Kaviyoor Ponnamma| ഈ പ്രശസ്തമായ നവരാത്രി ഗാനവുമായി കവിയൂർ പൊന്നമ്മയ്‌ക്ക് എന്താണ് ബന്ധം?
- Published by:ASHLI
- news18-malayalam
Last Updated:
1972ൽ വിൻസെന്റ് സംവിധാനം ചെയ്ത തീർത്ഥയാത്ര എന്ന ചിത്രത്തിലേതാണ് ഭക്തിസാന്ദ്രമായ ഈ ഗാനം
നവരാത്രികാലങ്ങളിൽ വീട്ടിലും ക്ഷേത്രങ്ങളിലും പതിവായി വെയ്ക്കുന്ന ഗാനമായിരുന്നു 'അംബികേ ജഗദംബികേ എന്നു തുടങ്ങുന്നത്. അന്തരിച്ച ചലച്ചിത്ര നടി കവിയൂർ പൊന്നമ്മയ്ക്കും ഈ ഗാനത്തിനും തമ്മിൽ ഒരു ബന്ധമുണ്ട്. ഭക്തിസാന്ദ്രമായ ഈ ഗാനം ആലപിച്ചത് കവിയൂർ പൊന്നമ്മ(Kaviyoor Ponnamma ) യായിരുന്നു. 1972ൽ വിൻസെന്റ് സംവിധാനം ചെയ്ത തീർത്ഥയാത്ര എന്ന ചിത്രത്തിലെ ഗാനമാണിത്.
കവിയൂർ പൊന്നമ്മ(Kaviyoor Ponnamma )യും, പി മാധുരിയും, ഈ വസന്തയും ചേർന്നാണ് ആലാപനം. പി ഭാസ്കരന്റെ വരികൾക്ക് ഈണം പകർന്നത് എടി ഉമ്മർ ആയിരുന്നു. ജീവിതത്തിൽ എം എസ് സുബ്ബലക്ഷ്മിയെ പോലെ പാട്ടുകാരി ആകാൻ ആയിരുന്നു പൊന്നമ്മ ആഗ്രഹിച്ചത്.
സംഗീതസംവിധായകൻ ജി ദേവരാജന്റെ നിർബന്ധത്തിൽ ആണ് കവിയൂർ പൊന്നമ്മ(Kaviyoor Ponnamma )നാടകത്തിൽ പാട്ട് പാടാനായി എത്തുന്നത്. പതിനാലാം വയസ്സിൽ കലാരംഗത്തേക്ക് ഗായികയായി എത്തിയ പൊന്നമ്മയെ നാടകചാര്യൻ തോപ്പിൽ ഭാസിയാണ് നടിയാക്കി മാറ്റിയത്. കെപിഎസിയുടെ മൂലധനം എന്ന നാടകത്തിലൂടെ നാടകരംഗത്തെത്തി.
advertisement
ALSO READ: എം.എസ് സുബ്ബലക്ഷ്മിയെപ്പോലെ പാട്ടുകാരിയാകാൻ കൊതിച്ചു; നാടകത്തിൽ പാടാനെത്തിയ പൊന്നമ്മ നടിയായതിങ്ങനെ
1962 ൽ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. 1965ൽ തൊമ്മന്റെ മക്കളിൽ സത്യന്റെയും മധുവിന്റെയും അമ്മയായി അഭിനയിച്ചു. 1965 ലെ തന്നെ ഓടയിൽനിന്നിൽ സത്യന്റെ നായികാകഥാപാത്രമായി.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
September 23, 2024 5:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Kaviyoor Ponnamma| ഈ പ്രശസ്തമായ നവരാത്രി ഗാനവുമായി കവിയൂർ പൊന്നമ്മയ്‌ക്ക് എന്താണ് ബന്ധം?