Kamal Haasan: 'പറഞ്ഞത് സ്നേഹത്തോടെ'; കന്നഡ ഭാഷാ വിവാദത്തിൽ കമൽ ഹാസൻ

Last Updated:

ചെന്നൈയിൽ നടന്ന തഗ് ലൈഫ് ഓഡിയോ ലോഞ്ച് പരിപാടിക്കിടെയാണ് കന്നഡ ഭാഷയുടെ ഉത്ഭവത്തെ തമിഴുമായി ബന്ധിപ്പിക്കുന്ന പ്രസ്താവന നടത്തി‌യത്

News18
News18
'തമിഴിൽ നിന്ന് പിറന്ന കന്നഡ' എന്ന വിവാദപരാമർശത്തിൽ വിശദീകരണവുമായി നടൻ കമൽ ഹാസൻ. തന്റെ അഭിപ്രായം വളരെ സ്നേഹത്തോടെയാണ് പറഞ്ഞതെന്ന് കമൽ ഹാസൻ വ്യക്തമാക്കി. "ഞാൻ പറഞ്ഞത് വളരെ സ്നേഹത്തോടെയാണ്. ചരിത്രകാരന്മാർ ഭാഷാ ചരിത്രം എന്നെ പഠിപ്പിച്ചിട്ടുണ്ട്... ഞാൻ ഒന്നും ഉദ്ദേശിച്ചിട്ടില്ല. പിന്നെ, ഞാൻ നിങ്ങളോട് പറയട്ടെ, തമിഴ്‌നാട് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സ്ഥലമാണ്. ഇതുപോലുള്ള മറ്റൊരു സംസ്ഥാനവുമില്ലെന്ന് ഞാൻ പറയുന്നില്ല. എന്നാൽ ഒരു മേനോൻ (എം ജി രാമചന്ദ്രൻ) നമ്മുടെ മുഖ്യമന്ത്രിയായിട്ടുള്ള വളരെ അപൂർവമായ ഒരു സംസ്ഥാനം... ഒരു റെഡ്ഡിയും (ഒമണ്ടൂർ രാമസ്വാമി റെഡ്ഡിയാർ) ഒരു തമിഴനും (എം കരുണാനിധി) പിന്നീട് മാണ്ഡ്യയൽ‌ നിന്നുള്ള ഒരു കന്നഡിഗ അയ്യങ്കാരും ഇവിടെ മുഖ്യമന്ത്രി ആയിട്ടുണ്ട്" കമൽഹാസനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
"അപ്പോൾ ഈ വളരെ ആഴത്തിലുള്ള ചർച്ചകളെല്ലാം ചരിത്രകാരന്മാർക്കും പുരാവസ്തു ഗവേഷകർക്കും ഭാഷാ വിദഗ്ധർക്കും വിടാം. വടക്കൻ വീക്ഷണകോണിൽ നിന്ന് നോക്കുകയാണെങ്കിൽ, അവരുടെ അഭിപ്രായത്തിൽ അത് ശരിയാണ്, നിങ്ങൾ തെൻകുമാരിയിൽ (തെക്ക്) നിന്ന് നോക്കുകയാണെങ്കിൽ, ഞാൻ പറയുന്നത് ശരിയാണ്. അതിന് മൂന്നാമത്തെ ഒരു കോണുണ്ട് - പണ്ഡിതന്മാർ, ഭാഷാ വിദഗ്ധർ. ഇത് ഒരു ഉത്തരമല്ല, ഒരു വിശദീകരണമല്ല. സ്നേഹം ഒരിക്കലും ക്ഷമ ചോദിക്കില്ല," നടൻ കൂട്ടിച്ചേർത്തു.
advertisement
ചെന്നൈയിൽ നടന്ന തഗ് ലൈഫ് ഓഡിയോ ലോഞ്ച് ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് കമൽ ഹാസൻ വിവാദ പ്രസ്താവന നടത്തിയത്. കന്നഡ ഭാഷയുടെ ഉത്ഭവത്തെ തമിഴുമായി ബന്ധിപ്പിക്കുന്ന പ്രസ്താവനയാണ് നടത്തിയത്. “നടൻ ശിവരാജ്കുമാർ മറ്റൊരു സംസ്ഥാനത്ത് താമസിക്കുന്ന എന്റെ കുടുംബമാണ്. അതുകൊണ്ടാണ് അദ്ദേഹം ഇവിടെയുള്ളത്. അതുകൊണ്ടാണ് ഞാൻ പ്രസംഗം ആരംഭിച്ചപ്പോൾ ‘എന്റെ ജീവിതവും എന്റെ കുടുംബവും തമിഴാണ്’ എന്ന് പറഞ്ഞത്. നിങ്ങളുടെ ഭാഷ (കന്നഡ) തമിഴിൽ നിന്നാണ് ജനിച്ചത്. അതിനാൽ നിങ്ങളെയും ആ നിരയിൽ
advertisement
ഉൾപ്പെടുത്തിയിട്ടുണ്ട്, ”അദ്ദേഹം പറഞ്ഞു.
നടന്റെ വാക്കുകൾ വൈറലായതോടെ കന്നഡ അനുകൂല ഗ്രൂപ്പുകളിൽ നിന്ന് വലിയ എതിർപ്പുണ്ടായി. കമൽ ഹാസൻ മാപ്പ് പറയണമെന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ വരാനിരിക്കുന്ന സിനിമ നിരോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കമൽഹാസൻ ഇപ്പോൾ തഗ് ലൈഫിന്റെ റിലീസിനായുള്ള തയാറെടുപ്പിലാണ്. ‌
മലയാളം വാർത്തകൾ/ വാർത്ത/Film/
Kamal Haasan: 'പറഞ്ഞത് സ്നേഹത്തോടെ'; കന്നഡ ഭാഷാ വിവാദത്തിൽ കമൽ ഹാസൻ
Next Article
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement