തമിഴ് സിനിമാരംഗത്തെ ജനപ്രിയ താരം യോഗി ബാബു വിവാഹിതനായി. തിരുട്ടാനി മുരുക ക്ഷേത്രത്തിൽ ഇന്ന് രാവിലെയായിരുന്നു വിവാഹം. മഞ്ജു ഭാർഗവിയാണ് വധു.
യോഗി ബാബുവിന്റെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ലളിതമായ രീതിയിലായിരുന്നു വിവാഹം. സിനിമാരംഗത്തെ സഹപ്രവർത്തകർക്കായി മാർച്ച് മാസത്തിൽ ചെന്നൈയിൽ വിവാഹ സൽക്കാരം നടത്താനാണ് തീരുമാനം.
മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ധനുഷിന്റെ കർണൻ സിനിമയിലെ തന്റെ രംഗങ്ങളെല്ലാം പൂർത്തിയായ ശേഷമാണ് യോഗി ബാബുവിന്റെ വിവാഹം. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു ഇരുവരുടെയും എന്നാണ് അടുത്ത ബന്ധുക്കൾ പറയുന്നത്. യോഗി ബാബുവിന്റെ കുടുംബ ക്ഷേത്രത്തിലാണ് വിവാഹം നടന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.