കാർത്തിക് ശങ്കറിന്റെ കന്നി ചിത്രത്തിൽ കിരൺ അബ്ബവാരം നായകൻ; സഞ്ജന ആനന്ദ് നായിക
- Published by:Rajesh V
- news18-malayalam
Last Updated:
തെലുങ്കിലെ ഇതിഹാസ സംവിധായകൻ കോടി രാമകൃഷ്ണയുടെ ബാനറിൽ അദ്ദേഹത്തിന്റെ മകൾ കോടി ദിവ്യയാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ സംവിധാനത്തിനൊപ്പം രചനയും നിർവഹിക്കുന്നത് കാർത്തിക് ശങ്കറാണ്.
ഒട്ടേറെ ഹ്രസ്വചിത്രങ്ങളിലൂടെയും വെബ് സീരീസുകളിലൂടേയും മലയാളികളുടെ പ്രിയങ്കരനായി മാറിയ കാര്‍ത്തിക് ശങ്കര്‍ സിനിമാ സംവിധായകനാകുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മലയാളത്തിലല്ല, തെലുങ്കിലാണ് കാര്‍ത്തിക് സംവിധായകനായി അരങ്ങേറ്റം നടത്തുന്നത്. ഇപ്പോഴിതാ സിനിമയിലെ നായകനും നായികയും ആരെന്ന് കാർത്തിക് തന്നെ സോഷ്യൽമീഡിയയിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. തെലുങ്കിലെ ഇതിഹാസ സംവിധായകൻ കോടി രാമകൃഷ്ണയുടെ ബാനറിൽ അദ്ദേഹത്തിന്റെ മകൾ കോടി ദിവ്യയാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ സംവിധാനത്തിനൊപ്പം രചനയും നിർവഹിക്കുന്നത് കാർത്തിക് ശങ്കറാണ്.
'തെലുങ്കിൽ 140 സിനിമയോളം സംവിധാനം ചെയ്തിട്ടുള്ള ഇതിഹാസ സംവിധായകൻ "കോടി രാമകൃഷ്ണ"യുടെ ബാനറിൽ അദ്ദേഹത്തിന്റെ മകൾ "കോടി ദിവ്യ" ആണ് ചിത്രം നിർമ്മിക്കുന്നത്... തെലുങ്ക് യുവതാരം "കിരൺ അബ്ബവാരം" ആണ് നായകൻ... കന്നട നടി "സഞ്ജന ആനന്ദ്" ആണ് നായിക...! ഇന്ത്യൻ സിനിമയിലെതന്നെ ഏറ്റവും വിലകൂടിയ സംഗീത സംവിധായകരിൽ ഒരാളായ "മണി ശർമ്മ" യാണ് സംഗീതം നിർവ്വഹിക്കുന്നത്... "മമ്മൂക്ക"യുടെ ഷൈലോക്ക് എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ "രെണദേവ്" ആണ് ഛായാഗ്രാഹകൻ... പിന്നെ ഞാനാണ് രചനയും സംവിധാനവും...', -സിനിമയുടെ അനൗൺസ്മെന്‍റ് പോസ്റ്റർ പങ്കുവെച്ച് കാർത്തിക് കുറിച്ചു.
advertisement
ലോക്ക്ഡൗണ്‍ കാലത്ത് അമ്മയ്ക്കും അച്ഛനും വല്ല്യച്ഛനും സുഹൃത്തുക്കള്‍ക്കുമൊക്കെ ഒപ്പം കാര്‍ത്തിക് പുറത്തിറക്കിയ വീഡിയോകള്‍ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. കൂടാതെ നിരവധി ഹ്രസ്വചിത്രങ്ങളും കാർത്തിക് മുമ്പ് ഒരുക്കിയിട്ടുണ്ട്. സിനിമയിലേക്ക് ആദ്യമായാണ് കാർത്തിക് എത്തുന്നത്. എന്നാൽ അരങ്ങേറ്റം തെലുങ്കിലാണെന്ന് മാത്രം. ഒട്ടേറെപേരാണ് കാർത്തിക്കിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്.
advertisement
ഒരു തെക്കൻ തല്ലുകേസുമായി ബിജു മേനോൻ; ചിത്രം 'അമ്മിണിപിള്ള വെട്ടുകേസ്' എന്ന ചെറുകഥ അടിസ്ഥാനമാക്കി
നടൻ ബിജു മേനോൻ നായകനാവുന്ന പുതിയ സിനിമയ്ക്ക് 'ഒരു തെക്കൻ തല്ലു കേസ്' എന്ന് പേരിട്ടു. നവാഗതനായ ശ്രീജിത്ത് എന്‍. തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബിജു മേനോനൊപ്പം, രണ്ടുതവണ കേരള സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡും നേടിയ പത്മപ്രിയ ഒരു ഇടവേളയ്ക്ക് ശേഷം നായികയായി അഭിനയിക്കുന്നു. യുവ താരങ്ങളായ റോഷന്‍ മാത്യു, നിമിഷ സജയന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിൽ. E4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറിൽ മുകേഷ് ആര്‍. മേത്ത, സി.വി. സാരഥി എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു.
advertisement
എഴുത്തുകാരനും പത്രപ്രവർത്തകനുമായ ജി.ആര്‍. ഇന്ദുഗോപന്റെ 'അമ്മിണി പിള്ള വെട്ടു കേസ്' എന്ന ചെറുകഥയെ ആസ്പദമാക്കി രാജേഷ് പിന്നാടൻ തിരക്കഥയും സംഭാഷണവുമെഴുതുന്നു. ചലച്ചിത്ര പോസ്റ്റര്‍ ഡിസൈന്‍ സ്ഥാപനമായ ഓള്‍ഡ് മോങ്ക്സിന്റെ സാരഥിയാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ശ്രീജിത്ത് എൻ. വരാനിരിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ 'ബ്രോ ഡാഡിയുടെ' സഹ രചയിതാവ് കൂടിയാണ് ശ്രീജിത്ത് എൻ.
അടുത്തിടെ പുറത്തിറങ്ങിയ 'ആർക്കറിയാം' സിനിമയാണ് ബിജു മേനോന്റെ ഏറ്റവും പുതിയ ചിത്രം. ഈ സിനിമയിൽ 72 വയസ്സുള്ള റിട്ടയേർഡ് അധ്യാപകന്റെ വേഷമാണ് ബിജു മേനോന്. വയോധികന്റെ ഗെറ്റപ്പിലാണ് ബിജു മേനോൻ ചിത്രത്തിൽ വേഷമിട്ടത്. 2020ൽ റിലീസ് ചെയ്ത ബിജു മേനോൻ ചിത്രം 'അയ്യപ്പനും കോശിയും' സൂപ്പർഹിറ്റ് ആയിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 15, 2021 3:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
കാർത്തിക് ശങ്കറിന്റെ കന്നി ചിത്രത്തിൽ കിരൺ അബ്ബവാരം നായകൻ; സഞ്ജന ആനന്ദ് നായിക