കിളി കിളി കിളിപ്പെണ്ണേ... ഇളക്കിമറിച്ച് ജാസി ഗിഫ്റ്റും സിതാരയും

കിളി കിളി കിളിപ്പെണ്ണേ എന്ന് തുടങ്ങുന്ന കല്യാണപ്പാട്ട് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി

News18 Malayalam
Updated: January 16, 2019, 9:58 PM IST
കിളി കിളി കിളിപ്പെണ്ണേ... ഇളക്കിമറിച്ച് ജാസി ഗിഫ്റ്റും സിതാരയും
ജാസി ഗിഫ്റ്റും സിതാര കൃഷ്ണകുമാറും
  • Share this:
മലയാളം പാട്ട് പാടാൻ പോയി തമിഴും തെലുങ്കും കന്നഡയും പാടിയതിന്‍റെ ത്രില്ലിലാണ് മലയാളത്തിലെ പ്രമുഖ സംഗീതസംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ്. കിളി കിളി കിളിപ്പെണ്ണേ എന്ന് തുടങ്ങുന്ന കല്യാണപ്പാട്ട് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ജാസിക്കൊപ്പം സിതാര കൃഷ്ണകുമാറും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. 2013ൽ കങ്കണ റാവത്ത് മുഖ്യവേഷത്തിൽ അഭിനയിച്ച ക്വീൻ എന്ന ചിത്രത്തിന്‍റെ തെന്നിന്ത്യൻ റീമേക്കുകളിലാണ് ജാസി ഗിഫ്റ്റ് പാടിയത്. ഇതിൽ മലയാളം ഉൾപ്പടെ മൂന്നു ഭാഷകളിലുള്ള പാട്ടുകളാണ് ഇന്ന് പുറത്തിറങ്ങിയത്.ഏറ്റവും അധികം ആരാധിക്കുന്ന അമിത് ത്രിവേദിയുടെ സംഗീത സംവിധാനത്തിൽ നാലു ഭാഷകളിൽ പാടാൻ കഴിഞ്ഞത് ഒരിക്കലും മറക്കാനാകാത്ത അനുഭവമാണെന്ന് ജാസി ഗിഫ്റ്റ് ന്യൂസ് 18നോട് പറഞ്ഞു. മലയാളത്തിലെ ഒരു പാട്ട് പാടാനാണ് തന്നെ വിളിപ്പിച്ചത്. എന്നാൽ പിന്നീട് മറ്റ് ഭാഷകളിൽ കൂടി തന്നെക്കൊണ്ട് പാടിപ്പിക്കുകയായിരുന്നുവെന്ന് ജാസി ഗിഫ്റ്റ് പറയുന്നു. ഒരേദിവസം നാലു ഭാഷകളിലെ പാട്ടുകൾ പുറത്തിറങ്ങിയതും അവിസ്മരണീയമായ അനുഭവമാണ്. വളരെ വ്യത്യാസ്തമായാണ് ഈ ഗാനങ്ങളൊക്കെ അമിത് ത്രിവേദി ചിട്ടപ്പെടുത്തിയത്. വളരെ ക്യാച്ചിയായുള്ള ട്യൂണാണ് ഓരോ പാട്ടിനും അദ്ദേഹം നൽകിയിരിക്കുന്നതെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു.

ഗാനങ്ങൾ പുറത്തിറങ്ങിയതിന് പിന്നാലെ വളരെ നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു. അടുത്തകാലത്തൊന്നും മലയാളത്തിൽ ഇത്ര മനോഹരവും വ്യത്യസ്തവുമായ വെഡിങ് സോങ് ഇറങ്ങിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചിത്രത്തിന്‍റെ മലയാളം പതിപ്പിൽ മഞ്ജിമ മോഹനാണ് നായിക.First published: January 16, 2019, 9:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading