തിരുവനന്തപുരം: 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വൈകിട്ട് മൂന്നിന് സെക്രട്ടറിയേറ്റിലെ പി ആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കും. ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കാനിരുന്ന പുരസ്കാര പ്രഖ്യാപനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തിന്റെ ഭാഗമായുള്ള ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു.
ഇക്കുറി 154 ചിത്രങ്ങളാണ് മത്സര രംഗത്തുള്ളത്. സിനിമകളുടെ എണ്ണം കൂടിയതോടെ ഇത്തവണയും ത്രിതലജൂറിയാണ് വിധി നിർണയിച്ചത്. പ്രാഥമികതലത്തിലെ രണ്ടുജൂറികൾ (ഉപസമിതികൾ) വിലയിരുത്തുന്ന സിനിമകളിൽ 30 ശതമാനം അന്തിമ ജൂറിക്ക് അയച്ചു.
ഒന്നാം ഉപസമിതിയിൽ സംവിധായകനും കലാസംവിധായകനും ചിത്രകാരനുമായ നേമം പുഷ്പരാജാണ് ചെയർമാൻ. എഴുത്തുകാരായ വി ജെ ജയിംസ്, ഡോ. കെ എം ഷീബ, കലാസംവിധായകൻ റോയ് പി തോമസ് എന്നിവരാണ് അംഗങ്ങൾ. രണ്ടാംസമിതിയിൽ സംവിധായകൻ കെ എം മധുസൂദനനാണ് ചെയർമാൻ. നിർമാതാവ് ബി രാകേഷ്, സംവിധായകരായ സജാസ് റഹ്‌മാൻ, വിനോദ് സുകുമാരൻ എന്നിവരാണ് അംഗങ്ങൾ.
ബംഗാളി സംവിധായകനും നടനുമായ ഗൗതംഘോഷ് ചെയർമാനായ അന്തിമ ജൂറിയിൽ ഉപസമിതികളിലെ ചെയർമാൻമാർക്കുപുറമേ ഛായാഗ്രാഹകൻ ഹരിനായർ, സൗണ്ട് ഡിസൈനർ ഡി യുവരാജ്, നടി ഗൗതമി, പിന്നണി ഗായിക ജെൻസി ഗ്രിഗറി എന്നിവർ അംഗങ്ങളാണ്.
മികച്ച ചിത്രം – നന്‍പകല്‍ നേരത്ത് മയക്കം – സംവിധാനം – ലിജോ ജോസ് പെല്ലിശേരി
മികച്ച രണ്ടാമത്തെ ചിത്രം – അടിത്തട്ട് (സംവിധാനം ജിജോ ആന്റണി )
മികച്ച സംവിധാനം – മഹേഷ് നാരായണന്‍- അറിയിപ്പ്
മികച്ച നടൻ- മമ്മൂട്ടി- നന്‍പകല്‍ നേരത്ത് മയക്കം
മികച്ച സ്വഭാവ നടി ദേവി വർമ്മ (സൗദി വെള്ളക്ക)
മികച്ച നടി- വിൻസി അലോഷ്യസ് (രേഖ )
മികച്ച സ്വഭാവ നടൻ പി പി കുഞ്ഞികൃഷ്ണൻ (ന്നാ താൻ കേസ് കൊട്)
പ്രത്യേക ജൂറി അവാർഡ്- അഭിനയം – കുഞ്ചാക്കോ ബോബൻ (ന്നാ താൻ കേസ് കൊട്)
പ്രത്യേക ജൂറി അവാർഡ് അഭിനയം – അലൻസിയർ (അപ്പൻ )
മികച്ച അവലംബിത തിരക്കഥ- രാജേഷ് കുമാർ R (ഒരു തെക്കൻ തല്ലു കേസ് )
മികച്ച ഛായാഗ്രാഹകൻ-
മനേഷ് മാധവൻ – (ഇലവീഴാ പൂഞ്ചിറ)
ചന്ദ്രു സെൽവരാജ് – (വഴക്ക് )
മികച്ച കഥാകൃത്ത് കമൽ കെ എം (പട )
മികച്ച തിരക്കഥ- രതീഷ് ബാലകൃഷ്ണൻ പൊതുവാൾ (ന്നാ താൻ കേസ് കൊട് )
മികച്ച ഗാനരചയിതാവ്- റഫീക്ക് അഹമ്മദ്
എം ജയചന്ദ്രൻ (പത്തൊൻപതാം നൂറ്റാണ്ട് , ആയിഷ എന്നീ ചിത്രങ്ങളിൽ ഗാനങ്ങൾക്ക് )
ഡോൺ വിൻസെന്റ് – ന്നാ താൻ കേസ് കൊട്
മികച്ച പിന്നണി ഗായകൻ- കപില്‍ കപിലൻ (പല്ലൊട്ടി 90സ് കിഡ്സ് )
മികച്ച പിന്നണി ഗായിക- മൃദുല വാര്യർ- (മയിൽപ്പീലി ഇളകുന്നു കണ്ണാ -പത്തൊൻപതാം നൂറ്റാണ്ട് )
നിഷാദ് യൂസഫ്-തല്ലുമാല
മികച്ച നൃത്ത സംവിധാനം ഷോബി പോൾ രാജ് (തല്ലുമാല)
ശബ്ദമിശ്രണം-വിപിൻ നായർ- ന്നാ താൻ കേസ് കൊട്
ശബ്ദ രൂപ കൽപന- അജയൻ അടാട്ട് – ഇലവീഴാ പൂഞ്ചിറ
മികച്ച നവാഗത സംവിധായകന്‍- ഷാഹീ കബീര്‍ ( ചിത്രം -ഇലവീഴാപൂഞ്ചിറ )
മികച്ച വസ്ത്രാലങ്കാരം- മഞ്ജുഷ രാധാകൃഷ്ണൻ
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പെണ്‍) – പൗളി വല്‍സന്‍ ( സൗദി വെള്ളയ്ക്ക)…
മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് – റോണക്സ് സേവിയർ – ഭീഷ്മപർവ്വം