Lokesh Kanagaraj | പാലക്കാട് ആരാധകരുടെ ആവേശത്തിൽ ലോകേഷിന് കാലിന് പരിക്കേറ്റു; ലിയോ വിജയാഘോഷം റദ്ദാക്കി മടങ്ങി
- Published by:Arun krishna
- news18-malayalam
Last Updated:
സുരക്ഷാസംവിധാനങ്ങള്‍ ഒക്കെ മറികടന്ന് അതിരുവിട്ട ജനത്തെ നിയന്ത്രിക്കാൻ പോലീസിന് ലാത്തി വീശേണ്ടി വന്നു
പാലക്കാട്: വിജയ് ചിത്രം ലിയോയുടെ വിജയാഘോഷത്തിനായി കേരളത്തിലെത്തിയ സംവിധായകന്‍ ലോകേഷ് കനകരാജിന് പരിക്കേറ്റു. കേരളത്തിലെ തിയേറ്ററുകളിലും വൻ വിജയമായി മാറിയ ലിയോയുടെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിൽ എത്തിയ സംവിധായകൻ ലോകേഷ് കനകരാജിനെ കാണാൻ വന്‍ ജനക്കൂട്ടമാണ് ഇന്ന് പാലക്കാട് കവിതാ തിയേറ്ററിൽ തടിച്ചുകൂടിയത്.
ആരാധകരുടെ തിക്കിലും തിരക്കിലും പെട്ട് സംവിധായകന്‍ ലോകേഷ് കനകരാജിന്‍റെ കാലിന് പരിക്കേല്‍ക്കുകയായിരുന്നു. സുരക്ഷാസംവിധാനങ്ങള്‍ ഒക്കെ മറികടന്ന് അതിരുവിട്ട ജനത്തെ നിയന്ത്രിക്കാൻ പോലീസിന് ലാത്തി വീശേണ്ടി വന്നു. കാലിന് പരിക്കേറ്റ സംവിധായകൻ ലോകേഷ് കനകരാജ് മറ്റു പരിപാടികൾ റദ്ദാക്കി തിരികെ ചെന്നൈയിലേക്ക് മടങ്ങി.
ഇന്ന് നടത്താനിരുന്ന തൃശൂർ രാഗം തിയേറ്ററിലെയും കൊച്ചി കവിത തിയേറ്ററിലെയും തിയേറ്റർ വിസിറ്റുകൾ അദ്ദേഹം ഒഴിവാക്കി. കൊച്ചിയിൽ ഇന്ന് നടത്താനിരുന്ന പ്രസ് മീറ്റിനായി മറ്റൊരു ദിവസം എത്തിച്ചേരുമെന്ന് ലോകേഷ് അറിയിച്ചു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Palakkad,Kerala
First Published :
Oct 24, 2023 1:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Lokesh Kanagaraj | പാലക്കാട് ആരാധകരുടെ ആവേശത്തിൽ ലോകേഷിന് കാലിന് പരിക്കേറ്റു; ലിയോ വിജയാഘോഷം റദ്ദാക്കി മടങ്ങി









