Joshiy | ജോഷിയുടെ ജന്മദിനം; ഉണ്ണി മുകുന്ദന്റെ ഒപ്പം മാസ് ചിത്രവുമായി സംവിധായകൻ

Last Updated:

വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം, ആക്ഷൻ സിനിമയുടെ നിലവാരം ഉയർത്തുന്നതായിരിക്കുമെന്നും ഉണ്ണി മുകുന്ദൻ ഇതുവരെ കാണാത്ത ഒരു ഗെറ്റപ്പിൽ എത്തുമെന്നും, അണിയറപ്രവർത്തകർ

ജോഷി, ഉണ്ണി മുകുന്ദൻ
ജോഷി, ഉണ്ണി മുകുന്ദൻ
മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സൂപ്പർ താരങ്ങളിൽ തുടങ്ങി ജോജു ജോർജ് (Joju George) വരെ നായകന്മാരായ സിനിമകൾ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് സംവിധായകൻ ജോഷി (Joshiy) ഇനി ഉണ്ണി മുകുന്ദനൊപ്പം (Unni Mukundan). മലയാള ചലച്ചിത്ര സംവിധായകൻ ജോഷിയുടെ ജന്മദിനമായ ജൂലായ് 18ന് ചലച്ചിത്രലോകത്തെ ആവേശഭരിതമാക്കി കൊണ്ട് പിറന്നാൾ സമ്മാനമായി പുതിയ സിനിമ പ്രഖ്യാപിച്ചു കഴിഞ്ഞു. ഹിറ്റ് മേക്കറായ ജോഷി, ആക്ഷൻ താരം ഉണ്ണി മുകുന്ദനുമായി ഒരു ഹൈ-ഒക്ടേൻ ആക്ഷൻ ചിത്രത്തിനായി ഒന്നിക്കുന്നു.
വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം, ആക്ഷൻ സിനിമയുടെ നിലവാരം ഉയർത്തുന്നതായിരിക്കുമെന്നും ഉണ്ണി മുകുന്ദൻ ഇതുവരെ കാണാത്ത ഒരു ഗെറ്റപ്പിൽ എത്തുമെന്നും, അണിയറപ്രവർത്തകർ സൂചിപ്പിക്കുന്നു. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ, ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ എന്നിവർ ചേർന്നാണ് നിർമാണം. പൊറിഞ്ചു മറിയം ജോസിന് ശേഷം അഭിലാഷ് എൻ. ചന്ദ്രൻ തിരക്കഥ ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും.
പാൻ-ഇന്ത്യൻ ബ്ലോക്ക്ബസ്റ്ററായ മാർക്കോയുടെ റെക്കോർഡ് വിജയത്തിന് ശേഷം ഉണ്ണി മുകുന്ദൻ അഭിനയിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. കഴിഞ്ഞ ഒരു മാസമായി ഉണ്ണി മുകുന്ദൻ ചിത്രത്തിനു വേണ്ടി ദുബായിൽ ട്രെയിനിംഗിലാണ്.
advertisement
Summary: Superhit Malayalam movie director Joshiy is joining hands with actor Unni Mukundan for the next movie. The announcement was made on the birthday of the filmmaker
മലയാളം വാർത്തകൾ/ വാർത്ത/Film/
Joshiy | ജോഷിയുടെ ജന്മദിനം; ഉണ്ണി മുകുന്ദന്റെ ഒപ്പം മാസ് ചിത്രവുമായി സംവിധായകൻ
Next Article
advertisement
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
  • ഏഷ്യാനെറ്റിലെ 'മൗനരാഗം' മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി 1526 എപ്പിസോഡുകൾ തികച്ചു.

  • മൗനരാഗം, കിരൺ–കല്യാണി കൂട്ടുകെട്ടിന്റെ പ്രണയവും കുടുംബബന്ധങ്ങളും പ്രേക്ഷക ശ്രദ്ധ നേടി.

  • മൗനരാഗം തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

View All
advertisement