നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Kirukkan Movie | 'പൊലീസ് സ്റ്റേഷന്‍ അത്ര മോശം സ്ഥലമൊന്നുമല്ല'; ത്രില്ലര്‍ ചിത്രം 'കിറ്ക്കൻ ' ആരംഭിച്ചു

  Kirukkan Movie | 'പൊലീസ് സ്റ്റേഷന്‍ അത്ര മോശം സ്ഥലമൊന്നുമല്ല'; ത്രില്ലര്‍ ചിത്രം 'കിറ്ക്കൻ ' ആരംഭിച്ചു

  കനികുസ്രുതിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

  • Share this:
   നവാഗതനായ ജോഷ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'കിറ്ക്കന്റെ' ചിത്രീകരണം ആരംഭിച്ചു. 'പൊലീസ് സ്റ്റേഷന്‍ അത്ര മോശം സ്ഥലമൊന്നുമല്ല' എന്ന ടാഗ് ലൈനോട് കൂടിയിറങ്ങുന്ന ചിത്രം പൂര്‍ണ്ണമായും ത്രില്ലര്‍ സ്വഭാവത്തോടെയാണ് അവതരിപ്പിക്കുന്നത്.

   മലയാള സിനിമയില്‍ വേറിട്ട ചിന്തകളുള്ള കനികുസ്രുതിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൊലീസ് കോണ്‍സ്റ്റബിള്‍ ആയിട്ടാണ് കനി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

   സലിംകുമാര്‍, വിജയരാഘവന്‍, മഗ്ബൂല്‍ സല്‍മാന്‍, ജോണി ആന്റണി, അനാര്‍ക്കലി മരയ്ക്കാര്‍, അഭിജ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. എട്ട് പ്രമുഖ താരങ്ങളും മുപ്പതോളം പുതുമുഖങ്ങളും ഈ ചിത്രത്തിലണിനിരക്കുന്നുണ്ട്. പുതുമുഖ താരങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയാണഭിനയിപ്പിക്കുന്നത്.

   കുറച്ചു നാളുകള്‍ക്കു മുമ്പ് കോട്ടയത്തു നടന്ന ഒരു സംഭവമാണ് ഈ ചിത്രത്തിന്റെ മൂല കഥ. ആത്മഹത്യാക്കുറിപ്പെഴുതി വച്ച് ആത്മഹത്യ ചെയ്ത ഒരു പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായ സംശയം പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ ഈ കേസിന്റെ പുനരക്ഷേണത്തിലെത്തിച്ചേരാന്‍ ഇടയാക്കുന്നതും, തുടരന്വേഷണത്തിലൂടെ ഉരിത്തിരിയുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

   ഔള്‍ മീഡിയാ എന്റെര്‍ടൈന്‍മെന്റിന്റെ ബാനറില്‍ അജിത് നായര്‍, ബിന്ധ്യ അജിത് എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട്ടെ വടക്കഞ്ചേരി, നെന്മാറ, പോത്തുണ്ടി ഡാം പ്രദേശങ്ങളിലായി പുരോഗമിക്കുന്നു. ചിത്രത്തിന്റ ബഹുഭൂരിപക്ഷം വരുന്ന രംഗങ്ങളും ചിത്രീകരിക്കുന്നതും ഒരു പൊലീസ് സ്റ്റേഷനിലാണ്.

   മേജര്‍ രവി, ജോണ്‍ റോബിന്‍സണ്‍, ജയറാം കൈലാസ് എന്നിവര്‍ക്കൊപ്പം ചിത്രത്തിന്റെ സംവിധായകന്‍ ജോഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഏ.ആര്‍.കണ്ണനാണ് ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍ .

   Also Read-  'കിഴക്കോട്ട് നോക്കിയിരുന്ന് പഠിച്ചാൽ ബുദ്ധികൂടുമെന്ന് പറയുംപോലെയാണ് ഇടതുപക്ഷത്തിരുന്നാൽ ബുദ്ധിജീവിയാകുമെന്ന് കരുതുന്നത്': ഹരീഷ് പേരടി

   ഉല്ലാസ് ചെമ്പന്റേതാണ് ഈ ചിത്രത്തിന്റെ മൂല കഥ. സംഗീതം.മണികണ്ഠന്‍ അയ്യപ്പ. ഗൗതം ലെനിനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റിംഗ് - രോഹിത് വി.എസ്. കലാസംവിധാനം. സന്തോഷ് വെഞ്ഞാറമൂട്. മേക്കപ്പ്.സുനില്‍ നാട്ടക്കല്‍. കോസ്റ്റ്യം -ഡിസൈന്‍ - ഇന്ദ്രന്‍സ് ജയന്‍. ആക്ഷന്‍ - മാഫിയാ ശശി. അസ്സോസ്സിയേറ്റ് ഡയറക്ടര്‍ --അമല്‍ വ്യാസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഡി.
   മുരളി. പി.ആര്‍.ഒ - വാഴൂര്‍ ജോസ്.
   Published by:Karthika M
   First published: