താടി വെച്ചാൽ തീവ്രവാദിയാകുമോ ? പ്രതാപ് പോത്തൻ ചിത്രം കാഫിർ 'കളമശേരി' സംഭവത്തിന് ശേഷം വീണ്ടും ചർച്ചയാകുന്നു
- Published by:Arun krishna
- news18-malayalam
Last Updated:
താടി വളർത്തിയ മനുഷ്യരെല്ലാവരും തീവ്രവാദികളാണെന്ന തരത്തിൽ ചിന്തിയ്ക്കുന്ന രഘുരാമൻ എന്ന ഹെൽത്ത് ഇൻസ്പെപെക്ടറുടെ മാനസിക വിഭ്രാന്തി പലരുടെയും ജീവിതത്തിലുണ്ടാക്കുന്ന പ്രതിസന്ധികളാണ് ചിത്രത്തിൻറെ പ്രമേയം
കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ സോഷ്യൽ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായി കാഫിര്‍ എന്ന മലയാള സിനിമ. സ്ഫോടനത്തിന് പിന്നിൽ താനെന്ന് പറഞ്ഞ് ഡൊമനിക്ക് മാർട്ടിൻ എന്ന ആൾ കീഴടങ്ങുന്നത് വരെ പല ഭാഗങ്ങളിൽ നിന്നും ഒരു മത വിഭാഗത്തെ മാത്രം ലക്ഷ്യമിട്ടുള്ള വ്യാപകമായി ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. വിനോ സംവിധാനം ചെയ്ത പ്രതാപ് പോത്തൻ നായകനായ കാഫിർ എന്ന ചിത്രം ഈ സാഹചര്യത്തിലാണ് വീണ്ടും ചർച്ചയാകുന്നത്.
താടി വളർത്തിയ മനുഷ്യരെല്ലാവരും തീവ്രവാദികളാണെന്ന തരത്തിൽ ചിന്തിയ്ക്കുന്ന രഘുരാമൻ എന്ന ഹെൽത്ത് ഇൻസ്പെപെക്ടറുടെ മാനസിക വിഭ്രാന്തി പലരുടെയും ജീവിതത്തിലുണ്ടാക്കുന്ന പ്രതിസന്ധികളാണ് ചിത്രത്തിൻറെ പ്രമേയം. രഘുരാമൻ അവിചാരിതമായി കണ്ടുമുട്ടുന്ന ഹൈദർ എന്ന മദ്രസാ അദ്ധ്യാപകനെ തീവവാദിയെന്ന് തെറ്റിദ്ധരിയ്ക്കുന്നു. അതേതുടർന്ന് ഹൈദർ അറസ്റ്റിലാവുകയും ചെയ്യുന്നു. എന്നാൽ തന്റെ തെറ്റിദ്ധാരണമൂലമാണ് ഹൈദർ പീഡിപ്പിക്കപ്പെടുന്നതെന്ന് മനസിലാക്കിയ രഘുരാമൻ അയാളെ സഹായിക്കുന്നു. തുടർന്ന് ഹൈദർ ജയിൽ മോചിതനായെങ്കിലും പിന്നീട് സംഭവിയ്ക്കുന്ന ഭീകരാക്രമണത്തിൽ രഘുരാമന്റെ മക്കൾ കൊല്ലപ്പെടുന്നു. അന്വേഷണ ഏജൻസികൾ ഈ കേസിലും ഹൈദറിനെ പ്രതിയാക്കി അറസ്റ്റ് ചെയ്യുന്നു.
advertisement
നിരപരാധിയായ ഹൈദർ എന്ന ചെറുപ്പക്കാരൻ അനുഭവിക്കേണ്ടിവരുന്ന ക്രൂര പീഢനങ്ങളും അയാളുടെ കുടുംബത്തിന് സമൂഹത്തിൽ നിന്നും നേരിടേണ്ടിവരുന്ന അവഗണനയുമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത് . വസ്ത്രധാരണത്തിലൂടെ തീവ്രവാദികളെ തിരിച്ചറിയാനാവുമെന്ന തെറ്റിദ്ധാരണയുടെ ഇരയായി ഹൈദർ വീണ്ടും ജയിലിലാകുന്നു, ഇത്തരം വേട്ട ഒരിയ്ക്കലും അവസാനിയ്ക്കില്ലെന്ന ഓർമ്മപ്പെടുത്തലോടെ.
advertisement
2022 ഐ എഫ് എഫ് കെ ഉൾപ്പടെ ഒട്ടനവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച കാഫിറിന് മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രത്യേക ജൂറി പുരസ്കാരവും ലഭിച്ചിരുന്നു.ഗാൽ മൂവീസ്- സാൻവിയാൻ മൂവിമേക്കേഴ്സ് ബാനറിൽ ഗ്രേഷ്യൻ കടവൂരാണ് ചിത്രം നിർമ്മിച്ചത്. പ്രതാപ് പോത്തൻ , ശിവജിത് പത്മനാഭൻ, നീനാ കുറുപ്പ്, ഫവാസ് അലി, വീണാ നായർ, ജോജോ സിറിയക് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
October 30, 2023 2:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
താടി വെച്ചാൽ തീവ്രവാദിയാകുമോ ? പ്രതാപ് പോത്തൻ ചിത്രം കാഫിർ 'കളമശേരി' സംഭവത്തിന് ശേഷം വീണ്ടും ചർച്ചയാകുന്നു