തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിയാണ് സായ് പല്ലവി(Sai Pallavi). നിലപാടുകൾ തുറന്നു പറഞ്ഞതിന്റെ പേരിൽ പല കോണുകളിൽ നിന്ന് ആക്രമണമുണ്ടായെങ്കിലും അതൊന്നും താരത്തിന്റെ താരപരിവേഷത്തിന് കോട്ടമുണ്ടാക്കിയിട്ടില്ല.
2/ 8
സായ് പല്ലവിയും റാണ ദഗുബാട്ടിയും പ്രധാന വേഷത്തിൽ എത്തിയ വിരാട പർവത്തിന് തിയേറ്ററിൽ ലഭിച്ച പ്രതികരണം തന്നെ ഇതിന് ഉദാഹരണം. ചിത്രം സായ് പല്ലവി ഷോ ആണെന്നാണ് ആരാധകർ പറയുന്നത്.
3/ 8
ചിത്രത്തിന്റെ പ്രമോഷനിടയിൽ ആരാധകനൊപ്പം നിൽക്കുന്ന സായ് പല്ലവിയുടെ ചിത്രമാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ആരാധന മൂത്ത് നെഞ്ചിൽ സായ് പല്ലവിയുടെ മുഖം ടാറ്റൂ ചെയ്തിരിക്കുകയാണ് ആരാധകൻ.
4/ 8
വിരാട പർവത്തിന്റെ പ്രമോഷന് എത്തിയ താരത്തിന് മുന്നിലാണ് ആരാധകൻ എത്തിയത്. തുടർന്ന് നെഞ്ചിൽ പതിച്ച ടാറ്റൂ കാണിച്ചു. ഇതോടെ പല്ലവിയും അമ്പരന്നു. തനിക്കൊപ്പം ഒരു സെൽഫിയെടുക്കണമെന്നായിരുന്നു ആരാധകന്റെ മറ്റൊരു ആവശ്യം.
5/ 8
ആരാധകന്റെ ആവശ്യം സന്തോഷത്തോടെ സമ്മതിച്ച സായ് പല്ലവി അദ്ദേഹത്തിനെ ചേർത്ത് നിർത്തി ഫോട്ടോയ്ക്കും പോസ് ചെയ്തു. ഈ ചിത്രമാണ് ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത്.
6/ 8
ചിത്രത്തിൽ നെഞ്ചിൽ താരത്തിന്റ മുഖം ടാറ്റൂ ചെയ്ത ആരാധകനേയും അടുത്ത് ചിരിച്ച് സന്തോഷവതിയായി നിൽക്കുന്ന സായ് പല്ലവിയേയും കാണാം. തന്റ മുഖം ടാറ്റൂ ചെയ്ത ആരാധകന്റെ പ്രവർത്തി അമ്പരപ്പിച്ചുവെന്നും താരം സമ്മതിച്ചു.
7/ 8
1990 കളിൽ ആന്ധ്രാപ്രദേശിലെ നക്സൽ മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ പ്രണയ ചിത്രമാണ് വിരാട പർവം. ചിത്രത്തിൽ നക്സൽ നേതാവായാണ് റാണ എത്തുന്നത്.
8/ 8
ഇന്നാണ് സായ് പല്ലവിയും റാണ ദഗുബാട്ടിയും പ്രധാന വേഷത്തിലെത്തിയ വിരാട പർവം തിയേറ്ററുകളിലെത്തിയത്.