ദളപതി 67 ല്‍ മലയാളി താരം മാത്യു തോമസും; അര്‍ജുനും ഗൗതം മേനോനുമടക്കം വമ്പന്‍ താരനിര

Last Updated:

ബോളിവുഡ് താരം സഞ്ജയ് ദത്തിന് പുറമെ തെന്നിന്ത്യയിലെ ഒരു വമ്പന്‍ താരനിര തന്നെ സിനിമയുടെ ഭാഗമാകും.

വിജയ് ആരാധകര്‍ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകേഷ് കനകരാജ് ചിത്രം ദളപതി 67 ല്‍ അണിനിരക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കളെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു, ബോളിവുഡ് താരം സഞ്ജയ് ദത്തിന് പുറമെ തെന്നിന്ത്യയിലെ  ഒരു വമ്പന്‍ താരനിര തന്നെ സിനിമയുടെ ഭാഗമാകും.
തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ മലയാളി താരം മാത്യു തോമസ് ദളപതി 67ല്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ തമിഴകത്തിന്‍റെ ആക്ഷന്‍കിങ് അര്‍ജുന്‍, സംവിധായകരായ ഗൗതം മേനോന്‍, മിഷ്കിന്‍, ഡാന്‍സ് മാസ്റ്റര്‍ സാന്‍ഡി, നടന്‍ മന്‍സൂര്‍ അലിഖാന്‍ നടി പ്രിയാ ആനന്ദ് എന്നിവരും ചിത്രത്തിന്‍റെ ഭാഗമാകും.
Also Read-Thalapathy 67 | ദളപതി വിജയ്ക്ക് വില്ലനാകാന്‍ സഞ്ജയ് ദത്ത് എത്തുന്നു
ഫെബ്രുവരി മൂന്നിന് സിനിമയുടെ ഒരു പ്രൊമോ വീഡിയോ പുറത്തുവിടുമെന്നും സൂചനകളുണ്ട്. സെവന്‍ സ്‌ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്ന ചിത്രത്തില്‍ അനിരുദ്ധാണ് സംഗീതം നല്‍കുന്നത്.. ഡി.ഒ.പി.- മനോജ് പരമഹംസ, എഡിറ്റർ- ഫിലോമിൻ രാജ്, കൊറിയോഗ്രാഫർ- ദിനേശ്, സ്റ്റണ്ട് മാസ്റ്റർ- അൻബറിവ്, എന്നിവരാണ് മറ്റ് സാങ്കേതിക വിദഗ്ധർ.
മലയാളം വാർത്തകൾ/ വാർത്ത/Film/
ദളപതി 67 ല്‍ മലയാളി താരം മാത്യു തോമസും; അര്‍ജുനും ഗൗതം മേനോനുമടക്കം വമ്പന്‍ താരനിര
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement