കാളിദാസ് ജയറാമിന്റെ 'ബാക്ക് പാക്കേഴ്സ്' എത്തുന്നു; സിനിമ 'റൂട്ട്സി'ൽ കാണാം
Last Updated:
റൂട്ട്സ് ഒ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ എന്ന പ്രത്യേകതയും ബാക്ക് പാക്കേഴ്സിനുണ്ട്.
കാളിദാസ് ജയറാം നായകനായി എത്തുന്ന ജയരാജ് ചിത്രം ബാക്ക് പാക്കേഴ്സ് ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ആകുന്നു. ഒ ടി ടി പ്ലാറ്റ്ഫോമായ റൂട്ട്സിലൂടെ ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ബാക്ക് പാക്കേഴ്സിന്റെ സ്ട്രീമിംഗ് ഇന്നുമുതൽ ആരംഭിക്കും. ചിത്രത്തിന്റെ സംവിധായകൻ ജയരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു യഥാർത്ഥ ജീവിത കഥയാണ് ചിത്രത്തിന്റെ പ്രമേയം. അതേസമയം, വളരെ വ്യത്യസ്തമായ കഥാപാത്രമായാണ് ചിത്രത്തിൽ കാളിദാസ് എത്തുന്നത്.
ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ജയരാജ് തന്നെയാണ്. ഒരു രോഗം മൂലം മരണം കാത്തു കഴിയുന്ന രണ്ട് ആളുകൾക്കിടയിലെ പ്രണയമാണ് സിനിമ പറയുന്നത്. സിനിമയുടെ ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതിയ പ്രതീക്ഷകളും മനോഹരമായ സംഗീതവും ഉൾക്കൊള്ളിച്ചു കൊണ്ടാണ് സിനിമ. ജയരാജിന്റെ വരികൾക്ക് സച്ചിൻ ശങ്കറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സിനിമ ഇപ്പോൾ റിലീസ് ആകുന്ന വിവരം ജയരാജ് തന്നെയാണ് അറിയിച്ചിരിക്കുന്നത്.
advertisement
സിനിമയിലെ ഗാനങ്ങൾ സൂരജ് സന്തോഷും അഖില ആനന്ദും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.
ഡോ സുരേഷ് കുമാർ മുട്ടത്ത് പ്രകൃതി പിക്ചേഴ്സിന്റെ ബാനറിൽ ആണ് ചിത്രം നിർമിക്കുന്നത്. കാളിദാസ് ജയറാമിന്റെ നായികയായി ചിത്രത്തിൽ എത്തുന്നത് കാർത്തിക നായരാണ്. രഞ്ജി പണിക്കർ, ശിവജിത്ത് പത്മനാഭൻ, ജയകുമാർ, ശരൺ, ഉല്ലാസ്, പന്തളം, തോമസ് ജി കണ്ണമ്പുഴ, സബിത ജയരാജ്, മാസ്റ്റർ കേശവ് ജയരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.
advertisement
റൂട്ട്സ് ഒ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ എന്ന പ്രത്യേകതയും ബാക്ക് പാക്കേഴ്സിനുണ്ട്. ഇതുവരെ കാണാത്ത തരത്തിലുള്ള വേറിട്ട ഗെറ്റപ്പിലാണ് കാളിദാസ് ജയറാം സിനിമയിൽ എത്തുന്നത്. അഭിനന്ദൻ രാമാനുജനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 17, 2021 12:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
കാളിദാസ് ജയറാമിന്റെ 'ബാക്ക് പാക്കേഴ്സ്' എത്തുന്നു; സിനിമ 'റൂട്ട്സി'ൽ കാണാം