കൊച്ചി: നടൻ ഷമ്മി തിലകനെ മലയാള താരസംഘടനയായ AMMAയിൽ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനം ആരോപിച്ചാണ് നടപടി. ഷമ്മി തിലകനോട് വിശദീകരണം ചോദിച്ചെങ്കിലും നൽകിയില്ലെന്നാണ് അമ്മ നേതൃത്വം അറിയിച്ചിരിക്കുന്നത്.
ഇന്ന് ചേർന്ന AMMAയുടെ വാർഷിക ജനറൽ ബോഡിയിലാണ് ഷമ്മി തിലകനെതിരെ നടപടി സ്വീകരിച്ചത്. AMMAയുടെ യോഗം മൊബൈലിൽ പകർത്താൻ ശ്രമിച്ച സംഭവത്തിലാണ് പുറത്താക്കിയത്.
അമ്മ ഭാരവാഹികൾക്കെതിരെ സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റിട്ടതും നടപടിക്ക് കാരണമായി. അമ്മ യോഗം ചിത്രീകരിച്ചത് തെറ്റാണെന്നായിരുന്നു യോഗത്തിലെ പൊതുവികാരം. നടൻ ജഗദീഷ് മാത്രമാണ് ഷമ്മി തിലകനെതിരായ നടപടി വേണ്ടെന്ന് വാദിച്ചതെന്നാണ് റിപ്പോർട്ടുകൾ.
അമ്മയുടെ വാർഷിക പൊതുയോഗത്തിനിടെ യോഗ നടപടികൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ടാണ് ഷമ്മി തിലകനെതിരെ പരാതി.
നേരത്തേ, മമ്മൂട്ടിയടക്കമുള്ള താരങ്ങൾ ഷമ്മിക്കെതിരെ നടപടിയെടുക്കരുതെന്ന് അന്ന് അഭ്യർഥിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അന്ന് അമ്മ ജനറൽ ബോഡിയിൽ ഷമ്മി തിലകനെ താക്കീത് ചെയ്തിരുന്നു.
കൊച്ചിയിൽ ചേർന്ന AMMAയുടെ വാർഷിക ജനറൽ ബോഡി അവസാനിച്ചു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.