സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയില്ല:'എമര്‍ജന്‍സി' റിലീസ് മാറ്റി; പുതിയ തീയതി ഉടനെന്ന് കങ്കണ
- Published by:Sarika N
- news18-malayalam
Last Updated:
മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയില്‍ കങ്കണയാണ് ഇന്ദിരയെ അവതരിപ്പിച്ചിരിക്കുന്നത്.
മുംബൈ: നടിയും ലോക്സഭാ എംപിയുമായ കങ്കണ റണൗത് സംവിധാനം ചെയ്ത 'എമര്‍ജന്‍സിയുടെ'റിലീസ് ഡേറ്റിൽ മാറ്റം. പുതിയ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നു കങ്കണ പറഞ്ഞു. 'ഞാന്‍ സംവിധാനം ചെയ്ത 'എമര്‍ജന്‍സി' യുടെ റിലീസ് മാറ്റിവെച്ചെന്നത് വലിയ പ്രയാസത്തോടെ അറിയിക്കുന്നു, സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്'- കങ്കണ എക്‌സില്‍ കുറിച്ചു. ചിത്രം ഇന്ന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചത്.
With a heavy heart I announce that my directorial Emergency has been postponed, we are still waiting for the certification from censor board, new release date will be announced soon, thanks for your understanding and patience 🙏
— Kangana Ranaut (@KanganaTeam) September 6, 2024
advertisement
റണൗത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സഹനിര്‍മാണവും. ചിത്രത്തിന് സെന്‍സര്‍ബോര്‍ഡിന്റെ അനുമതി ലഭിക്കാത്തതാണ് റിലീസ് നീട്ടാൻ കാരണം .കേസ് നിലവിൽ മുംബൈ ഹൈക്കോടതിയുടെ പരിഗണനയിലാണ്. സിനിമയക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡിനോട് നിര്‍ദേശിക്കാനാവില്ലെന്ന് പറഞ്ഞ മുംബൈ ഹൈക്കോടതി സിനിമയുടെ റിലിസുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും പരാതികളും പതിനെട്ടിന് മുന്‍പ് തീര്‍പ്പാക്കാനും സെന്‍ട്രല്‍ ബോര്‍ഡ് ഓഫി ഫിലിം സര്‍ട്ടിഫിക്കേഷനോട് ഉത്തരവിട്ടു.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയില്‍ കങ്കണയാണ് ഇന്ദിരയെ അവതരിപ്പിച്ചിരിക്കുന്നത്. സിഖ് വിഭാഗക്കാര്‍ പരാതിയുന്നയിച്ചതിനെ തുടര്‍ന്നാണ് പ്രദര്‍ശനം അനിശ്ചിതത്വത്തിലായത്. സിനിമയില്‍ സിഖ് മതത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നും ചരിത്രസത്യങ്ങള്‍ വളച്ചൊടിക്കുന്നുവെന്നും ആരോപിച്ച് ശിരോമണി അകാലിദള്‍ ഉള്‍പ്പെടെയുള്ള സിഖ് സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
advertisement
സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസാണ് ചിത്രത്തിന്റെ നിര്‍മാണം, അനുപം ഖേര്‍, ശ്രേയസ് തല്‍പാഡെ, വിശാഖ് നായര്‍, മഹിമ ചൗധരി, മിലിന്ദ് സോമന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
September 07, 2024 1:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയില്ല:'എമര്‍ജന്‍സി' റിലീസ് മാറ്റി; പുതിയ തീയതി ഉടനെന്ന് കങ്കണ