Baby John: ഗ്ലാമറസായി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച് കീർത്തി; വരുൺ ധവാനൊപ്പമുള്ള ആദ്യഗാനം പുറത്ത്
- Published by:Sarika N
- news18-malayalam
Last Updated:
ക്രിസ്തുമസ് റിലീസായി ഡിസംബർ 25-ന് ചിത്രം തീയേറ്ററുകളിലെത്തും
തെന്നിന്ത്യയിൽ ഒട്ടനവധി ആരാധകരുള്ള താരമാണ് കീർത്തി സുരേഷ് .ബേബി ജോണിലൂടെ തന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് താരം ഇപ്പോൾ. ബോളിവുഡ് സൂപ്പർ താരം വരുണ്‍ ധവാൻ നായകനായി എത്തുന്ന ചിത്രത്തിലൂടെയാണ് കീർത്തി ബോളിവുഡിൽ എത്തുക. ദളപതി വിജയ്‍ നായകനായി എത്തിയ തമിഴ് സൂപ്പർ ഹിറ്റ് ചിത്രം തെറിയുടെ റീമേക്ക് ആണ് ബേബി ജോൺ.അറ്റ്ലീ തന്നെയാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പും പുറത്തിറക്കുന്നത്. ക്രിസ്മസ് റിലീസായി തീയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുയാണ് അണിയറപ്രവർത്തകർ. സീ മ്യൂസിക് കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.
രണ്ട് ദിവസം മുൻപ് ഗാനത്തിന്റെ പ്രോമോ പുറത്തുവന്നിരുന്നു. അതീവ ഗ്ലാമറസ് ലുക്കിൽ വരുൺ ധവാനൊപ്പം നൃത്തം ചെയ്യുന്ന കീർത്തി സുരേഷിനെയാണ് ഗാനരംഗത്തിൽ കാണാൻ സാധിക്കുന്നത്. തെന്നിന്ത്യൻ സംഗീത സംവിധായകന്‍ തമന്‍ ആണ് ഗാനം ഒരുക്കിയിരിക്കുന്നത്. ദിൽജിത് ദോസഞ്ജും ദീയും ചേർന്ന് ആലപിച്ച ഗാനം ഇപ്പോൾ ട്രെൻഡിങ്ങിലാണ്.എ കാലീസ്വരനാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ക്രിസ്തുമസ് റിലീസായി ഡിസംബർ 25-ന് ചിത്രം തീയേറ്ററുകളിലെത്തും.
advertisement
വരുണ്‍ ധവാന്‍ കീര്‍ത്തി സുരേഷ് എന്നിവര്‍ക്ക് പുറമേ വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈൻ, രാജ്‍പാല്‍ യാദവ്, സാന്യ മല്‍ഹോത്ര എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.2016ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് തെരി. അറ്റ്ലീ, ജിയോ സ്റ്റുഡിയോസ്, സിനി 1 പ്ലസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 25, 2024 2:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Baby John: ഗ്ലാമറസായി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച് കീർത്തി; വരുൺ ധവാനൊപ്പമുള്ള ആദ്യഗാനം പുറത്ത്