advertisement

മതപരമായ ചടങ്ങുകൾ ഒഴിവാക്കി കന്നഡ നടന്റെ വിവാഹം; അതിഥികൾക്ക് സമ്മാനമായി നൽകിയത് ഭരണഘടന

Last Updated:

മതപരമായ ആചാരങ്ങളിൽ വിശ്വസിക്കാത്തതിനാൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ വിവാഹമായിരുന്നു നടൻ തെരഞ്ഞെടുത്തത്.

കന്നഡ നടൻ ചേതനും ബെംഗളൂരു വിനോബാ ഭാവേ ആശ്രമത്തിലെ സാമൂഹ്യ പ്രവർത്തകയുമായ മേഘയും വിവാഹിതരായി. ഫെബ്രുവരി രണ്ടിനായിരുന്നു വിവാഹം. പരമ്പരാഗത രീതികളെല്ലാം ഉപേക്ഷിച്ചായിരുന്നു ഇരുവരുടെയും വിവാഹം. സിനിമാ താരങ്ങളുടെ വിവാഹ ചടങ്ങുകൾ കോടികൾ പൊടിപൊടിച്ചുള്ള മാമാങ്കമായി മാറുമ്പോൾ തീർത്തും ലളിതമായ വിവാഹ ചടങ്ങായിരുന്നു ഇവരുടേത്.
ചേതനും മേഘയും മതരപരമായ ആചാരങ്ങളിൽ വിശ്വസിക്കാത്തതിനാൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം നടന്നത്. പ്രതിജ്ഞ ചൊല്ലിയായിരുന്നു വിവാഹം. പ്രമുഖ ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റ് അക്കായി പത്മശാലിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. ഇതുമാത്രമല്ല, വിവാഹത്തിന് എത്തിയ അതിഥികൾക്ക് ഇരുവരും ചേർന്ന് ഇന്ത്യൻ ഭരണഘടനയുടെ കോപ്പികളാണ് സമ്മാനമായി നൽകിയത്.
Also Read- തമിഴ് നടൻ യോഗി ബാബു വിവാഹിതനായി; വധു മഞ്ജു ഭാർഗവി
ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ വിശ്വസിക്കുന്നതിനാലാണ് ഭരണഘടനയുടെ കോപ്പികൾ അതിഥികൾക്ക് സമ്മാനമായി നൽകാൻ തീരുമാനിച്ചതെന്ന് ഇരുവരും പറയുന്നു. വിവാഹ ചിത്രങ്ങൾ ചേതൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.
advertisement
advertisement








View this post on Instagram





❤️ #ChetanMegaMarriage


A post shared by Chetan Ahimsa (@chetanahimsa) on



advertisement
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
മതപരമായ ചടങ്ങുകൾ ഒഴിവാക്കി കന്നഡ നടന്റെ വിവാഹം; അതിഥികൾക്ക് സമ്മാനമായി നൽകിയത് ഭരണഘടന
Next Article
advertisement
ടി20 ലോകകപ്പിലെ കോടിക്കിലുക്കം;  കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
ടി20 ലോകകപ്പിലെ കോടിക്കിലുക്കം; കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
  • ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് 2.34 ദശലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും

  • ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1.03 കോടി രൂപ വീതം സമ്മാനമായി ലഭിക്കും

  • ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുന്നതാണ്

View All
advertisement