King of Kotha | റിതിക സിങ്ങിന്‍റെ തകര്‍പ്പന്‍ ഐറ്റം ഡാന്‍സ്; ചുവടുകളുമായി ദുല്‍ഖറും; കിംഗ് ഓഫ് കൊത്തയിലെ 'കലാപക്കാര' വീഡിയോ സോങ്ങ്

Last Updated:

ബെന്നി ദയാലും ശ്രേയാ ഘോഷാലുമാണ് ഈ അടിപൊളി ഐറ്റം നമ്പർ ആലപിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ തരംഗമായ കിംഗ് ഓഫ് കൊത്തയിലെ കലാപക്കാര ഗാനത്തിന്‍റെ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നായകന്‍ ദുൽഖർ സൽമാനൊപ്പമുള്ള തെന്നിന്ത്യന്‍ നായിക റിതിക സിങ്ങിന്‍റെ ചടുലമായ നൃത്തചുവടുകളാണ് ഗാനത്തിന്‍റെ ഹൈലൈറ്റ്.
ഇൻസ്റ്റാഗ്രാം തരംഗമായി മാറിയ  85000ലധികം റീലുകൾ സൃഷ്ടിച്ച ഗാനത്തിന്റെ സംഗീത സംവിധാനം ജേക്സ്‌ ബിജോയ് ആണ്. ഗാനത്തിന്റെ രചന ജോപോൾ ആണ് നിർവഹിച്ചിരിക്കുന്നത്. ബെന്നി ദയാലും ശ്രേയാ ഘോഷാലുമാണ് ഈ അടിപൊളി ഐറ്റം നമ്പർ ആലപിച്ചിരിക്കുന്നത്. അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രത്തിൽ ഷെരിഫ് മാസ്റ്ററാണ് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
advertisement
സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്നചിത്രത്തിൽ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു,
advertisement
സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.
മലയാളം വാർത്തകൾ/ വാർത്ത/Film/
King of Kotha | റിതിക സിങ്ങിന്‍റെ തകര്‍പ്പന്‍ ഐറ്റം ഡാന്‍സ്; ചുവടുകളുമായി ദുല്‍ഖറും; കിംഗ് ഓഫ് കൊത്തയിലെ 'കലാപക്കാര' വീഡിയോ സോങ്ങ്
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement