Vikram | ബോക്സ് ഓഫീസില്‍ ഉലകനായകന്‍റെ പടയോട്ടം; വിക്രം 100 കോടി ക്ലബ്ബില്‍
- Published by:Arun krishna
- news18-malayalam
Last Updated:
ആദ്യദിനം 34 കോടി രൂപ തിയേറ്ററുകളില്‍ നിന്ന് സ്വന്തമാക്കിയിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 5 കോടിയിലെറെയാണ് ആദ്യദിനം വിക്രം നേടിയത്.
ദക്ഷിണേന്ത്യന്‍ സിനിമാ പ്രേമികളെ ആവേശത്തിലാറാടിച്ച് ഉലകനായകന്‍ കമല്‍ഹാസന്‍റെ ‘വിക്രം’ 100 കോടി ക്ലബ്ബില്‍. പ്രമുഖ ഫിലിം ട്രേഡ് അനലിസ്റ്റായ രമേശ് ബാലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. റിലീസ് ചെയ്ത് 2 ദിവസം കൊണ്ടാണ് ആഗോളതലത്തില്‍ ചിത്രം വമ്പന്‍ കളക്ഷനുമായി കുതിക്കുന്നത്.
ആദ്യദിനം 34 കോടി രൂപ തിയേറ്ററുകളില്‍ നിന്ന് സ്വന്തമാക്കിയിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 5 കോടിയിലെറെയാണ് ആദ്യദിനം വിക്രം നേടിയത്. 100 കോടി ക്ലബ്ബില്‍ ഇടംനേടുന്ന മൂന്നാമത്തെ കമല്‍ഹാസന്‍ ചിത്രമാണ് വിക്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് രാജ് കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ തന്നെയാണ്. ഇന്ത്യയ്ക്ക് പുറത്ത് അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം വിക്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
In 2 days, #Vikram crosses the ₹ 100 Cr Mark at the WW Box Office..
Phenomenal.. 🔥@ikamalhaasan @VijaySethuOffl #FahadhFaasil @Suriya_offl @Dir_Lokesh @anirudhofficial @RKFI @turmericmediaTM
— Ramesh Bala (@rameshlaus) June 5, 2022
advertisement
വിവിധ ഭാഷകളിലായുള്ള സാറ്റലൈറ്റ് , ഒടിടി വിതരണാവകാശത്തിലൂടെ ചിത്രം റിലീസിന് മുന്‍പേ 200 കോടി രൂപ സ്വന്തമാക്കിയിരുന്നു. കമല്‍ഹാസന്‍റെ കരിയറിലെ ഏറ്റവും വലിയ പ്രീറിലീസ് ബിസിനസാണ് വിക്രമിലൂടെ നടന്നിരിക്കുന്നത്.
തന്‍റെ മുന്‍ ചിത്രമായ കൈതിയുടെ പശ്ചാത്തലത്തില്‍ നിന്നും ഉള്‍ക്കൊണ്ട പ്രമേയത്തിലാണ് വിക്രം തയാറാക്കിയിരിക്കുന്നതെന്നും എല്ലാവരും കൈതി കണ്ട ശേഷം വിക്രം കാണണമെന്നും ലോകേഷ് ആവശ്യപ്പെട്ടിരുന്നു. ഉലകനായകന്‍റെ സിനിമകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ സിനിമാ ലോകത്തേക്ക് എത്തിയതെന്ന് ലോകേഷ് മുന്‍പ് പറഞ്ഞിരുന്നു. തന്‍റെ പ്രിയ താരത്തിന് ആരാധകന്‍ സമ്മാനിക്കുന്ന ഒരു ഫാന്‍ ബോയ് ചിത്രമായിരിക്കും വിക്രം എന്നും ലോകേഷ് പറഞ്ഞു
advertisement
വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരും കമലിനൊപ്പം സുപ്രധാന വേഷങ്ങളിലെത്തും. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. ഗായത്രി ശങ്കര്‍, അര്‍ജുന്‍ ദാസ്, ചെമ്പന്‍ വിനോദ്, ഹരീഷ് പേരടി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലെത്തുന്നു. സൂര്യ അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ലോകേഷും രത്നകുമാറും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ തയാറാക്കിയിക്കുന്നത്. അനിരുദ്ധിന്‍റെ സംഗീതവും അന്‍പ് അറിവിന്‍റെ ആക്ഷന്‍ രംഗങ്ങളും സിനിമയുടെ മറ്റ് ഹൈലൈറ്റുകളാണ്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 06, 2022 9:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Vikram | ബോക്സ് ഓഫീസില്‍ ഉലകനായകന്‍റെ പടയോട്ടം; വിക്രം 100 കോടി ക്ലബ്ബില്‍