Kerala State Film Awards LIVE: മികച്ച നടൻ മമ്മൂട്ടി; മികച്ച നടി ഷംല ഹംസ; മികച്ച ചിത്രം മഞ്ഞുമ്മൽ ബോയ്സ്

Last Updated:

ഫെമിനിച്ചി ഫാത്തിമ മികച്ച രണ്ടാമത്തെ ചിത്രം. മികച്ച സംവിധായകൻ ചിദംബരം (മഞ്ഞുമ്മൽ ബോയ്സ്)

മമ്മൂട്ടി, ഷംല ഹംസ
മമ്മൂട്ടി, ഷംല ഹംസ
55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തൃശൂര്‍ രാമനിലയത്തില്‍ മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തിയത്. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തിരഞ്ഞെടുത്ത 38 ചിത്രങ്ങളാണ്, നടന്‍ പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയില്‍ വന്നത്. ജൂറി സ്ക്രീനിങ് രണ്ടുദിവസം മുന്‍പാണ് പൂര്‍ത്തിയായത്.

തുടർന്ന് വായിക്കാം

 
Nov 03, 20254:22 PM IST

ഇവർ അവാർഡ് സമ്മാനിച്ചവർ 2024 ലെ സംസ്ഥാന ചലച്ചിത്ര അവാർ‌ഡ് നിർണയ സമിതി

2024 ലെ സംസ്ഥാന ചലച്ചിത്ര അവാർ‌ഡ് നിർണയ സമിതി

പ്രകാശ് രാജ് ( ചെയർമാൻ)

സംവിധായകരായ രഞ്ജൻ പ്രമോദ്, ജിബു ജേക്കബ് എന്നിവർ പ്രാഥമിക വിധി നിർണയ സമിതിയിലെ രണ്ടു സബ് കമ്മിറ്റികളുടെ ചെയർമാന്മാരായിരുന്നു.

അന്തിമ വിധിനിർണയ സമിതി

ഡബ്ബിങ് ആർട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഗായത്രി അശോകൻ, സൗണ്ട് ഡിസൈനർ നിതിൻ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം.

ചലച്ചിത്രനിരൂപകന്‍ എം.സി.രാജനാരായണന്‍, സംവിധായകന്‍ വി.സി.അഭിലാഷ്, ചലച്ചിത്രഗാനരചയിതാവും കവിയുമായ വിജയരാജമല്ലിക, ഛായാഗ്രാഹകന്‍ സുബാല്‍ കെ.ആര്‍, ഫിലിം എഡിറ്റര്‍ രാജേഷ്.കെ, ഡോ.ഷംഷാദ് ഹുസൈന്‍ എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയസമിതിയിലെ മറ്റ് അംഗങ്ങള്‍.

ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് പ്രാഥമിക, അന്തിമ വിധിനിര്‍ണയ സമിതികളില്‍ മെംബര്‍ സെക്രട്ടറി.

Nov 03, 20254:19 PM IST

രചനാവിഭാഗം ജൂറി മധു ഇറവങ്കര ചെയര്‍പഴ്‌സൻ

രചനാവിഭാഗം ജൂറി

ദേശീയ അവാര്‍ഡ് ജേതാവായ ചലച്ചിത്രനിരൂപകന്‍ മധു ഇറവങ്കരയാണ് രചനാവിഭാഗം ജൂറി ചെയര്‍പഴ്‌സൻ. ചലച്ചിത്രനിരൂപകനും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ എ.ചന്ദ്രശേഖര്‍, ചലച്ചിത്രനിരൂപകയും എഴുത്തുകാരിയും ഗവേഷകയുമായ ഡോ.വിനീത വിജയന്‍, അക്കാദമി സെക്രട്ടറി സി.അജോയ് (ജൂറി മെമ്പര്‍ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങള്‍.

Nov 03, 20254:10 PM IST

അവാർഡ് മഞ്ഞുമ്മൽ ബോയ്‌സിലെ റിയൽ ഹീറോയ്ക്ക് സമർപ്പിക്കുന്നു സൗബിൻ

തനിക്ക് കിട്ടിയ അവാർഡ് മഞ്ഞുമ്മൽ ബോയ്‌സിലെ റിയൽ ഹീറോകുട്ടേട്ടന് സമർപ്പിക്കുന്നുവെന്ന് സൗബിൻ ഷാഹിർ. മികച്ച സ്വഭാവ നടനുള്ള അവാർഡാണ് സൗബിൻ ഷാഹിറിന് ലഭിച്ചത്. മികച്ച ചിത്രമടക്കം 10 അവാർഡ് മഞ്ഞുമ്മൽ ബോയ്സ് നേടി

advertisement
Nov 03, 20254:07 PM IST

സയനോര ഫിലിപ് മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്

മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ )

സയനോര ഫിലിപ് (ബറോസ് )

Nov 03, 20254:05 PM IST

മികച്ച ഗായിക സെബ ടോമി

മികച്ച ഗായിക സെബ ടോമി

ചിത്രം (അംഅ )

Nov 03, 20254:04 PM IST

ജ്യോതിർമയിക്ക് മികച്ച നടി പ്രത്യേക പുരസ്‌കാരം

ജ്യോതിർമയിക്ക് മികച്ച നടി പ്രത്യേക പുരസ്‌കാരം

ജ്യോതിർമയി ( ബൊഗൈൻ വില്ല)

advertisement
Nov 03, 20254:01 PM IST

മികച്ച ഗായകൻ കെഎസ് ഹരിശങ്കർ

മികച്ച ഗായകൻ

കെഎസ് ഹരിശങ്കർ (അജയന്റെ രണ്ടാം മോഷണം )

Nov 03, 20254:00 PM IST

മികച്ച നടൻ പ്രത്യേക പുരസ്‌കാരം ആസിഫ് അലി,ടോവിനോ

മികച്ച നടൻ പ്രത്യേക പുരസ്‌കാരം
ആസിഫ് അലി (കിഷ്കിന്ധ കാണ്ഡം )

ടോവിനോ തോമസ് (അജയന്റെ രണ്ടാം മോഷണം

Nov 03, 20253:57 PM IST

മികച്ച നടൻ മമ്മൂട്ടി

മികച്ച നടൻ മമ്മൂട്ടി

ചിത്രം ഭ്രമയുഗം

Nov 03, 20253:56 PM IST

മികച്ച നടി ഷംല ഹംസ

മികച്ച നടി

ഷംല ഹംസ ഫെമിനിച്ചി ഫാത്തിമ

Nov 03, 20253:54 PM IST

മികച്ച സ്വഭാവ നടൻ സിദ്ധാർഥ്, സൗബിൻ

മികച്ച സ്വഭാവ നടൻ

സിദ്ധാർഥ് ഭരതൻ (ഭ്രമയുഗം)

സൗബിൻ ഷാഹിർ (മഞ്ഞുമ്മൽ ബോയ്സ് )

Nov 03, 20253:52 PM IST

മികച്ച തിരക്കഥാകൃത്ത് ലാജോ ജോസ്, അമൽ നീരദ്

മികച്ച തിരക്കഥാകൃത്ത്

ചിത്രം ബൊഗൈൻ വില്ല

ലാജോ ജോസ്

അമൽ നീരദ്

Nov 03, 20253:51 PM IST

മികച്ച തിരക്കഥാകൃത്ത് ചിദംബരം

മികച്ച തിരക്കഥാകൃത്ത് ചിദംബരം

ചിത്രം മഞ്ഞുമ്മൽ ബോയ്സ്

Nov 03, 20253:50 PM IST

മികച്ച ഗാനരചയിതാവ് വേടൻ

മികച്ച ഗാനരചയിതാവ് വേടൻ

വിയർപ്പ് തുന്നിയിട്ട കുപ്പായം (മഞ്ഞുമ്മൽ ബോയ്സ്)

Nov 03, 20253:48 PM IST

മികച്ച വസ്ത്രലങ്കാരം സമീറ സനീഷ്

മികച്ച വസ്ത്രലങ്കാരം സമീറ സനീഷ്
ചിത്രങ്ങൾ രേഖാ ചിത്രം ബൊഗൈൻ വില്ല

Nov 03, 20253:45 PM IST

മികച്ച മേക്കപ് റോണക്സ് സേവ്യർ

മികച്ച മേക്കപ് റോണക്സ് സേവ്യർ

ചിത്രങ്ങൾ
ബൊഗൈൻ വില്ല
ഭ്രമയുഗം

Nov 03, 20253:44 PM IST

മികച്ച നവാഗത സംവിധായകൻ ഫാസിൽ മുഹമ്മദ്

മികച്ച നവാഗത സംവിധായകൻ ഫാസിൽ മുഹമ്മദ്

ചിത്രം ഫെമിനിച്ചി പാത്തുമ്മ

Nov 03, 20253:43 PM IST

മികച്ച ജനപ്രിയ ചിത്രം പ്രേമലു

മികച്ച ജനപ്രിയ ചിത്രം പ്രേമലു

സംവിധാനം എ ഡി ഗിരീഷ്
നിർമാണം ഫഹദ് ഫാസിൽ , ദിലീഷ് പോത്തൻ

Nov 03, 20253:41 PM IST

മികച്ച ചലച്ചിത്ര ലേഖനം

മികച്ച ചലച്ചിത്ര ലേഖനം

പെൺപാട്ട് താരകൾ ; സിഎസ് മീനാക്ഷി

Nov 03, 20253:24 PM IST

Kerala State Film Awards LIVE: ഈ വർഷം ആകെ 128 സിനിമകൾ

ഈ വർഷം ആകെ 128 സിനിമകൾ അവാർഡിനായി സമർപ്പിച്ചിരുന്നു. കിഷ്കിന്ധ കാണ്ഡം, ഭ്രമയുഗം, ഫെമിനിച്ചി ഫാത്തിമ തുടങ്ങിയ ചിത്രങ്ങൾ വിവിധ വിഭാഗങ്ങളിലായി മത്സരത്തിൽ മാറ്റുരയ്ക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Film/
Kerala State Film Awards LIVE: മികച്ച നടൻ മമ്മൂട്ടി; മികച്ച നടി ഷംല ഹംസ; മികച്ച ചിത്രം മഞ്ഞുമ്മൽ ബോയ്സ്
advertisement
പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ ഒന്നിച്ച് എൽഡിഎഫും യുഡിഎഫും; ഏറ്റവും വലിയ ഒറ്റകക്ഷിയായ BJP ക്ക് ഭരണം പിടിക്കാനായില്ല
പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ ഒന്നിച്ച് എൽഡിഎഫും യുഡിഎഫും; ഏറ്റവും വലിയ ഒറ്റകക്ഷിയായ BJP ക്ക് ഭരണം പിടിക്കാനായില്ല
  • പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും ഒന്നിച്ച് ബിജെപിയെ ഭരണം നഷ്ടപ്പെടുത്തി

  • 16 വാർഡുകളുള്ള പഞ്ചായത്തിൽ എൻഡിഎയ്ക്ക് 6, യുഡിഎഫ് 5, എൽഡിഎഫ് 2, സ്വതന്ത്രർ 3 സീറ്റുകൾ നേടി

  • ഇരുമുന്നണികളുടെ പിന്തുണയോടെ സ്വതന്ത്രനായ സുരേഷ് കുഴിവേൽ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

View All
advertisement