Kattalan | ഇക്കുറി മഴു ഒരു കയ്യിൽ; മറുകയ്യിൽ ആനക്കൊമ്പുമായി പെപ്പെ; 'കാട്ടാളൻ’ പുതിയ പോസ്റ്റർ

Last Updated:

പോസ്റ്ററിൽ മഴുവുമേന്തി മുഖം വ്യക്തമാക്കാതെ പുറംതിരിഞ്ഞ രൂപത്തിൽ കാണുന്ന നായകനെ കാട്ടാന തുമ്പികൈ കൊണ്ട് പിടിച്ചിരിക്കുന്ന ദൃശ്യമാണ്

കാട്ടാളൻ
കാട്ടാളൻ
മാർക്കോയ്ക്ക് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘കാട്ടാളൻ’ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്കും പ്രതീക്ഷകൾക്കും കാരണമായിക്കഴിഞ്ഞു.
പോസ്റ്ററിൽ മഴുവുമേന്തി മുഖം വ്യക്തമാക്കാതെ പുറംതിരിഞ്ഞ രൂപത്തിൽ കാണുന്ന നായകനെ കാട്ടാന തുമ്പികൈ കൊണ്ട് പിടിച്ചിരിക്കുന്ന ദൃശ്യമാണ് പ്രധാന ആകർഷണം. കാട്ടാനയ്ക്ക് ഒരു കൊമ്പ് മാത്രമാണ് ഉള്ളത്, മറ്റൊന്ന് നായകന്റെ കൈയിൽ പിടിച്ചിരിക്കുന്നു. ഈ ദൃശ്യങ്ങൾ മനുഷ്യനും കാട്ടാനയും തമ്മിലുള്ള ശക്തമായ ഒരു സംഘട്ടനത്തെയാണ് സൂചിപ്പിക്കുന്നത്. ഒരു ബിഗ് സ്കെയിൽ പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ മാസ്സ് ചിത്രമായിരിക്കാം ഇതെന്ന് പോസ്റ്ററിലൂടെ വ്യക്തമാണ്.
ഒരു മനുഷ്യനും ആനയും തമ്മിൽ ഇങ്ങനെ ദൃശ്യവിസ്മയത്തോടെ രൂപംകൊള്ളുന്ന പോരാട്ടം ചിത്രം ഉറപ്പ് നൽകുന്നു. നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന സിനിമയുടെ വലിപ്പവും ഈ പ്രോജക്റ്റിന് പിന്നിലെ ക്രിയേറ്റീവ് വ്യാപ്തിയും എത്രത്തോളമാണെന്ന് പ്രേക്ഷകർക്ക് ഒരു സൂചനയായി നൽകിയതാവാം ഈ പോസ്റ്ററെന്നും സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ നടന്നു വരുന്നു.
advertisement
പെപ്പെ തന്റെ യഥാർത്ഥ പേരായ 'ആന്റണി വർഗ്ഗീസ്' എന്ന പേരിൽ തന്നെയാണ് ഈ ചിത്രത്തിൽ എത്തുന്നതെന്ന പ്രത്യേകത കൂടി പുതിയ പോസ്റ്റർ പങ്ക് വയ്ക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ച നിർമ്മാതാവ് ഷരീഫ് മുഹമ്മദിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഒരു ആനക്കൊമ്പിന്റെ ചിത്രത്തിനൊപ്പം 'കാട്ടാളൻ' പ്രീപൊഡക്ഷൻ വർക്കുകൾ തുടങ്ങുന്നു എന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ മറ്റൊന്നും വ്യക്തമാക്കാതെ വന്ന ആ സ്റ്റോറിക്ക് പിറകെ ഇങ്ങനൊരു പോസ്റ്റർ വന്നപ്പോഴാണ് പ്രേക്ഷകർ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുന്നത്. വർത്തമാന കാലത്തിന്റെ കഥയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കാൻ പോകുന്നതെന്ന് പോസ്റ്ററിൽ നിന്നും വ്യക്തമാണ്.
advertisement
advertisement
ആയതിനാൽ ഏതെങ്കിലും ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയോ കഴിഞ്ഞ കാലത്തിന്റെ മങ്ങിയ കഥയോ അല്ല കാട്ടാളനിലൂടെ പ്രേക്ഷകരിലേക്ക് എത്താൻ പോകുന്നത്.
‘കാട്ടാളൻ’ എന്ന പേര് പോലെ തന്നെ, ഈ ചിത്രം ഓരോ ഘട്ടത്തിലും അതിന്റെ അടയാളം സൃഷ്ടിച്ചാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. മലയാള സിനിമയിൽ ഇതാദ്യമായാണ് ഒരു നായകനും ആനയും തമ്മിലുള്ള ഇത്രയും വലിയ പോരാട്ടത്തെ ഒരു സിനിമ അവതരിപ്പിക്കുന്നത്, ഇത് ആരാധകരിലും സിനിമാ പ്രേമികളിലും പ്രതീക്ഷകൾ ഉയർത്തുകയും ചെയ്യുന്നു, മലയാള ചലച്ചിത്ര നിർമ്മാണത്തിന്റെ അതിരുകൾ മറികടക്കുന്ന ഒരു സിനിമാറ്റിക് അനുഭവം നൽകാനുള്ള ക്യൂബ്സ് എന്റർടൈൻമെന്റിന്റെ പ്രതിബദ്ധതയ്ക്ക് പ്രേക്ഷകർ തങ്ങളുടെ കമ്മന്റ് ബോക്സിലൂടെയും മറ്റും നന്ദിയറിയിക്കുന്നതായി കാണാം.
advertisement
ആദ്യ നിർമ്മാണ സംരംഭമായ 'മാർക്കോ' തന്നെ ഇന്ത്യൻ സിനിമ പ്രേക്ഷകരിൽ ഉണ്ടാക്കിയ തരംഗം മുൻനിർത്തി ക്യൂബ്സ് എന്റർടൈൻമെന്റ്സും ഷരീഫ് മുഹമ്മദ് എന്ന നിർമ്മാതാവും സിനിമക്ക് വേണ്ടി അഹോരാത്രം പ്രയത്നിക്കുന്നുണ്ട്. അതിനാൽ തന്നെ മാർക്കോയുടെ മുകളിൽ നിൽക്കത്തക്ക തരത്തിൽ തന്നെയാണ് കാട്ടാളൻ ഇപ്പോൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്ന് അണിയറപ്രവർത്തകർ.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. എന്തായാലും ഇന്ത്യൻ സിനിമാ ലോകം കാത്തിരിക്കാൻ സാധ്യതയുള്ള ചിത്രങ്ങളിൽ ഈ വർഷം മുൻപന്തിയിൽ തന്നെയാവും ഈ ചിത്രവും. മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, പി.ആർ.ഒ.: ആതിര ദിൽജിത്ത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Kattalan | ഇക്കുറി മഴു ഒരു കയ്യിൽ; മറുകയ്യിൽ ആനക്കൊമ്പുമായി പെപ്പെ; 'കാട്ടാളൻ’ പുതിയ പോസ്റ്റർ
Next Article
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement