advertisement

മംഗലപുരത്ത് അത്യാധുനിക എൽ.ഇ.ഡി. ഫ്ലഡ്‌ലൈറ്റ് സംവിധാനങ്ങളുമായി ഹൈടെക് ക്രിക്കറ്റ് സ്റ്റേഡിയം

Last Updated:

മംഗലപുരം മുല്ലശ്ശേരിയിൽ 45 കോടി രൂപ ചെലവിൽ നിർമ്മിച്ച അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

സ്റ്റേഡിയം 
സ്റ്റേഡിയം 
കേരളത്തിലെ കായിക ഭൂപടത്തിൽ പുതിയൊരു നാഴികക്കല്ലായി തലസ്ഥാന നഗരിയിൽ അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ ക്രിക്കറ്റ് സ്റ്റേഡിയം യാഥാർത്ഥ്യമായി. കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയിൽ പത്ത് ഏക്കർ വിസ്തൃതിയിൽ 45 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഈ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
അത്യാധുനിക പവലിയനും ഗ്രൗണ്ടും ഹൈടെക് ഫ്‌ലഡ്‌ലൈറ്റ് സംവിധാനങ്ങളും ഉൾപ്പെടെയുള്ള ലോകോത്തര സൗകര്യങ്ങൾ ഒരേ കുടക്കീഴിൽ ഒരുങ്ങുന്ന കേരളത്തിലെ ആദ്യ ക്രിക്കറ്റ് സ്റ്റേഡിയം എന്ന സവിശേഷതയും ഇതിനുണ്ട്. രാത്രികാലങ്ങളിൽ തടസ്സമില്ലാതെ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനായി സജ്ജീകരിച്ചിട്ടുള്ള എൽ.ഇ.ഡി. ഫ്‌ലഡ്‌ലൈറ്റ് സംവിധാനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ സ്വിച്ച് ഓൺ ചെയ്തു.
സ്റ്റേഡിയത്തിൻ്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾക്കും ഇതോടൊപ്പം തുടക്കമായി. കെ.സി.എ. സ്റ്റേറ്റ് അക്കാദമിയുടെ നിർമ്മാണോദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും, മഴക്കാലത്തും രാത്രിയിലും തടസ്സമില്ലാതെ പരിശീലനം ഉറപ്പാക്കുന്ന ഇൻഡോർ ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിൻ്റെ നിർമ്മാണോദ്ഘാടനം ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിലും നിർവ്വഹിച്ചു.
advertisement
ചടങ്ങിൽ പ്രദേശത്തെ ജനപ്രതിനിധികളും കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളും പങ്കെടുത്തു. മംഗലപുരം സ്റ്റേഡിയത്തിൻ്റെ മാതൃക പിന്തുടർന്ന് വരും കാലങ്ങളിൽ കേരളത്തിലെ മറ്റ് ജില്ലകളിലും സമാനമായ ക്രിക്കറ്റ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുമെന്ന് കെ.സി.എ. പ്രസിഡൻ്റ് അഡ്വ. ശ്രീജിത്ത് വി. നായർ അറിയിച്ചു.
പുതിയ സ്റ്റേഡിയവും അക്കാദമിയും സജ്ജമാകുന്നതോടെ സംസ്ഥാനത്തെ കായിക പ്രതിഭകൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം ലഭ്യമാകുമെന്നും പുതിയ താരങ്ങളെ വളർത്തിയെടുക്കാൻ ഇത് വലിയ തോതിൽ സഹായകരമാകുമെന്നും കെ.സി.എ. സെക്രട്ടറി വിനോദ് എസ്. കുമാർ വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
മംഗലപുരത്ത് അത്യാധുനിക എൽ.ഇ.ഡി. ഫ്ലഡ്‌ലൈറ്റ് സംവിധാനങ്ങളുമായി ഹൈടെക് ക്രിക്കറ്റ് സ്റ്റേഡിയം
Next Article
advertisement
കോണ്‍ഗ്രസ് 95, ലീഗ് 27 സീറ്റുകളിൽ; വടകരയിൽ RMP, ബേപ്പൂരിൽ തൃണമൂൽ, തിരുവനന്തപുരത്ത് CMP; യുഡിഎഫിൽ സീറ്റ്ധാരണ
കോണ്‍ഗ്രസ് 95, ലീഗ് 27 സീറ്റുകളിൽ; വടകരയിൽ RMP, ബേപ്പൂരിൽ തൃണമൂൽ, തിരുവനന്തപുരത്ത് CMP; യുഡിഎഫിൽ സീറ്റ്ധാരണ
  • യുഡിഎഫിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായി, കോൺഗ്രസ് 95, ലീഗ് 27, കേരളാ കോൺഗ്രസ് 8 സീറ്റുകളിൽ

  • വടകര ആർഎംപി, ബേപ്പൂർ തൃണമൂൽ, തിരുവനന്തപുരത്ത് സിഎംപി, പയ്യന്നൂരിൽ സ്വതന്ത്രന് പിന്തുണ

  • 40 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ഇന്ന് തീരുമാനിക്കുമെന്ന് വി ഡി സതീശൻ അറിയിച്ചു

View All
advertisement