മൂന്ന് ദിവസം കൊണ്ട് 304 കോടി; ബോക്സോഫീസിൽ കൊടുങ്കാറ്റായി 'ദേവര'

Last Updated:

തുടക്കത്തിന്‍റെ അതേ സ്വീകാര്യത തന്നെയാണ് നാലാദിനവും ചിത്രത്തിന് ലഭിക്കുന്നത്

ദേവര
ദേവര
ലോകമെമ്പാടും ബോക്സോഫീസിൽ ആഞ്ഞടിച്ച് 'ദേവര' കൊടുങ്കാറ്റ്. ജൂനിയർ എൻടിആർ നായകനായെത്തിയിരിക്കുന്ന 'ദേവര' മൂന്ന് ദിവസം കൊണ്ട് ബോക്സോഫീസിൽ 80 ശതമാനം റിക്കവറിയോടെ 304 കോടി വേൾഡ് വൈഡ് കളക്ഷൻ നേടിയതായി നിർമ്മാതാക്കള്‍ അറിയിച്ചു. ജൂനിയര്‍ എൻടിആറും കൊരട്ടാല ശിവയും ഒന്നിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഓപ്പണിംഗ് ഡേ കളക്ഷൻ 172 കോടിയായിരുന്നു. മികച്ച പ്രേക്ഷക പിന്തുണയോടെ ലോകം മുഴുവനുമുള്ള തിയേറ്ററുകളിൽ ഹൗസ്‍ഫുൾ ഷോകളുമായി നാലാം ദിനവും ചിത്രം മുന്നേറുകയാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ എത്തിയിരിക്കുന്ന ചിത്രം തെലുങ്ക് റീജിയനിൽ 87.69 കോടി നേടിക്കൊണ്ട് മികവ് പുലർത്തി. മറ്റ് ഭാഷകളിലും ശ്രദ്ധേയമായ കളക്ഷനാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പ്രത്യേകിച്ചും ഹിന്ദിയിൽ, മെല്ലെ തുടങ്ങിയ ചിത്രം ഓരോ ദിവസവും കളക്ഷൻ വർദ്ധിക്കുന്ന രീതിയിലായിരുന്നു. ഉത്തരേന്ത്യൻ പ്രേക്ഷകർ നിറഞ്ഞ സദസ്സുകളോടെ ചിത്രം ആഘോഷമായി ഏറ്റെടുക്കുന്നതാണ് പിന്നീട് കണ്ടത്.
സെൻസേഷനൽ തുടക്കത്തിന്‍റെ അതേ സ്വീകാര്യത തന്നെയാണ് നാലാദിനവും ചിത്രത്തിന് ലഭിക്കുന്നത്. കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെ നിറഞ്ഞ സദസ്സിലാണ് എങ്ങും സിനിമയുടെ പ്രദർശനം. സോഷ്യൽ മീഡിയയിലുള്‍പ്പെടെ ചിത്രത്തിന് മികച്ച പ്രേക്ഷക നിരൂപക പ്രശംസയാണ് ലഭിക്കുന്നത്. ജൂനിയ‍ എൻടിആറിന്‍റെ ഹൈ വോൾട്ടേജ് ആക്ഷനും, ഭൂരിഭാഗവും കടലിലെ ഏറ്റുമുട്ടലുകളും, മാസ് രംഗങ്ങളുമായി അതിശയിപ്പിക്കുന്ന ദൃശ്യ ശ്രവ്യ മികവോടെയാണ് ചിത്രം എത്തിയിരിക്കുന്നത്.
advertisement
സിനിമയിൽ അനിരുദ്ധിന്‍റെ പശ്ചാത്തല സംഗീതത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന 'ദേവര' രണ്ട് ഭാഗങ്ങളായാണ് പ്രദർശനത്തിനെത്തുന്നത്. യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ്റെ വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചിരിക്കുന്നത്.
'ജനത ഗ്യാരേജി'ന് ശേഷം കൊരട്ടല ശിവയും എൻടിആറും ഒരിക്കൽ കൂടി ഒരുമിച്ചിരിക്കുന്ന ചിത്രത്തിൽ പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. രത്നവേലു ഒരുക്കിയിരിക്കുന്ന ദൃശ്യങ്ങളും മനോഹരമാണെന്നാണ് പ്രേക്ഷകാഭിപ്രായം. പ്രൊഡക്ഷന്‍ ഡിസൈനർ: സാബു സിറിള്‍, എഡിറ്റർ: ശ്രീകര്‍ പ്രസാദ്. പി.ആര്‍.ഒ.: ആതിര ദില്‍ജിത്ത്.
advertisement
Summary: Junior NTR movie Devara collects Rs 304 crores worldwide
മലയാളം വാർത്തകൾ/ വാർത്ത/Film/
മൂന്ന് ദിവസം കൊണ്ട് 304 കോടി; ബോക്സോഫീസിൽ കൊടുങ്കാറ്റായി 'ദേവര'
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement