മുംബൈ: ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചന് നികുതി വകുപ്പിന്റെ നോട്ടീസ്. ഭൂമിയുടെ നികുതി അടച്ചില്ലെന്ന് കാട്ടി മഹരാഷ്ട്ര സർക്കാറാണ് താരത്തിനെതിരെ നടപടി സ്വീകരിച്ചത്.നാസിക്കിലെ നടിയുടെ പേരിലുള്ള ഒരു ഹെക്ടർ ഭൂമിയുടെ നികുതി നടി അടച്ചിരുന്നില്ലെന്നും അതിനാലാണ് നടപ്പടിയെന്നും അധികൃതർ നോട്ടീസ് അയച്ചതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
2009 ഐശ്വര്യ റായ് വാങ്ങിയ ഈ ഭൂമിക്ക് 21,960 രൂപയാണ് നികുതിയായി നൽകാനുള്ളത്. 10 ദിവസത്തിനുള്ളിൽ തുക അടയ്ക്കണമെന്നാണ് നോട്ടീസിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ട് ദിവസത്തിൽ തന്നെ നികുതി അടയ്ക്കുമെന്ന് ഐശ്വര്യ റായിയുമായി ബന്ധപ്പെട്ട് വക്താക്കൾ അറിയിച്ചു. 2009ലാണ് ഐശ്വര്യ റായ് ഈ ഭൂമി വാങ്ങിയത്.
അതേസമയം, ഐശ്വര്യ റായിക്ക് മാത്രമല്ല നോട്ടീസ് നല്‍കിയിരിക്കുന്നത്. പ്രാദേശിക അധികാരികൾ പറയുന്നതനുസരിച്ച്, ബോളിവിഡ് താരത്തിനൊപ്പം 1,200-ലധികം കുടിശ്ശികക്കാർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. മാർച്ച് 31-ന് അവസാനിക്കുന്ന 2022-23 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ നികുതികള്‍ പിരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.