മോഹൻലാൽ നായകനായി ജീത്തു ജോസഫിന്റെ പുതിയ സിനിമ; 'ദൃശ്യം 3' ആണോയെന്ന് പ്രേക്ഷകർ
- Published by:Sarika KP
- news18-malayalam
Last Updated:
പുതിയ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ ദൃശ്യം 3 ആണോ എന്നാണ് സോഷ്യൽമീഡിയയിൽ ആരാധകരുടെ സംശയം.
സിനിമാപ്രേമികളെ ആകാംഷയുടെ മുൾമുനയിൽ നിർത്തികൊണ്ട് ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീം വീണ്ടും ഒന്നിക്കുന്ന. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം. ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമ ആശീർവാദ് സിനിമാസിന്റെ 33മത് ചിത്രമാണ്. ചിത്രം സംബന്ധിച്ച് മറ്റ് വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
ഇത് ദൃശ്യം 3 യോ റാം ഫ്രാഞ്ചൈസിയില്‍ പെട്ട ചിത്രമോ അല്ലെന്നും മറിച്ച് മറ്റൊരു ചിത്രമാണെന്നുമാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. മോഹൻലാല്‍– ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പിറക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. ദൃശ്യം, ദൃശ്യം– 2, ട്വൽത്ത് മാൻ, റാം എന്നീ സിനിമകളിലാണ് ഇതിനുമുന്‍പ് ഇരുവരും ഒന്നിച്ചത്. ‘റാ’മിന്റെ ചിത്രീകരണം അവസാനഘടത്തിലാണ്. ആന്റണി പെരുമ്പാവൂർ സോഷ്യൽ മീഡിയയിലൂടെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.
advertisement
ചിത്രത്തിന്റെ പ്രഖ്യാപനം വന്നതോടെ ഇത് “ദൃശ്യം- 3′ ആണോ എന്ന ചോദ്യമാണ് പോസ്റ്ററിനു താഴെ കമന്റുകളായി വന്നുനിറയുന്നത്. എന്നാൽ ഇത് “ദൃശ്യം- 3 അല്ലെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന വിവരം. നിർമാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകൻ ജീത്തു ജോസഫും പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
July 13, 2023 12:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
മോഹൻലാൽ നായകനായി ജീത്തു ജോസഫിന്റെ പുതിയ സിനിമ; 'ദൃശ്യം 3' ആണോയെന്ന് പ്രേക്ഷകർ