ബ്രേക്കിനുശേഷം ദീപികയുടെ തിരിച്ചുവരവ് കൽക്കിയിലൂടെ; ഷെഡ്യൂൾ ഉടനെന്ന് നിർമാതാക്കൾ
- Published by:Sarika N
- news18-malayalam
Last Updated:
മെറ്റേണിറ്റി ബ്രേക്കിന് ശേഷം ദീപിക അഭിനയിക്കുന്ന ആദ്യ ചിത്രമാകും കൽക്കിയുടെ രണ്ടാം ഭാഗം
പാൻ ഇന്ത്യൻ സൂപ്പർ താരം പ്രഭാസ് നായകനായി നാഗ് അശ്വിന്റെ സംവിധാനത്തിൽ ഈ വർഷം തെലുങ്കിൽ വൻ വിജയം നേടിയ പാൻ ഇന്ത്യൻ ചിത്രമാണ് കൽക്കി 2898 എഡി. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് നിർമ്മാതാക്കൾ . രണ്ടാം ഭാഗത്തിൻ്റെ 35 ശതമാനം ഇതിനകം ചിത്രീകരിച്ചുവെന്നും പ്രീ പ്രൊഡക്ഷൻ നടക്കുകയാണെന്നും നിർമാതാക്കൾ പറഞ്ഞു. ഷൂട്ടിംഗ് ഷെഡ്യൂൾ ഉടൻ പ്രഖ്യാപിക്കുമെന്നും നിർമ്മാതാക്കളായ സ്വപ്ന ദത്തും പ്രിയങ്ക ദത്തും കൂട്ടിച്ചേർത്തു.ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് പ്രതികരണം.
മെറ്റേണിറ്റി ബ്രേക്കിന് ശേഷം ദീപിക അഭിനയിക്കുന്ന ആദ്യ ചിത്രമാകും കൽക്കിയുടെ രണ്ടാം ഭാഗം. ആദ്യ ഭാഗത്തെ പോലെ തന്നെ രണ്ടാം ഭാഗത്തിൻ്റെ ആഗോള റിലീസിനും നിർമ്മാതാക്കൾ പദ്ധതിയിട്ടിട്ടുണ്ട്. ആഗോളതലത്തിൽ 1000 കോടി കളക്ഷൻ സ്വന്തമാക്കിയ ചിത്രം കൂടിയായിരുന്നു കൽക്കിയുടെ ആദ്യ ഭാഗം. മെഗാ ബജറ്റിൽ ഒരുങ്ങുന്ന സയൻസ് ഫിക്ഷൻ ചിത്രത്തിൽ കമൽ ഹാസനാണ് പ്രധാന വില്ലൻ. 'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങള്‍ പശ്ചാത്തലമാകുന്ന ചിത്രത്തിൽ മഹാഭാരതകാലം മുതൽ എഡി 2898 വരെ നീണ്ടുനിൽക്കുന്ന കഥയാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. 'ഭൈരവ' എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിച്ചത്. അശ്വത്ഥാമാവായി അമിതാഭ് ബച്ചന്‍ എത്തിയ ചിത്രത്തില്‍ വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ എന്നിവർ അതിഥി വേഷങ്ങളില്‍ എത്തിയിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 24, 2024 3:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ബ്രേക്കിനുശേഷം ദീപികയുടെ തിരിച്ചുവരവ് കൽക്കിയിലൂടെ; ഷെഡ്യൂൾ ഉടനെന്ന് നിർമാതാക്കൾ