സീരീസുകളിലൂടെ ശ്രദ്ധേയനായ യുവതാരം ടൈലർ സാൻഡേർസ് (Tyler Sanders)അന്തരിച്ചു. പതിനെട്ട് വയസ്സായിരുന്നു. ആമസോൺ പ്രൈമിൽ പുറത്തിറങ്ങിയ 'ജസ്റ്റ് ആഡ് മാജിക്: മിസ്റ്ററി സിറ്റി' (Just Add Magic: Mystery City.)എന്ന സീരീസിലൂടെ ശ്രദ്ധേയനായ താരമാണ് സാൻഡേർസ്.
ലോസ് ആഞ്ചൽസിലെ വീട്ടിൽ വെച്ചാണ് മരണം എന്നാണ് റിപ്പോർട്ടുകൾ. മരണ കാരണം വ്യക്തമല്ല. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പോസ്റ്റ്മോർട്ടം പൂർത്തിയായതായും റിപ്പോർട്ടുകളിൽ പറയുന്നു.
9-1-1:ലോൺ സ്റ്റാർ, ഫിയർ ദി വാക്കിങ് ഡെഡ്, ദി റൂക്കി തുടങ്ങിയ സീരീസുകളിലൂടെ ശ്രദ്ധേയനാണ് സാൻഡേർസ്. 'ജസ്റ്റ് ആഡ് മാജിക്: മിസ്റ്ററി സിറ്റി' എന്ന സീരീസിൽ അവതരിപ്പിച്ച കഥാപാത്രത്തിന് എമ്മി നോമിനേഷനും നേടിയിരുന്നു.
പത്താമത്തെ വയസ്സിലാണ് സാൻഡേർസ് അഭിനയരംഗത്തേക്ക് എത്തുന്നത്. നിരവധി ഷോർട്ട് ഫിലിമുകളിൽ അക്കാലത്ത് ഭാഗമായിരുന്നു. 2017 ൽ ഫിയർ ഓഫ് ദി വാക്കിങ് ഡെഡ് എന്ന ടിവി പ്രോഗ്രാമിൽ ബാലതാരമായിട്ടാണ് ആദ്യ പ്രധാനവേഷത്തിൽ എത്തുന്നത്.
2019 ൽ പുറത്തിറങ്ങിയ ജസ്റ്റ് ആഡ് മാജിക്കിൽ പ്രധാന വേഷമായിരുന്നു സാൻഡേർസ് അവതരിപ്പിച്ചിരുന്നത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.