ചോര കണ്ട് അറപ്പ് മാറാത്ത തലസ്ഥാനത്തെ ഗുണ്ടാ കുടിപ്പകയുടെ പോരാട്ടകഥയുമായി മാധവ് സുരേഷിന്റെ 'അങ്കം അട്ടഹാസം' ട്രെയ്‌ലർ

Last Updated:

നന്ദു, അലൻസിയർ, എം.എ. നിഷാദ്, അന്നാ രാജൻ, സ്മിനു സിജോ, സിബി തോമസ്, ദീപക് ശിവരാജൻ, വാഴ ഫെയിം അമിത്ത്, കുട്ടി അഖിൽ എന്നിവരും മറ്റു കഥാപാത്രങ്ങളാകുന്നു

അങ്കം അട്ടഹാസം
അങ്കം അട്ടഹാസം
ചോര കണ്ട് അറപ്പ് മാറാത്ത തലസ്ഥാനത്തെ ഗുണ്ടാ കുടിപ്പകയുടെ പോരാട്ടകഥയുമായെത്തുന്ന ഗ്യാംഗ്സ്റ്റർ ആക്ഷൻ ഡ്രാമ ത്രില്ലർ ചിത്രം അങ്കം അട്ടഹാസത്തിൻ്റെ (Angam Attahasam) ട്രെയ്‌ലർ പുറത്തിറങ്ങി. ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ, മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂൽ സൽമാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുജിത് എസ്. നായർ രചനയും സംവിധാനവും നിർവ്വഹിച്ച് അനിൽകുമാർ ജി., സാമുവൽ മത്തായി (USA) എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൻ്റെ ട്രെയ്‌ലർ മോഹൻലാൽ, സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഗോകുൽ സുരേഷ്, ശോഭന, മഞ്ജു വാര്യർ, മമിതാ ബൈജു, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്‌തു.
ഒപ്പം നന്ദു, അലൻസിയർ, എം.എ. നിഷാദ്, അന്നാ രാജൻ, സ്മിനു സിജോ, സിബി തോമസ്, ദീപക് ശിവരാജൻ, വാഴ ഫെയിം അമിത്ത്, കുട്ടി അഖിൽ എന്നിവരും മറ്റു കഥാപാത്രങ്ങളാകുന്നു. പുതുമുഖം അംബികയാണ് നായിക.
പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ മുതൽകൂട്ടാണ്. ആക്ഷൻ കോറിയോഗ്രാഫി മികവിനു പിന്നിൽ ഫിനിക്സ് പ്രഭു, അഷ്റഫ് ഗുരുക്കൾ, റോബിൻ ടോം, അനിൽ ബെ്ളയിസ് ടീമാണ്. പൂർണ്ണമായും തിരുവനന്തപുരത്ത് ചിത്രീകരിച്ച ചിത്രം ഉടൻ പ്രദർശനത്തിനെത്തും.
ബാനർ - ട്രിയാനി പ്രൊഡക്ഷൻസ്, രചന, സംവിധാനം - സുജിത് എസ്. നായർ, നിർമ്മാണം - അനിൽകുമാർ ജി., സാമുവൽ മത്തായി (USA), ഛായാഗ്രഹണം - ശിവൻ എസ്. സംഗീത്, എഡിറ്റിംഗ് - പ്രദീപ് ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ - ഹരി വെഞാറമൂട്, സംഗീതം - ശ്രീകുമാർ വാസുദേവ്, അഡ്വ ഗായത്രി നായർ, ഗാനരചന - ഡസ്റ്റൺ അൽഫോൺസ്, ഗായിക - ഇന്ദ്രവതി ചൗഹാൻ (പുഷ്പ ഫെയിം), കല- അജിത് കൃഷ്ണ, ചമയം - സൈജു നേമം, കോസ്റ്റ്യും - റാണ പ്രതാപ്, പശ്ചാത്തല സംഗീതം - ആൻ്റണി ഫ്രാൻസിസ്, ഓഡിയോഗ്രാഫി ബിനോയ് ബെന്നി, ഡിസൈൻസ് - ആൻ്റണി സ്റ്റീഫൻ, സ്റ്റിൽസ് - ജിഷ്ണു സന്തോഷ്, പി.ആർ.ഒ. - അജയ് തുണ്ടത്തിൽ.
advertisement
Summary: Trailer for Madhav Suresh movie Angam Attahasam movie, based on the gangster rivalry in Thiruvananthapuram city has been unveiled
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ചോര കണ്ട് അറപ്പ് മാറാത്ത തലസ്ഥാനത്തെ ഗുണ്ടാ കുടിപ്പകയുടെ പോരാട്ടകഥയുമായി മാധവ് സുരേഷിന്റെ 'അങ്കം അട്ടഹാസം' ട്രെയ്‌ലർ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement