Jr NTR | ഇനി പ്രശാന്ത് നീലിനൊപ്പം; പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രവുമായി ജൂനിയർ എന്‍ടിആര്‍
- Published by:meera_57
- news18-malayalam
Last Updated:
ഈ വര്‍ഷം ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല
ആരാധകരെ പിറന്നാള്‍ ദിനത്തില്‍ ആവേശം കൊള്ളിച്ചുകൊണ്ട് RRR താരം ജൂനിയർ എന്‍ടിആറിന്റെ പുതിയ ചിത്രം അനൌണ്‍സ് ചെയ്തു. മൈത്രി മൂവി മേക്കേഴ്സിന്റെയും നന്ദമുരി താരക രാമറാവു ആര്‍ട്ട്സിന്റെയും ബാനറില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുക കെജിഎഫ്, സലാര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ പ്രശാന്ത് നീലാണ്. ഈ വര്‍ഷം ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Happy Birthday to the 'MAN OF MASSES' @tarak9999 ❤🔥
-Team #NTRNeel
Shoot begins from August 2024.
Brace yourself for a powerhouse project 🔥#HappyBirthdayNTR#PrashanthNeel @NTRArtsOfficial pic.twitter.com/UcXsyzKVhd
— Mythri Movie Makers (@MythriOfficial) May 20, 2024
advertisement
പ്രേക്ഷകരെ രസിപ്പിക്കുന്ന വലിയ സ്കെയിലിലുള്ള ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ എന്നും മുന്‍പന്തിയിലാണ് മൈത്രി മൂവി മേക്കേഴ്സ്. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ 2 വാണ് മൈത്രിയുടെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കൊരട്ടല ശിവയുടെ ദേവര പാര്‍ട്ട് 1 ആണ് എന്‍ടിആറിന്റെ വരാനിരിക്കുന്ന ചിത്രം.
പി.ആര്‍.ഒ.- ആതിര ദില്‍ജിത്ത്.
Summary: Jr NTR marks his association with Mythri Movie Makers in a new movie directed by KGF maker Prashanth Neel. The new project was announced on the birthday of Jr NTR on May 20, 2024. Shooting is set to commence from August
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 20, 2024 3:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Jr NTR | ഇനി പ്രശാന്ത് നീലിനൊപ്പം; പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രവുമായി ജൂനിയർ എന്‍ടിആര്‍