ജെ സി ഡാനിയേൽ ഫൗണ്ടേഷൻ പുരസ്കാരം; മികച്ച നടൻ കുഞ്ചാക്കോ ബോബൻ, നടി മഞ്ജു വാര്യർ
- Published by:Vishnupriya S
- news18-malayalam
Last Updated:
' എന്നാ താന്‍ കേസ് കൊട്' മികച്ച ചിത്രമായി തിരഞ്ഞെടുത്തു
തിരുവനന്തപുരം: ജെ.സി ഡാനിയേല്‍ ഫൗണ്ടേഷന്‍ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കുഞ്ചാക്കോ ബോബനാണ് മികച്ച നടനുള്ള പുരസ്‌കാരം നേടിയത്. ‘അറിയിപ്പ്’, ‘എന്നാ താന്‍ കേസ് കൊട്’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്കാരം. ‘ആയിഷ’, ‘വെള്ളിപ്പട്ടണം’ തുടങ്ങിയ സിനിമയിലെ അഭിനയത്തിന് മഞ്ജുവാര്യരെ മികച്ച നടിയായി തിരഞ്ഞെടുത്തു. ‘ എന്നാ താന്‍ കേസ് കൊട്’ മികച്ച ചിത്രമായി തിരഞ്ഞെടുത്തു.
‘അറിയിപ്പ്’ സിനിമയുടെ സംവിധായകനായ മഹേഷ് നാരായണനാണ് മികച്ച സംവിധായകന്‍. ‘പുലിയാട്ടം’ എന്ന സിനിമയിലെ അഭിനയത്തിന് സുധീര്‍ കരമനയെ സ്വഭാവനടനായി തിരഞ്ഞെടുത്തു. ‘അപ്പൻ’ സിനിമയിലെ അഭിനയത്തിന് പൗളി വില്‍സണാണ് സ്വഭാവ നടിയായത്. ‘മോമോ ഇന്‍ ദുബായ്’ എന്ന ചിത്രത്തിലൂടെ ആത്രേയ. പി മികച്ച ബാലനടനായി. ‘മാളികപ്പുറം’ എന്ന ചിത്രത്തിലൂടെ ദേവനന്ദ ജിബി മികച്ച ബാലനടിയായി തിരഞ്ഞെടുത്തു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 16, 2023 10:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ജെ സി ഡാനിയേൽ ഫൗണ്ടേഷൻ പുരസ്കാരം; മികച്ച നടൻ കുഞ്ചാക്കോ ബോബൻ, നടി മഞ്ജു വാര്യർ


