Pani 2 | ‘പണി 2’ വരുന്നു; ജോജു ജോർജ് സ്ഥിരീകരിച്ചു; പുതിയ മുഖങ്ങളും, പുതിയ കഥയും, പുതിയ കഥാപശ്ചാത്തലവും
- Published by:meera_57
- news18-malayalam
Last Updated:
ഷൂട്ടിങ്ങിന് തയ്യാറെടുപ്പുകൾ ആരംഭിച്ചു. പുതിയ ചിത്രത്തിൽ പുതിയ കഥ, പുതിയ ലൊക്കേഷൻ, പുതിയ ആർട്ടിസ്റ്റുകൾ എല്ലാം പുതിയതായിരിക്കും
സൂപ്പർഹിറ്റ് റിവഞ്ച് ആക്ഷൻ ത്രില്ലർ പണിയുടെ ബോക്സ് ഓഫീസ് വിജയത്തിന് പിന്നാലെ 'പണി 2' (Pani 2) പ്രഖ്യാപനവുമായി നടനും സംവിധായകനുമായ ജോജു ജോർജ് (Joju George). ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി 2 എത്തുമെന്ന് ജോജു വ്യക്തമാക്കി. അതിനൊപ്പം, ആദ്യ ഭാഗത്തോട് ഇതിന് നേരിട്ടൊരു ബന്ധമില്ലെന്നും ജോജു അറിയിച്ചിട്ടുണ്ട്.
പണി 2യുടെ സ്ക്രിപ്റ്റ് ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. ഷൂട്ടിങ്ങിന് തയ്യാറെടുപ്പുകൾ തുടങ്ങിയിരിക്കുന്നു. പുതിയ ചിത്രത്തിൽ പുതിയ കഥ, പുതിയ ലൊക്കേഷൻ, പുതിയ ആർട്ടിസ്റ്റുകൾ എല്ലാം പുതിയതായിരിക്കും. പണി ഒന്നാംഭാഗത്തിന്റെ തുടർച്ചയായിരിക്കില്ല പണി 2. ഇന്ത്യയിലെ ടോപ് ടെക്നീഷ്യന്മാർ ആയിരിക്കും പണിക്ക് പിന്നിൽ പ്രവർത്തിക്കുന്നത് എന്നും താരം അറിയിച്ചിട്ടുണ്ട്. സിനിമാ ലോകത്ത് പുതിയ തലമുറയുടെ സ്വപ്നങ്ങൾക്ക് പറക്കാൻ ജോജു ജോർജ് വഴി തുറന്ന ചിത്രമായിരുന്നു പണി.
എന്നാൽ പണി രണ്ടാം ഭാഗം കൊണ്ടും അവസാനിക്കുന്നില്ല. പണി ജോണറിൽ മൂന്ന് ഭാഗങ്ങൾ ഉൾപ്പെടുന്നു. അതിൽ മൂന്നാമത്തേതായ പണി 3 ഏറ്റവും തീവ്രമായ ചിത്രം ആയിരിക്കും, അതിലും പ്രധാന വേഷങ്ങൾ പുതുമുഖങ്ങൾക്കായിരിക്കും.
advertisement
advertisement
ആദ്യ ഭാഗത്തേക്കാൾ വലിയ ക്യാൻവാസിലായിരിക്കും ചിത്രം ഒരുക്കുക. ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രവും അതോടൊപ്പം തന്നെ ജോജു എന്ന നടന്റെ കരിയറിലെ ഏറ്റവും വലിയ വിജയവും ആയിരുന്നു പണി.
ചിത്രം ഡിസംബറിൽ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് ജോജു തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിച്ചിരിക്കുന്നത്. പണി 2ന്റെ കൂടുതൽ അപ്ഡേറ്റുകൾ വരും ദിവസങ്ങളിൽ പുറത്തുവരും.
Summary: Actor Joju George confirms second installment to his superhit movie Pani. Titled 'Pani 2', Joju George announced the new movie on his Instagram page. The new outing is set to be an entirely different take in terms of cast, crew and settings. Joju hints that the movie has got nothing to do with the previous one
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 05, 2025 6:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Pani 2 | ‘പണി 2’ വരുന്നു; ജോജു ജോർജ് സ്ഥിരീകരിച്ചു; പുതിയ മുഖങ്ങളും, പുതിയ കഥയും, പുതിയ കഥാപശ്ചാത്തലവും