക് പിറകെ സൂപ്പർഹിറ്റുകൾ നൽകി ലോകമെമ്പാടുമുള്ള പ്രേക്ഷകരെ കൈപ്പിടിയിൽ ഒതുക്കിയ സം​ഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ സം​ഗീതം പകർന്ന, കൊരട്ടല ശിവ-എൻടിആർ ചിത്രം 'ദേവര'യിലെ (Devara movie) 'ദാവൂദി' ഗാനം പുറത്തിറങ്ങി. മങ്കൊമ്പ് ഗോപാലകൃഷ്ണൻ വരികൾ ഒരുക്കിയ ​ഗാനം നകാഷ് അസീസ്, രമ്യ ബെഹറ എന്നിവർ ചേർന്നാണ് ആലപിച്ചത്. പ്രേക്ഷകർ ഹൃദയത്താൽ സ്വീകരിച്ച ​ഗാനമിപ്പോൾ സെൻസേഷണൽ ഹിറ്റിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ഇതുംകൂടെ ചേർത്ത് റിലീസിന് മുന്നേ തന്നെ ചിത്രത്തിലെ മൂന്ന് ​ഗാനങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
ആദ്യഗാനം 'ഫിയർ സോങ്ങ്' പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയപ്പോൾ രണ്ടാമത്തെ ഗാനം 'ചുട്ടമല്ലെ' സോഷ്യൽ മീഡിയകളിൽ വൈാറലായിരുന്നു. രണ്ട് ഭാഗങ്ങളായ് ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി സെപ്റ്റംബർ 27 മുതൽ തിയെറ്ററുകളിലെത്തും. യുവസുധ ആർട്ട്‌സും എൻടിആർ ആർട്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം അവതരിപ്പിക്കുന്നത് നന്ദമുരി കല്യാൺ റാം.
advertisement
'ഭൈര' എന്ന വില്ലൻ കഥാപാത്രമായ് സൈഫ് അലി ഖാൻ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത് ബോളിവുഡ് താരം ജാൻവി കപൂറാണ്. ജാൻവി കപൂറിന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈൻ ടോം ചാക്കോ, നരൈൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
ഛായാഗ്രഹണം: രത്നവേലു ഐ.എസ്.സി., ചിത്രസംയോജനം: ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ: സാബു സിറിൾ, പി.ആർ.ഒ.: ആതിര ദിൽജിത്ത്.
Summary: Janhvi Kapoor is redefining glamour with her sizzling new item song from the much-anticipated film 'Devara'. Dancing alongside Jr NTR, Janhvi brings her signature charm to this multilingual blockbuster. Following the red-hot success of 'Chuttamalli,' which showcased her mesmerising dance moves, this latest track is set to set the screen ablaze. With all eyes on this dynamic duo, 'Devara' is primed to make waves across the industry
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ഗ്ലാമറിൽ പൊടിച്ചുവാരി ജാൻവി കപൂർ; ചാർട്ട്ബസ്റ്റർ ആവാൻ 'ദേവര'യിലെ 'ദാവൂദി' ഗാനം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement