Bheeshma Parvam | 'പഞ്ഞിക്കിടണമെന്ന് പറഞ്ഞാല്‍ എന്താണെന്നറിയോ' ? 'ഭീഷ്മപര്‍വ്വം' ട്രെയ്ലറില്‍ മരണ മാസായി മമ്മൂട്ടി

Last Updated:

ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ട മമ്മൂട്ടിയൂടെ മുടിനീട്ടി വളര്‍ത്തിയ ലുക്ക് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു.

മമ്മൂട്ടിയെ(Mammootty) നായകനാക്കി അമല്‍ നീരദ് (Amal Neerad) സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വ്വത്തിന്‍റെ (Bheeshma Parvam) ട്രെയ്ലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. പുലര്‍ച്ചെ 6 മണിക്ക് യൂട്യൂബില്‍ റിലീസ് ചെയ്ത ട്രെയ്ലറിലെ ത്രില്ലടിപ്പിക്കുന്ന രംഗങ്ങള്‍ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ബിഗ് ബിയുടെ ഗംഭീര വിജയത്തിന് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ഭീഷ്മപര്‍വ്വവും ഒരു ഗ്യാങ്സ്റ്റര്‍ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്.
മാര്‍ച്ച് 3 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. മൈക്കിള്‍ എന്ന അധോലോക സംഘത്തിന്‍റെ നേതാവായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ട മമ്മൂട്ടിയൂടെ മുടിനീട്ടി വളര്‍ത്തിയ ലുക്ക് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു.
ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെ.പി.എ.സി. ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.
advertisement
READ ALSO- Bheeshma Parvam | കത്തിക്കയറി മൈക്കിള്‍; 2.2 മില്യണ്‍ കാഴ്ചക്കാരുമായി ട്രെന്‍ഡിംഗ് നമ്പര്‍ വണ്‍ ആയി ഭീഷ്മ പര്‍വ്വം
അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആനന്ദ് സി. ചന്ദ്രന്‍ ആണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ്- വിവേക് ഹര്‍ഷന്‍, സംഗീതം- സുഷിന്‍ ശ്യാം. അഡീഷണല്‍ സ്‌ക്രിപ്റ്റ്- രവിശങ്കര്‍, അഡീഷണല്‍ ഡയലോഗ്സ് - ആര്‍.ജെ. മുരുകന്‍, വരികള്‍- റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- സുനില്‍ ബാബു, ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്, സൗണ്ട് ഡിസൈന്‍- തപസ് നായക്, സ്റ്റണ്ട് ഡയറക്ടര്‍- സുപ്രീം സുന്ദര്‍, അസോസിയേറ്റ് ഡയറക്ടര്‍-ലിനു ആന്റണി.
advertisement
KPAC Lalitha : 'മനസ്സിൽ എന്നും അമ്മ മുഖം': മഞ്ജു വാര്യർ; 'ഒരുത്തീയിലും അമ്മ, ജീവിതത്തിലും': നവ്യ നായർ
കെപിഎസി ലളിതയുടെ (KPAC Lalitha) വേർപാടിൽ വിറങ്ങലിച്ചുനിൽക്കുകയാണ് മലയാള സിനിമാ ലോകം. ഇന്നലെ രാത്രിയോടെയാണ് കെപിഎസി ലളിത വിടവാങ്ങിയതോടെ മലയാള സിനിമയ്ക്ക് നഷ്ടമായത് അഞ്ചുപതിറ്റാണ്ടിലേറെ വെള്ളിത്തിരയിൽ അദ്ഭുതം തീർത്ത അതുല്യ പ്രതിഭയെയാണ്. കെപിഎസി ലളിതയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടിമാരായ മഞ്ജു വാര്യരും (Manju Warrier) നവ്യ നായരും (Navya Nair).
advertisement
മനസ്സിൽ എന്നും അമ്മ മുഖം; യാത്രയാകുന്നത് അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാൾ: മ‍ഞ്ജു വാര്യർ
അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാളാണ് വിടപറഞ്ഞതെന്ന് നടി മഞ്ജു വാര്യർ. ചേച്ചി എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസിൽ എന്നും അമ്മയുടെ മുഖമായിരുന്നുവെന്നും മഞ്ജു പറയുന്നു.
മഞ്ജു വാര്യരുടെ വാക്കുകൾ: അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാൾ ആണ് യാത്രയാകുന്നത്. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസിൽ എന്നും അമ്മ മുഖമാണ്. ഒരുമിച്ച് ചെയ്ത ഒരുപാട് സിനിമകളുടെ ഓർമകളില്ല. പക്ഷേ ഉള്ളതിൽ നിറയെ വാത്സല്യം കലർന്നൊരു ചിരിയും ചേർത്തു പിടിക്കലുമുണ്ട്. 'മോഹൻലാൽ ' എന്ന സിനിമയിൽ അമ്മയായി അഭിനയിച്ചതാണ് ഒടുവിലത്തെ ഓർമ. അഭിനയത്തിലും ലളിതച്ചേച്ചി വഴികാട്ടിയായിരുന്നു. അമ്മയെപ്പോലെ സ്നേഹിക്കുകയും അധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത, അതുല്യ കലാകാരിക്ക് വിട..
advertisement
'ഒരുത്തീയിലും അമ്മ, ജീവിതത്തിലും': നവ്യ നായർ
എന്റെ ലളിതാന്റി ... എനിക്ക് സഹിക്കാൻ പറ്റുന്നില്ല.. will miss u terribly aunty .. love u so much .. ഒരുതീലും എന്റെ അമ്മ ..ജീവിതത്തിലും അങ്ങനെ തന്നെ .., ''നമ്മൾ ഒരു നക്ഷത്രമാടി ,ചിത്തിര '' ഇനി അതു പറയാൻ ലളിതാന്റി ഇല്ല ..
എന്റെ സഹപ്രവർത്തകയല്ല , സ്നേഹിതയായിരുന്നു ,അമ്മയായിരുന്നു .. ഇഷ്ടപ്പെട്ടൊരെ ഭഗവാനിങ്ങനെ വിളിക്കുമ്പോ , നിശ്ശബ്ദയായി പോകുന്നു ..
advertisement
മരിക്കുന്നത് വരെ അഭിനയിക്കണ൦, വീട്ടിലിരിക്കേണ്ടി വരരുത് അതായിരുന്നു ആഗ്രഹം, അതങ്ങനെ തന്നെ നടന്നു..
മലയാള സിനിമയിലെ പ്രമുഖർ നടി കെപിഎസി ലളിതയുടെ വേർപാടിൽ അനുശോചിച്ചു. മോഹൻലാൽ, മമ്മൂട്ടി, ഇന്നസെന്റ്, കുഞ്ചാക്കോ ബോബൻ, മുകേഷ് തുടങ്ങിയവർ നേരത്തെ അനുശോചനം രേഖപ്പെടുത്തിയിരുന്നു.മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവരുൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളും കെപിഎസി ലളിതയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
Bheeshma Parvam | 'പഞ്ഞിക്കിടണമെന്ന് പറഞ്ഞാല്‍ എന്താണെന്നറിയോ' ? 'ഭീഷ്മപര്‍വ്വം' ട്രെയ്ലറില്‍ മരണ മാസായി മമ്മൂട്ടി
Next Article
advertisement
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
  • സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് മികച്ച പ്രിൻസിപ്പാൾ പുരസ്കാരം ലഭിച്ചു.

  • ഹിജാബ് വിവാദങ്ങൾക്കിടയിൽ റോട്ടറി ഇന്‍റർനാഷണൽ ക്ലബ് സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിച്ചു.

  • തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് പുരസ്കാരം സമ്മാനിക്കും.

View All
advertisement