Joju George | ജോജു ജോർജ് ബോളിവുഡിൽ; ബോബി ഡിയോളിനൊപ്പം അനുരാഗ് കശ്യപിന്റെ സിനിമയിൽ

Last Updated:

സാനിയ മൽഹോത്ര, സബ ആസാദ് എന്നിവരും അഭിനയിക്കുന്ന ചിത്രം മുംബൈയിൽ ആരംഭിച്ചു

ജോജു ജോർജ്, അനുരാഗ് കശ്യപ്
ജോജു ജോർജ്, അനുരാഗ് കശ്യപ്
മലയാളത്തിൽ നിന്നും വീണ്ടുമൊരു പാൻ ഇന്ത്യൻ താരം വരുന്നു. ഇക്കുറി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നത് ജോജു ജോർജ് (Joju George) ആണ്. ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന്റെ (Anurag Kashyap) സിനിമയിൽ ബോബി ഡിയോളിനൊപ്പം (Bobby Deol) ജോജു വേഷമിടും. സാനിയ മൽഹോത്ര, സബ ആസാദ് എന്നിവരും അഭിനയിക്കുന്ന ചിത്രം മുംബൈയിൽ ആരംഭിച്ചു. സിനിമയുടെ മറ്റ് വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ലെങ്കിലും, യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന കിടിലൻ ത്രില്ലർ ആണെന്നാണ് റിപ്പോർട്ട്‌.
നിലവിൽ പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾ നടന്നു വരുന്ന ജോജു വിന്റെ 'പണി'യുടെ റിലീസ് ഉടൻ ഉണ്ടാകും.. ജോജു ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിനും, സൂര്യ നായകനായ തമിഴ് ചിത്രത്തിനും ശേഷം ആയിരിക്കും പണിയുടെ റിലീസ്.. ഉടൻ സൂര്യ ചിത്രത്തിൽ ജോയിൻ ചെയ്യുന്ന ജോജു സംവിധാനം ചെയ്ത 'പണി' തിയറ്ററുകളിൽ എത്താൻ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
advertisement
Summary: Joju George joins the pan-Indian league, making his Bollywood debut in a film directed by Anurag Kashyap. Bobby Deol is also part of the cast. The movie is reportedly an out-and-out thriller. Further details of the film are not revealed as of now
മലയാളം വാർത്തകൾ/ വാർത്ത/Film/
Joju George | ജോജു ജോർജ് ബോളിവുഡിൽ; ബോബി ഡിയോളിനൊപ്പം അനുരാഗ് കശ്യപിന്റെ സിനിമയിൽ
Next Article
advertisement
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement