OZLER Movie | ജയറാമിന്‍റെ ക്രൈം ത്രില്ലര്‍ 'അബ്രഹാം ഓസ്ലര്‍' ന്യൂ ഇയര്‍ റിലീസ്; തീയതി പ്രഖ്യാപിച്ചു
- Published by:Arun krishna
- news18-malayalam
Last Updated:
പൃഥ്വിരാജ് സുകുമാരന്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കിടിലന്‍ പോസ്റ്ററിനൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്
അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ജയറാം ചിത്രം ‘ ഓസ്ലര്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു. നേരത്തെ ക്രിസ്സ്മസ് റിലീസായാണ് ചിത്രം എത്തുക എന്ന് സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും പുതുവര്‍ഷത്തില്‍ ന്യൂഇയര്‍ റിലീസ് ആയിട്ടാണ് ചിത്രം റിലീസ് ചെയ്യുക. ജനുവരി 11 ന് കേരളത്തിലെ തിയേറ്ററുകളില്‍ ഓസ്ലര്‍ പ്രദര്‍ശനമാരംഭിക്കുമെന്നാണ് അണിയറക്കാരുടെ പ്രഖ്യാപനം.
പൃഥ്വിരാജ് സുകുമാരന്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കിടിലന്‍ പോസ്റ്ററിനൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. ജയറാമിന്‍റെ കരിയറിലെ ഏറ്റവും നിര്‍ണായകമായ കഥാപാത്രമായിരിക്കും അബ്രഹാം ഓസ്ലര്‍. ഏറെ ദുരുഹതകളും സസ്പെൻസുമൊക്കെ നിറഞ്ഞ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായിരിക്കും വരാന്‍ പോകുന്നതെന്ന സൂചനകളാണ് മുന്‍ അപ്ഡേറ്റുകളില്‍ നിന്ന് ലഭിച്ചിരുന്നത്.
നേരമ്പോക്കിന്റെ ബാനറിൽ ഇർഷാദ് എം.ഹസ്സനും മിഥുൻ മാനുവൽ തോമസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വരരാജൻ, സെന്തിൽ കൃഷ്‍മ, അർജുൻ നന്ദകുമാർ, ആര്യ സലിം, അസീം ജമാൽ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
advertisement
രചന – ഡോക്ടർ രൺധീർ കൃഷ്ണൻ, സംഗീതം – മിഥുൻ മുകുന്ദ്, ഛായാഗഹണം – തേനി ഈശ്വർ, എഡിറ്റിംഗ് – സൈജു ശ്രീധർ, കലാസംവിധാനം – ഗോകുൽദാസ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ജോൺ മന്ത്രിക്കൽ, ലൈൻ പ്രൊഡ്യൂസർ – സുനിൽ സിംഗ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺടോളർ – പ്രശാന്ത് നാരായണൻ, തൃശൂർ, കോയമ്പത്തൂർ, വയനാട് എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
December 04, 2023 7:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
OZLER Movie | ജയറാമിന്‍റെ ക്രൈം ത്രില്ലര്‍ 'അബ്രഹാം ഓസ്ലര്‍' ന്യൂ ഇയര്‍ റിലീസ്; തീയതി പ്രഖ്യാപിച്ചു